വെളച്ചിലെടുക്കരുത് കേട്ടോ; വൈറലാവാൻ ശ്രമിച്ച യുവാവിന് പൊലീസിൻ്റെ വക എട്ടിൻ്റെ പണി

സമൂഹമാധ്യമങ്ങളിൽ വൈറലാവാൻ എന്തും ചെയ്യുമെന്ന സ്ഥിതിയിലാണ് ചിലർ. അതിന് വേണ്ടി അമിത വേഗത്തിൽ വാഹനമോടിക്കുക, ബഹളമുണ്ടാക്കുക, എന്നീ പ്രവർത്തികളെല്ലാം നമ്മൾ സോഷ്യൽമീഡിയയിൽ കാണുന്നതാണല്ലോ. പക്ഷേ പണികിട്ടുന്ന ചില അഭ്യാസങ്ങളുമുണ്ട് കേട്ടോ. അത്തരത്തിലൊരു കാര്യമാണ് യുപിയിൽ നടന്നത്.

മഹീന്ദ്രയുടെ ഥാർ കൺവേർട്ടിബിൾ ഉപയോഗിച്ച് യുവാക്കൾ പൊതുജന മധ്യത്തിൽ വളരെ ശല്യമുണ്ടാക്കുന്നതും, അമിത വേഗത്തിൽ വാഹനംമോടിക്കുന്നതുമായ വീഡിയോ ആണ് ഇപ്പോൾ വൈറൽ. സോഷ്യൽ മീഡിയയിൽ വൈറലാവാാൻ വേണ്ടിയാണ് യുവാക്കൾ വീഡിയോ പിടിച്ചത്. എന്തായാലും അവരുടെ ആഗ്രഹം പോലെ വീഡിയോ വൈറലാകുകയും പൊലീസിൻ്റെ ശ്രദ്ധയിൽപെടുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ഉടനടി തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അപ്പോൾ തന്നെ പിടികൂടുകയും ചെയ്തിരുന്നു.

വെളച്ചിലെടുക്കരുത് കേട്ടോ; വൈറലാവാൻ ശ്രമിച്ച യുവാവിന് പൊലീസിൻ്റെ വക എട്ടിൻ്റെ പണി

വാഹനമോടിച്ച യുവാവിൻ്റെ ലൈസൻസ് റദ്ദാക്കുകയും പൊതുനിരത്തിൽ അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചതിനെതിരെ കേസെടുക്കുകയും ചെയ്തു. വാഹനത്തിൽ മറ്റ് യുവാക്കൾ ഡോർ തുറന്ന് അപകടകരമായ വിധത്തിലായിരുന്നു നിന്നിരുന്നത്. പൊതുനിരത്തുകളിൽ അപകടകരമായി വാഹനമോടിച്ച് മറ്റ് വാഹനയാത്രക്കാർക്ക് ശല്യം സൃഷ്ടിക്കുന്ന ആളുകൾക്ക് ആവശ്യം വീഡിയോകൾക്ക് ആവശ്യമായ റീച്ചാണ്. അതിന് വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ ചിലപ്പോൾ മറ്റുളളവരുടെ ജീവന് തന്നെ ഭീഷണിയായേക്കാം.

അത് കൊണ്ട് തന്നെയാണ് ഇത്തരത്തിലുളള പ്രവർത്തികൾ നാട്ടിൽ കൂടി വരുന്നതിൻ്റെ ഫലമായിട്ടാണ് പൊലീസ് കർശന നിപാടുകളും ശിക്ഷകളും നൽകുന്നത്. ഇന്ത്യയിൽ പ്രത്യേക ഫാൻബേസുള്ള മോഡലുകളാണ് ഓഫ് റോഡ് എസ്‌യുവികൾ. ഈ സെഗ്മെന്റിനെ ഭരിക്കുന്നതാവട്ടെ മഹീന്ദ്ര ഥാർ എന്ന അതികായകനും. ഫോഴ്‌സ് ഗൂർഖ നേരിട്ട് മല്ലിടാൻ രംഗത്തുണ്ടെങ്കിലും ഒത്ത എതിരാളിയായി മാറാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. മാരുതി ജിംനി വരുന്നതോടെ കരുത്തനായ എതിരാളി വരുകയാണ്. അത് കൊണ്ടാണ് ഫോർ വീൽ ഡ്രൈവിനൊപ്പം തന്നെ മഹീന്ദ്ര റിയർ വീൽ ഡ്രൈവ് മോഡൽ കൂടെ ഇറക്കിയതും.

വെളച്ചിലെടുക്കരുത് കേട്ടോ; വൈറലാവാൻ ശ്രമിച്ച യുവാവിന് പൊലീസിൻ്റെ വക എട്ടിൻ്റെ പണി

താങ്ങാനാവുന്ന വിലയും AX (O) ഡീസൽ മാനുവൽ, LX ഡീസൽ മാനുവൽ, LX പെട്രോൾ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളിൽ അവതരിപ്പിച്ചതിനാലും ഏവരുടേയും ശ്രദ്ധയാകർഷിക്കാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം ഉയർന്ന ഡിമാൻഡാണ് ഇതിന് കാണുന്നത്. പെട്ടന്ന് നോക്കിയാൽ ചെറിയ പതിപ്പാണെന്ന കാര്യം തോന്നുകയുമില്ലാത്തതിനാൽ അതും ഒരു പ്ലസ് പോയിന്റാണ്.

1.5 ലിറ്റർ ഡീസൽ RWD വേരിയന്റിനാണ് ആവശ്യക്കാർ ഏറെയും. ഥാറിന്റെ 4WD ഡീസൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 4 ലക്ഷം രൂപയിലധികം ലാഭിക്കാനും സാധിക്കും. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ പ്രാരംഭ വിലകൾ ബാധകമാകൂ എന്ന് ലോഞ്ച് സമയത്ത് മഹീന്ദ്ര സൂചിപ്പിച്ചു.

മറാസോയിലും XUV300 കോംപാക്‌ട് യൂട്ടിലിറ്റി വാഹനത്തിലും കണ്ടുപരിചിതമായ 1.5 ലിറ്റർ ഫോർ സിലിണ്ടർ D117 ഡീസൽ എഞ്ചിനാണ് ഥാറിന്റെ റിയർ വീൽ ഡ്രൈവ് മോഡലിന് തുടിപ്പേകിയിരുന്നത്. ഇത് പരമാവധി 117 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക‌സുമായാണ് ഈ വേരിയന്റ് ജോടിയാക്കിയിരിക്കുന്നത്. അതേസമയം പെട്രോൾ വേണ്ടവർക്കായി 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചും RWD വാങ്ങാം.

ഇത് 150 bhp പവറിൽ 320 Nm torque വരെയാണ് നൽകുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമേ ഇതും വീട്ടിലെത്തിക്കാനാവൂ. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോൺസ് എന്നിങ്ങനെ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ റിയർ വീൽ ഡ്രൈവ് വേരിയന്റ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. കൂടാതെ 4WD വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് വലിയ മാറ്റങ്ങളൊന്നും ലഭിക്കുന്നുമില്ല.

പഴയ തലമുറ ആവർത്തനത്തിൽ നിന്നും ആളുകളെ വാഹനത്തിലേക്ക് ഏറ്റവും അടുപ്പിച്ച കാര്യം അതിന്റെ ലൈഫ്-സ്റ്റൈൽ എസ്‌യുവി രൂപവും ഭാവവുമായിരുന്നു. കൂടുതൽ പ്രായോഗികമായ വാഹനം ജനഹൃദയങ്ങളിൽ കുടിയേറിപ്പാർക്കുകയും ചെയ്‌തു. മഹീന്ദ്രയുടെ മുഖംമാറിയ മോഡലുകൾ വിപണിയിൽ അണിനിരന്നതും ഈ വാഹനത്തിന്റെ വരവോടു കൂടിയാണ്. പിന്നീട് XUV700, സ്കോർപിയോ N തുടങ്ങിയ കിടിലൻ എസ്‌യുവികളാണ് കമ്പനിയുടെ നിരയിൽ അണിനിരന്ന് ചരിത്രം കുറിച്ചത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡിആർഎൽ, ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, 4×4 സെലക്ടറിന് പകരം ഒരു കബി ഹോൾ, ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് എസ്‌യുവിയിൽ ഉൾപ്പെടുന്നത്. പ്രശസ്തിക്ക് വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരോട് നിങ്ങൾക്ക് എന്താണ് പറയാനുളളത്. നമ്മുടെ കമൻ്റ് ബോക്സിൽ തീർച്ചയായും മറുപടി അറിയിക്കുക

More from DriveSpark

Article Published On: Tuesday, March 7, 2023, 20:00 [IST]
English summary
Boy stunts in mahindra thar police arrested cancelled license viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X