മൈനസ് ഡിഗ്രിയിൽ ഥാറിൽ വധുവിൻ്റെ എൻട്രി, കിടിലൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ്, വൈറൽ വീഡിയോ കാണാം

കല്ല്യാണം എന്ന് പറയുമ്പോൾ ഒരുപാട് പ്രതീക്ഷകളും ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ദിവസം തന്നെയാണ്. ഈ ഒരു ദിവസം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ആളുകൾ ഏതറ്റം വരെയും പോകും. ഒരു വിവാഹത്തിൻ്റെ മാറ്റ് കൂട്ടുന്നത് അത് നടക്കുന്ന സ്ഥമാണ്. ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൻ്റെ കാലമാണല്ലോ. ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിൽ -25 ഡിഗ്രി സെൽഷ്യസിൽ നടന്ന വിവാഹം ഇപ്പോൾ വൈറലാണ്. മഹീന്ദ്ര ഥാർ എസ്‌യുവിയിലാണ് വധു എത്തിയത് എന്നതാണ് അതിലും രസകരമായ കാര്യം.

സ്പിതി വാലിയിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വീഡിയോ X-ൽ മംഗ്ലായ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്സ് അവരുടെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള മഹീന്ദ്ര ഥാർ എസ്‌യുവിയിൽ വധുവിൻ്റെ വരവ് ഒരു ക്യാമറാമാൻ ചിത്രീകരിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. വിവാഹ വസ്ത്രം ധരിച്ച വധു മഹീന്ദ്ര താറിൻ്റെ ഡോർ തുറന്ന് ഫോട്ടോകൾക്കായി സൈഡ് സ്റ്റെപ്പിൽ നിൽക്കുകയാണ്. പിന്നിൽ മറ്റൊരു മഹീന്ദ്ര ഥാറും ഒരു മാരുതി സുസുക്കി ജിംനിയും ഉണ്ടായിരുന്നു.

മൈനസ് ഡിഗ്രിയിൽ ഥാറിൽ വധുവിൻ്റെ കിടിലൻ എൻട്രി

വിവാഹത്തിന് എത്തിയവരെല്ലാം കനത്ത കോട്ട് ധരിച്ചിരിക്കുന്ന കാണാം. രാജ്യത്തെ ഏറ്റവും തീവ്രവും എന്നാൽ മനോഹരവുമായ ഒരു ലൊക്കേഷനിൽ വധുവും വരനും പരസ്പരം ആലിംഗനം ചെയ്യുകയും അവരുടെ പ്രത്യേക നിമിഷം ആസ്വദിക്കുകയും ചെയ്യുന്ന ഭാഗം വീഡിയോ കാണിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, 2021 ൽ, ഒരു കാശ്മീരി വധു മഹീന്ദ്ര ഥാറിൽ ഭർത്താവിൻ്റെ വീട്ടിലേക്ക് വരുന്ന വീഡിയോ വൈറലായിരുന്നു. വീഡിയോയിൽ, ഈ എസ്‌യുവിയുടെ ഡ്രൈവർ സീറ്റിൽ വരന് പകരം വധു ആയിരുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ഈ വീഡിയോ ഇൻ്റർനെറ്റിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

രണ്ടാംതലമുറയിൽ ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ ആയതാണ് ഥാറിന്റെ തലവര തന്നെ മാറ്റിയത്. പിന്നീട് വെല്ലുവിളിച്ചുകൊണ്ട് ഫോഴ്‌സ് ഗൂർഖ വന്നെങ്കിലും മഹീന്ദ്രയെ തൊടാനായില്ലെന്നതാണ് സത്യം. എന്നാൽ മാരുതി 5-ഡോർ ജിംനി കൊണ്ടുവരുന്നുവെന്ന് കേട്ടപ്പോൾ സാക്ഷാൽ ആനന്ദ് മഹീന്ദ്ര തന്നെയൊന്ന് പേടിച്ചിട്ടുണ്ടാവും. പ്രതീക്ഷകളെല്ലാം തച്ചുടച്ച് ആളുകൾ ഥാറിനൊപ്പം നിന്ന കാഴ്ച്ചയാണ് കാണാനായത്. ജിംനിക്ക് പ്രതീക്ഷിച്ചത്ര വിൽപ്പനയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ.

മൈനസ് ഡിഗ്രിയിൽ ഥാറിൽ വധുവിൻ്റെ കിടിലൻ എൻട്രി

2024 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ 5 ഡോർ ഥാർ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സിഇഒയുമായ രാജേഷ് ജെജുരിക്കറാണ് വ്യക്തമാക്കിയിരിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങളുടെ അവസാന ഘട്ടത്തിലാണ് എസ്‌യുവിയിപ്പോൾ. വരാനിരിക്കുന്ന മോഡലിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ വിൽക്കുന്ന സ്റ്റാൻഡേർഡ് 3 ഡോർ ഥാറിന് മുകളിലായിരിക്കും മഹീന്ദ്ര 5 ഡോർ ഥാർ എസ്‌യുവി സ്ഥാപിക്കുകയെന്ന് പറയേണ്ടതില്ലല്ലോ. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ അടിസ്ഥാന രൂപം ഒന്നായിരിക്കുമെങ്കിലും കാഴ്ച്ചയിൽ പുതുമകൾ കൊണ്ടുവരാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. പ്രൊജക്ടർ സെറ്റപ്പ് ഉപയോഗിക്കുന്ന പുതിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളുമായാണ് വലിയ മോഡൽ വരുന്നത്.

ഗ്രില്ലും ചെറുതായി പരിഷ്‌ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ഒരു പുതിയ സെറ്റ് അലോയ് വീലുകൾ ഓഫറിലുണ്ടാകും. പിൻഭാഗത്ത് സ്പെയർ വീൽ ഘടിപ്പിച്ച ഒരു സൈഡ്-ഹിംഗ്ഡ് ടെയിൽഗേറ്റ് അതേപോലെ തന്നെ നിലനിർത്തും. എന്നിരുന്നാലും, എൽഇഡി ടെയിൽ ലാമ്പുകൾക്ക് പുതിയ സ്റ്റൈലായിരിക്കും ഒരുക്കുക. പിൻവശത്തെ ഡോർ ഹാൻഡിലുകൾ ലംബമായി അടുക്കിയ രീതിയിൽ സി-പില്ലറിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതും പുതുമ നൽകുന്ന കാര്യമാണ്.

2WD, 4WD എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന ഥാറിന്റെ ഫോർവീൽ ഡ്രൈവ് 2.2 ലീറ്റർ ഡീസൽ എഞ്ചിനുള്ള മോഡലാണ് കീർത്തി സുരേഷ് ഉപയോഗിക്കുന്നത്. ഇതിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ഥാർ സ്വന്തമാക്കാം. ഡീസലിന് പുറമെ 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എഞ്ചിനും എസ്‌യുവിക്കുണ്ട്. ഇത് 150 bhp പവറിൽ ഏകദേശം 320 Nm torque ആണ് വികസിപ്പിക്കുന്നത്.

More from DriveSpark

Article Published On: Thursday, February 29, 2024, 11:11 [IST]
English summary
Bride entry with thar in spiti valley a temperature of minus 25 degree video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X