പൊടിക്കാറ്റിൽ നിയന്ത്രണം വിട്ട് മെർസിഡീസ് ബെൻസ്, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

രാജ്യത്തെ പല സംസ്ഥാനങ്ങളിലും അതി ശക്തമായ മഴയും കാറ്റുമെല്ലാം ഉണ്ട്. കേരളത്തിലെ അവസ്ഥ നമ്മൾക്കറിയാവുന്നതാണല്ലോ. പ്രതീക്ഷിക്കുന്ന സമയത്ത് ഒന്നും മഴ ലഭിക്കുന്നില്ല. എന്നാൽ കേരളത്തിൽ നിന്ന് വ്യത്യസ്തമായി മറ്റ് സംസ്ഥാനങ്ങളിലെല്ലാം പൊടിക്കാറ്റിൻ്റെ ശല്യമുണ്ട്. നിങ്ങൾക്ക്റിയാവുന്നതാണല്ലോ മഴയെക്കാൾ ഭീകരനാണ് പൊടിക്കാറ്റ്. ഈ സമയത്ത് വാഹനമോടിക്കാൻ വലിയ ബുദ്ധിമുട്ടാണ്. പല അപകടങ്ങളും സംഭവിക്കുന്നത് കാഴ്ച്ചയുടെ പരിമിതി മൂലമാണ്.

ഗുജറാത്തിലെ സൂറത്തിൽ നിന്ന് അത്തരത്തിലുള്ള ഒരു സംഭവം നടന്നിരിക്കുകയാണ്. മെർസിഡീസ് ബെൻസ് ഓടിച്ചു വന്ന യുവതിക്ക് പൊടിക്കാറ്റ് മൂലം റോഡ് കാണാൻ കഴിയാതെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായിരിക്കുകയാണ്. റോഡിന് അഭിമുഖമായി സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് വീഡിയോ പതിഞ്ഞത്. സൂറത്തിലെ പിപാൾഡ് ഏരിയയിലെ ദമ്മാസ് റോഡിലാണ് അപകടമുണ്ടായത്. പ്രദേശത്ത് ഉണ്ടായ ശക്തമായ പൊടിക്കാറ്റാണ് അപകടത്തിന് കാരണം.

വീഡിയോയിൽ, ഒരു മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ് സെഡാൻ ക്യാമറയ്ക്ക് നേരെ വരുന്നത് കാണാൻ സാധിക്കുന്നുണ്ട്. വീഡിയോയിൽ കാണുന്ന കാർ പുതിയതായി വാങ്ങിയതാണ്, വാഹനം ഡിവൈഡറിൽ ഇടിച്ചപ്പോൾ ഡ്രൈവർ പരിഭ്രാന്തയായി കാണും. വീണ്ടു വാഹനത്തിൻ്റെ വേഗത കൂട്ടുന്നതായി വീഡിയോയിൽ കാണുന്നുണ്ട്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നിരിക്കുകയാണ്. ദൃശ്യപരത കുറവായതാണ് അപകടത്തിന് മറ്റൊരു കാരണം.

ബെൻസിൻ്റെ എയർബാഗ് വിന്യസിച്ചത് കൊണ്ട് ഡ്രൈവർക്ക് വലിയ പരിക്കുകൾ കൂടാതെ രക്ഷപ്പെടാൻ സാധിച്ചു. വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം വാഹനം ഓടിച്ചിരുന്ന സ്ത്രീ കാറിനടുത്ത് നിൽക്കുന്നത് കാണാം. ഈ പുതിയ സി-ക്ലാസ് സെഡാനിലെ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ബമ്പർ, ബോണറ്റ്, ഫെൻഡർ എന്നിവയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. വാഹനത്തിന് സാരമായ തകരാർ ഉളളത് കൊണ്ട് അറ്റക്കുറ്റപ്പണിക്ക് നല്ല ചിലവ് വരും.

വീഡിയോയിൽ കാണുന്നത് നിലവിലെ തലമുറ സി-ക്ലാസ് സെഡാൻ ആണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ ആഡംബര സെഡാൻ ലഭ്യമാണ്. 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എൻട്രി ലെവൽ C 220d യ്ക്ക് കരുത്തേകുന്നത്. ഈ ആഡംബര സെഡാൻ 197 bhp പരമാവധി പവറും 440 nm പീക്ക് ടോർക്കും നൽകുന്നു. എഞ്ചിൻ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ഇതുകൂടാതെ, C-ക്ലാസ് C 300d, C 200 പെട്രോൾ എഞ്ചിൻ വേരിയൻ്റുകളും വാഗ്ദാനം ചെയ്യുന്നു. 58.60 ലക്ഷം രൂപ മുതൽ എക്‌സ്‌ഷോറൂം 62.70 ലക്ഷം രൂപ വരെയാണ് സി ക്ലാസിൻ്റെ വില. മെർസിഡീസിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ GLA, GLE 53 കൂപ്പെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ പുറത്തിറക്കിയ മെര്‍സിഡീസ് ഓള്‍ ഇലക്ട്രിക് EQG കണ്‍സെപ്റ്റ് ആദ്യമായി രാജ്യത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

ഐസിഇ പതിപ്പില്‍ നിന്ന് വേര്‍തിരിക്കാനും EQ നിരയിലേക്ക് കൊണ്ടുവരാനും EQG-യുടെ ജി-ക്ലാസ് ഡിസൈനില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇലക്ട്രിക് മോഡലിനെ അതിന്റെ കൂടപ്പിറപ്പിനേക്കാള്‍ കൂടുതല്‍ എയറോഡൈനാമിക് കാര്യക്ഷമമായ മോഡലാക്കി മാറ്റാന്‍ ഈ മാറ്റങ്ങള്‍ സഹായിച്ചേക്കും. റേഞ്ചിന്റെ കാര്യത്തിലും ഇത് സഹായകരമായിരിക്കും. ഇലക്ട്രിക് ജി-ക്ലാസിന്റെ ലാഡര്‍-ഫ്രെയിം ഷാസിയിലായിരിക്കും ബാറ്ററി പായ്ക്ക് ഘടിപ്പിക്കുക.

പ്രൊഡക്ഷന്‍-സ്‌പെക് EQG കണ്‍സെപ്റ്റ് EQG-യുടെ ക്വാഡ്-മോട്ടോര്‍, ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന്റെ പവര്‍ ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും വെറും 4.5 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ EQG-ക്ക് സാധിക്കുമെന്നാണ് മെര്‍സിഡീസ് അവകാശപ്പെടുന്നത്. ഓരോ വീലിലും ഒരോ മോട്ടോര്‍ കാണപ്പെടുന്നതിനാല്‍ പ്രൊഡക്ഷന് കയറുന്ന ഇലക്ട്രിക് എസ്‌യുവി ഓഫ്‌റോഡ് ശേഷിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More from DriveSpark

Article Published On: Saturday, May 18, 2024, 12:15 [IST]
English summary
Brand new mercedes benz sedan lost control and crashed due to dust storm video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X