കല്ല്യാണത്തിന് വധുവിൻ്റെ കിടിലൻ ഡാൻസിന് അകമ്പടി ഓല സ്കൂട്ടറിൻ്റെ മ്യൂസിക് സിസ്റ്റം; വീഡിയോ കാണാം

ഒരാളുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഘോഷത്തിൻ്റെ നിമിഷങ്ങളാണ് വിവാഹദിനമെന്ന് പറയുന്നത്. ഒട്ടുമിക്ക കല്ല്യാണങ്ങൾക്കും ഡിജെയും ചെണ്ടമേളവും എല്ലാം നമ്മൾ കാണാറുണ്ട്. എന്നാൽ അതൊന്നുമില്ലാതെ ഒരു ഇലക്ട്രിക് സ്കൂട്ടറിൽ പാട്ട് വച്ചുകൊണ്ട് വധു നൃത്തം കളിച്ചാൽ എങ്ങനെയുണ്ടാവും. ഇപ്പോൾത്തന്നെ നിങ്ങൾക്ക് വാഹനം ഏതെന്ന് മനസിലായി കാണുമല്ലോ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഓല ഇലക്ട്രിക് സ്കൂട്ടറുകളിൽ വാഗ്ദാനം ചെയ്യുന്ന സ്പീക്കറുകൾ വളരെ ട്രെൻഡിങ്ങാണ്. ഈ സ്പീക്കറുകൾ സ്കൂട്ടറിനെ രാജ്യത്ത് വളരെ ജനപ്രിയമാക്കി മാറ്റുകയും ചെയ്തു, ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാൽ നിരവധി ആളുകൾ ഈ സ്പീക്കറുകൾ ക്രിയാത്മകമായ രീതിയിൽ ഉപയോഗിക്കാൻ ആരംഭിച്ചു എന്നതാണ്. ഓല സ്കൂട്ടറുകളിലെ സ്പീക്കർ ഒരു ആഘോഷ പരിപാടികളിൽ ഉപയോഗിക്കുന്ന വീഡിയോ ഓല സിഇഒ ഭവിഷ് അഗർവാൾ വീണ്ടും പങ്കിട്ടിരിക്കുകയാണ്.

ഓല സ്കൂട്ടറിലെ മ്യൂസിക് സിസ്റ്റം കൊണ്ട് ഇങ്ങനെയും ഗുണമുണ്ട്

സ്റ്റേജിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്പീക്കറിലെ സംഗീതത്തിനൊപ്പം ഒരു വധു നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു വധു തന്റെ ചടങ്ങിനിടെ ഓല ഇലക്ട്രിക് സ്‌കൂട്ടറിലെ സംഗീതത്തിന് ചുവട് കൊടുക്കുന്നതായി വീഡിയോയിൽ കാണാം. ചടങ്ങ് രാത്രി ഏറെ വൈകിയതോടെ പോലീസ് അധികൃതർ എത്തി വിവാഹ സംഘാടകർ ഒരുക്കിയ മ്യൂസിക് സ്പീക്കറുകൾ നിർത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വീഡിയോ പകർത്തിയ വ്യക്തി പറഞ്ഞത്.

എന്നിരുന്നാലും, വധുവിന്റെ പ്രധാന പരിപാടി അവശേഷിച്ചത് കൊണ്ട്, വരന്റെ സുഹൃത്തുക്കൾ ഒല ഇലക്ട്രിക് സ്‌കൂട്ടർ സ്പീക്കറുകൾ ഉപയോഗിച്ച് വധുവിനായി പാട്ടുകൾ പ്ലേ ചെയ്യാനുളള ബുദ്ധി അപാരം തന്നെ. അവളെ കാണുന്നവരെല്ലാം ഈ അതുല്യമായ കാഴ്ച ആസ്വദിക്കുകയായിരുന്നു. ഓല സ്കൂട്ടറിലെ ഈ സംവിധാനം വളരെ സന്ദർഭോചിതമായി ഉപയോഗിച്ചു എന്നതിലാണ് കാര്യം.

ഓല സ്കൂട്ടറിലെ മ്യൂസിക് സിസ്റ്റം കൊണ്ട് ഇങ്ങനെയും ഗുണമുണ്ട്

ഓല S1 പ്രോയിൽ ലഭിക്കുന്ന ഒരു ഫീച്ചറാണ് പാർട്ടി മോഡ് എന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ മോഡിൽ, സ്‌കൂട്ടറിന്റെ ലൈറ്റുകളും ഹസാർഡ് ലാമ്പും ബിൽറ്റ്-ഇൻ സ്പീക്കറുകളിൽ നിന്ന് പാട്ട് കേൾക്കുകയും ചെയ്യാം. കോളേജ് വിദ്യാർത്ഥികൾ ഈ സ്പീക്കറുകളിലൂടെ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്യുകയും സ്കൂട്ടറിന് മുന്നിൽ നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോകൾ ഇതിനു മുൻപ് ഇൻ്റർനെറ്റിൽ വന്നിട്ടുണ്ട്. അതുപോലെ, Ola S1 Pro സ്കൂട്ടറിന്റെ ബ്ലൂടൂത്ത് സ്പീക്കർ ഫീച്ചർ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന് കമൻ്ററി പറയാൻ പോലും ഉപയോഗിക്കുന്നുണ്ടായിരുന്നു.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. ഓല ഇലക്ട്രിക് നിലവിൽ സ്‌കൂട്ടര്‍ S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലാണ് വാഗ്ദാനം ചെയ്യുന്നത്. ഓല S1 എയറിന്റെ എക്‌സ്‌ഷോറൂം വില 84,999 രൂപ മുതലാണ് ആരംഭിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപ മുതലാണ് വില. അതേസമയം ടോപ് സ്‌പെക് S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) നല്‍കണം.

ഓല സ്കൂട്ടറിലെ മ്യൂസിക് സിസ്റ്റം കൊണ്ട് ഇങ്ങനെയും ഗുണമുണ്ട്

1.40 ലക്ഷം രൂപയാണ് അവരുടെ മുന്‍നിര മോഡലായ ഓല S1 പ്രോയുടെ എക്‌സ് ഷോറൂം വില. മിഡ്റേഞ്ച് മോഡലായ S1 വാങ്ങാന്‍ ഇപ്പോള്‍ 1.30 ലക്ഷം രൂപ മുടക്കണം. 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന ഓല S1 എയറിന് 1.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വില വര്‍ധിച്ചുവെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. ഓല ഇപ്പോള്‍ തങ്ങളുടെ ഇവികള്‍ക്ക് 60 മാസത്തെ വായ്പ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 5 വര്‍ഷത്തെ വായ്പ നല്‍കുന്നത്.

പരമ്പരാഗതമായി 36 മുതല്‍ 48 മാസം വരെയായിരുന്നു ബാങ്കുകളും മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും വഴി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോണുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. 6.99 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുക. ഒരു രൂപ പോലും ഡൗണ്‍പെയ്മന്റ് നല്‍കാതെ ഓല ഇവികള്‍ സ്വന്തമാക്കാമെന്നതാണ് മറ്റൊരു മെച്ചം. ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിച്ച് ഈ സേവനങ്ങള്‍ ലഭ്യമാക്കാം.

More from DriveSpark

Article Published On: Tuesday, January 16, 2024, 17:38 [IST]
English summary
Bride dancing in wedding function with music played by the ola electric scooter viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X