പെട്രോളും ഡീസലും മാത്രമല്ല ഹൈഡ്രജനും വഴങ്ങും; ബിപിസിഎല്ലിൻ്റെ പുതിയ സംവിധാനം കണ്ടോ

ഭാരത് പെട്രോളിയം കോർപ്പറേഷനെ കുറിച്ച് പ്രത്യേകിച്ച് ഒരു ആമുഖത്തിൻ്റെ ആവശ്യം ഇല്ല. ബിപിസിഎൽ ലോകത്തിലെ തന്നെ ആദ്യ ഹൈഡ്രജൻ പവർഡ് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (വിടിഒഎൽ) എയർക്രാഫ്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കാനുളള ആദ്യ പടി ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ കൊച്ചി എയർപോർട്ടും ഇ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കേരളത്തിൽ ഇതിന് വേണ്ടി ഹൈഡ്രജൻ നിറയ്ക്കാനുളള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ BPCL പദ്ധതിയിട്ടിരിക്കുകയാണ്. ഇകെഎ മൊബിലിറ്റി, കെപിഐടി ടെക്നോളജീസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവയുടെ സഹകരണത്തോടെ കൊച്ചിൻ രാജ്യാന്തര വിമാനത്താവളത്തിൽ കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് പുറത്തിറക്കിയിരിക്കുകയാണ്.

30-ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഈ 9 മീറ്റർ ബസ്, സീറോ എമിഷൻ ഗതാഗതത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ട് വേണം കാണാൻ. ബസിൻ്റെ പെർഫോമൻസും സാധ്യതയുള്ള ആപ്ലിക്കേഷനുകളും വിലയിരുത്തുന്നതിനുള്ള മൂന്ന് വർഷത്തെ പ്രൂഫ് ഓഫ് കൺസെപ്റ്റ് പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.

ഹൈഡ്രജൻ ഉൽപ്പാദനവും, സംഭരണം, വിനിയോഗം എന്നിവയ്‌ക്കായി ഒരു ഹബ് സൃഷ്‌ടിക്കുന്നതിനും കേരളത്തിനുള്ളിൽ ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നുണ്ട്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന VTOL വിമാനങ്ങളുടെ വികസനം ഈ വിശാലമായ സംരംഭത്തിൻ്റെ പ്രധാന ഘടകമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഹൈഡ്രജൻ ട്രെയിനും പരീക്ഷണയോട്ടം നടത്തിയിരിക്കുകയാണ്

ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനും സുസ്ഥിര യാത്രകള്‍ക്കുമായുള്ള ശ്രമങ്ങള്‍ക്ക് പുത്തന്‍ ഊര്‍ജവും നൽകുന്നതിനുമായാണ് ഹൈഡ്രജന്‍ ട്രെയിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡീസലിൽ നിന്ന് ഇലക്ട്രിക് എഞ്ചിനുകളിലേയ്ക്ക് മാറിയതിന് പിന്നാലെ, ഹൈഡ്രജനും കൂടി ഇന്ധനമാക്കുന്നതോടെ രാജ്യത്തിന്റെ ഗതാഗത രംഗത്ത് വലിയൊരു പരിവർത്തനത്തിനും സാക്ഷ്യംവഹിക്കുന്നതായിരിക്കും ഈ മാറ്റം.

ഇതോടെ ഹൈഡ്രജൻ ട്രെയിൻ സ്വന്തമാകുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. 1,200 bhp കരുത്തുള്ള എഞ്ചിൻ ഘടിപ്പിച്ച ഈ ഹൈഡ്രജൻ ട്രെയിൻ 110 കിലോമീറ്റർ വേഗതയിൽ ഓടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ആഗോളതലത്തിൽ ട്രെയിനുകളുടെ കാര്യക്ഷമതയ്ക്ക് തുല്യവുമായിരിക്കുമെന്നുമാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്. മറ്റ് രാജ്യങ്ങളിൽ പരമാവധി അഞ്ച് കോച്ചുകൾ മാത്രമേയുള്ളൂവെങ്കിലും ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിൽ 10 കോച്ചുകൾ ഉണ്ടായിരിക്കും.

140 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈഡ്രജൻ ട്രെയിൻ. 2,638 യാത്രക്കാരെ വഹിക്കാൻ കഴിയുള്ള തരത്തിലാണ് ട്രെയിൻ ഡിസൈൻ ചെയ്തിരിക്കുന്നതും. ഹൈഡ്രജൻ ഓക്സിജനുമായി പ്രതിപ്രവർത്തനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂവൽ സെല്ലുകളാണ് ഹൈഡ്രജൻ ട്രെയിനിൽ ഉപയോഗിക്കുന്നത്. ഓരോ ട്രെയിനും 80 കോടി രൂപ നിർമാണ ചെലവാണ് വേണ്ടി വരിക.

Take a Poll

2,800 കോടി രൂപ ചെലവിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ വികസിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി പർവതപ്രദേശങ്ങളിൽ പോലും ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എന്തായാലും ആദ്യ ട്രെയിൻ നോർത്തേൺ റെയിൽവേയായിരിക്കും പ്രവർത്തിപ്പിക്കുക. ഇതിന് ശേഷം മറ്റുള്ള മേഖലകളിലേക്കും ഹൈഡ്രജൻ തീവണ്ടികൾ എത്തും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, March 20, 2025, 11:32 [IST]
English summary
Bpcl planning to develop the worlds first hydrogen powered aircraft ecosystem
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X