ബിഗ് ബോസില്‍ നിന്ന് ആദ്യം പുറത്താക്കപ്പെട്ടു! നേരെ പോയി വാങ്ങിയത് റോള്‍സ് റോയ്‌സ്
ഇന്ത്യന്‍ ബോക്സറായ നീരജ് ഗോയത് അടുത്തിടെ ബിഗ് ബോസ് ഒടിടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. കയറിയ അതേ വേഗത്തില്‍ തന്നെ തിരിച്ചെത്തി നിരവധി തലക്കെട്ടുകള്‍ സൃഷ്ടിച്ച നീരജ് ഇപ്പോള്‍ ഒരു കാര്‍ വാങ്ങിയിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള റോള്‍സ് റോയ്സ് ഫാന്റം കാര്‍ ആണ് നീരജ് വാങ്ങിയിരിക്കുന്നത്. കോടീശ്വരന്‍മാരുടെയും സിനിമ താരങ്ങളുടെയും ഫേവറിറ്റ് കാറുകളില്‍ ഒന്നാണ് റോള്‍സ് റോയ്സ് ഫാന്റം. കോടികള്‍ വിലമതിക്കുന്ന കാര്‍ വാങ്ങിയ വിവരം താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിച്ചു. ബോക്‌സറുടെ പുത്തന്‍ കാറിനെ കുറിച്ചുള്ള വിശേഷങ്ങളാണ് നമ്മള്‍ ഇനി നോക്കാന്‍ പോകുന്നത്.
ഒരു ബോക്സര്‍ എന്നതിലുപരി നീരജിനെ ബിഗ് ബോസ് മത്സരാര്‍ത്ഥിയെന്ന നിലയിലാണ് ആളുകള്‍ അറിയുന്നത്. അനില്‍ കപൂര്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഒടിടി സീസണ്‍ 3-ഘ നിന്ന് പുറത്തായ ആദ്യ മത്സരാര്‍ത്ഥി അദ്ദേഹമായിരുന്നു. ഷോയില്‍ കാര്യമായി മുന്നേറാന്‍ സാധിച്ചില്ലെങ്കിലും നീരജിന് പ്രശസ്തനാകാന്‍ എന്‍ട്രി തന്നെ മതിയായിരുന്നു. ഇപ്പോള്‍ താരം ആരും വാങ്ങാന്‍ കൊതിക്കുന്ന റോള്‍സ് റോയ്‌സ് ആഡംബര കാര്‍ തന്നെ ഗരാജില്‍ എത്തിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ പൂനെയില്‍ വെച്ചാണ് നീരജ് ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. കാറിന്റെ ഡെലിവറി വീഡിയോ നീരജ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. ഷോയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഇത്രയും വിലകൂടിയ കാര്‍ വാങ്ങിയ ഒരേയൊരു ഇന്ത്യന്‍ ബോക്‌സറും ബിഗ് ബോസ് മത്സരാര്‍ത്ഥിയും താനാണെന്ന് നീരജ് പറയുന്നു. മുന്‍ തലമുറ റോള്‍സ് റോയ്സ് ഫാന്റം സീരീസ് VII ആണ് നീരജ് വാങ്ങിയിരിക്കുന്നത്.
നിലവില്‍ വില്‍പ്പനയിലുള്ളത് സീരീസ് VIII ആണ്. ഇതിന്റെ വില 8.99 കോടി മുതല്‍ 10.48 കോടി വരെയാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ ഒരു പുതിയ കാറല്ല മറിച്ച് യൂസ്ഡ് റോള്‍സ് റോയ്‌സാണ് നീരജ് വാങ്ങിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കാര്‍ കസ്റ്റമൈസ് ചെയ്യാനുള്ള അവസരം റോള്‍സ് റോയ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി അധികം പണം മുടക്കണം.

നീരജ് ഗോയത്തിന്റെ ആഗ്രഹപ്രകാരം ചില അധിക ഫീച്ചറുകള്‍ ഈ കാറില്‍ ചേര്‍ത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് റോള്‍സ് റോയ്സ് ഫാന്റത്തിന്റെ പഴയ പതിപ്പും യൂസ്ഡ് കാറുമായതിനാല്‍ ഏകദേശം 3 കോടി മുതല്‍ 4 കോടി വരെ മുടക്കിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ തലമുറ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് നീരജിന്റെ പക്കലുള്ളത്. ഇതില്‍ കമ്പനി നിരവധി പുതിയ സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്. എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും അപ്ഡേഷന് വിധേയമായി.
ആകര്‍ഷകമായ രൂപം കൈവരുന്നതിനായി എക്‌സ്റ്റീരിയര്‍ ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് പൂര്‍തതിയാക്കിയിരിക്കുന്നത്. ബീജ് ഇന്റീരിയറാണ് കാറിന് അലങ്കാരമാകുന്നത്. ആകര്‍ഷകമായ സ്‌റ്റൈലിംഗിന് പുറെമ മനസ്സിന് കുളിര്‍മയേകുന്ന നിരവധി സവിശേഷതകളും ഈ കാറില്‍ ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. റോഡില്‍ ഫ്‌ലോട്ടിംഗ് അനുഭവം നല്‍കുന്ന സീറ്റാണ് അതില്‍ ഒന്ന്. ഇതുകൂടാതെ ഈ കാറില്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നു.

ഇന്റീരിയറിന് പ്രീമിയം ഫീല്‍ കൂട്ടാന്‍ ബിഎംഡബ്ല്യു 7 സീരീസില്‍ നിന്ന് കടംകൊണ്ട റൂഫ് ലൈറ്റുകള്‍, 15 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു.എല്ലാ റോള്‍സ് റോയ്‌സ് കാറുകളും വളരെ സൗകര്യപ്രദമാണെന്ന് മാത്രമല്ല ഫാന്റം ഏറ്റവും സുഖപ്രദമായ ആഡംബര കാറുകളില്‍ ഒന്നാണ്. വളരെ ദൂരം യാത്ര ചെയ്താലും ഈ കാര്‍ നിങ്ങളെ ഒട്ടും ക്ഷീണിപ്പിക്കില്ല.
6.7 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V12 എഞ്ചിനാണ് റോള്‍സ് റോയ്സ് ഫാന്റം VIII-ന് കരുത്തേകുന്നത്. പരമാവധി 460 PS പവറും 720 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് റിയര്‍ വീലുകളിലേക്ക് പവര്‍ അയക്കുന്നു. കരുത്തുറ്റ എഞ്ചിനും സുഖസൗകര്യങ്ങളും നിറഞ്ഞ ഈ കാര്‍ ഇന്ത്യന്‍ വ്യവസായികള്‍ക്കും അഭിനേതാക്കള്‍ക്കുമിടയിലും ജനപ്രിയമാണ്.
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ഫാന്റം കാറിന്റെ പഴയ തലമുറ പതിപ്പ് സ്വന്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം അത് വിറ്റതായാണ് സൂചന. ബോക്‌സിംഗിനും റിയാലിറ്റി ഷോയ്ക്കും അപ്പുറത്തേക്കുള്ള നീരജിന്റെ വിജയത്തിന്റെ തെളിവാണ് പുതിയ ആഡംബര കാര്‍. ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ അദ്ദേഹത്തിന്റെ വാഹന ശേഷഖത്തിലെ ഏറ്റവും മികച്ച കൂട്ടിച്ചേര്‍ക്കല്‍ ആയിരിക്കും.


Click it and Unblock the Notifications








