കാറും കുതിരയും ട്രെന്‍ഡ് ഔട്ടായി! വിവാഹവേദിയിലെ പുതിയ സ്റ്റാറായി ഇലക്ട്രിക് സ്‌കൂട്ടര്‍

രാജ്യത്തിന്റെ ഓരോ ഭാഗങ്ങളിലും വിവാഹനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ആചാരങ്ങളുണ്ട്. ഇന്ത്യയുടെ പല ഭാഗത്തും വിവാഹത്തിന് കുതിരപ്പുറത്തേറി വരന്‍മാര്‍ ചടങ്ങിനെത്തുന്ന 'ബാരാത്' നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനം ഇന്ത്യന്‍ വിവാഹങ്ങളില്‍ കണ്ടുവരുന്നുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

നമ്മുടെ നാട്ടില്‍ വിവാഹത്തിന് ദമ്പതികള്‍ പൊതുവേ കാറിലാണ് സഞ്ചരിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വിവാഹം കളറാക്കാന്‍ വറൈറ്റി പിടിക്കുന്ന ചിലയാളുകള്‍ നോര്‍ത്തിന്ത്യന്‍ സ്‌റ്റൈല്‍ പിടിച്ച് കുതിരപ്പുറത്ത് കയറി വരാറുണ്ട്. എന്നാല്‍ കേരളത്തിന് പുറത്ത് പക്ഷേ ട്രെന്‍ഡ് മാറുന്ന കാഴ്ചയാണ്. കുതിരപ്പുറത്ത് വിവാഹ ചടങ്ങിനെത്തുന്നതിനോട് നോ പറയുന്ന യുവദമ്പതികള്‍ അവരുടെ ആഘോഷങ്ങളില്‍ നൂതനവും സുസ്ഥിരവുമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നു.

ampere nexus marriage bride

അതിന്റെ ഭാഗമായി അടുത്തിടെ ബെംഗളൂരുവില്‍ ഒരു വരന്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ വിവാഹനത്തിനെത്തിയത് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗായിരുന്നു. എന്നാല്‍ വിവാഹത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രധാന ശ്രദ്ധകേന്ദ്രമാകുന്നത് ഇതാദ്യമായല്ല. ആമ്പിയറിന്റെ പുതുതായി പുറത്തിറക്കിയ നെക്സസ് സ്‌കൂട്ടര്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള യാത്രയ്ക്കിടെ ഒരു മാതൃക സൃഷ്ടിച്ചിരുന്നു. വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ഗോവയിലെത്തിയ വേളയിലാണ് ദമ്പതികള്‍ ആമ്പിയര്‍ നെക്‌സസ് സ്‌കൂട്ടര്‍ കണ്ട് ആകൃഷ്ടരായത്.

പരിസ്ഥിതി സൗഹൃദ വാഹനത്തിന്റെ ആകര്‍ഷകമായ ഡിസൈന്‍ അവര്‍ക്ക് നന്നേ ബോധിച്ചു. നെക്‌സസ് ടീമിന്റെ യാത്രയിലെ അടുത്ത സ്‌റ്റോപ്പ് തങ്ങളുടെ വിവാഹം നടക്കുന്ന ഉഡുപ്പിയിലാണെന്ന് മനസ്സിലാക്കിയ ദമ്പതികള്‍ സംഘത്തെ ചടങ്ങിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് വധു ആമ്പിയര്‍ നെക്‌സസ് സ്‌കൂട്ടറില്‍ ഗംഭീര എന്‍ട്രി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹവേദിയിലെ ഈ ഒരു നൂതനമായ ആശയം നടപ്പിലാക്കുക വഴി ദമ്പതികള്‍ സുസ്ഥിരതയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി.

ampere nexus marriage bride

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വെറും വാഹനങ്ങള്‍ മാത്രമല്ല ജീവിതത്തിലെ സുപ്രധാന ഏടുകളിലെ അവിഭാജ്യ ഘടകങ്ങളായി എങ്ങനെ മാറുന്നുവെന്ന് ഈ സംഭവം അടിവരയിടുന്നതായാണ് ആമ്പിയര്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നയാളുകള്‍ ഒരുവശത്ത് നില്‍ക്കുമ്പോള്‍ നൂതന സാങ്കേതികവിദ്യയുടെയും സാംസ്‌കാരിക പെരുമയുടെയും ഒത്തുചേരലിലൂടെ പുരോഗമനപരമായ ഒരു മാറ്റത്തെ പ്രതീകപ്പെടുത്തുകയാണ് ദമ്പതികള്‍ ചെയ്തത്. പൈതൃകത്തെയും പരിസ്ഥിതിയോടുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെയും വിലമതിക്കുന്ന പുതിയ തലമുറയുടെ പ്രതീകങ്ങളാണിവരെന്ന് നെറ്റിസണ്‍സ് പറയുന്നു.

നെക്‌സസ് ഇവിയെ കുറിച്ച് പറയുമ്പോള്‍ ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ വൈദ്യുത വാഹന വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും ആമ്പിയര്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറക്കിയ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ-പെര്‍ഫോമന്‍സ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നാണ് ആമ്പിയര്‍ പറയുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച് നിര്‍മിച്ച ഇവി 1,09,900 രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

ampere nexus

EX, ST എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇവി പുറത്തിറങ്ങിയിരിക്കുന്നത്. ST വേരിയന്റിന് 1.20 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പ്രാരംഭ ഓഫര്‍ അവസാനിക്കുമ്പോള്‍ വിലകള്‍ 10,000 രൂപയോളം കൂടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സന്‍സ്‌കാര്‍ അക്വ, ഇന്ത്യന്‍ റെഡ്ഡ്, ലൂണാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നിവയാണ് കളര്‍ ലഭ്യമായ കളര്‍ ഓപ്ഷനുകള്‍.

പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ മിഡ് മൌണ്ടഡ് പെര്‍മനെന്റ് മാഗ്‌നെറ്റ് മോട്ടോറുമായി ജോടിയാക്കിയ 3 kWh LFP ബാറ്ററി പായ്ക്കാണ് ആംപിയര്‍ നെക്സസ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. നെക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന്റെ മോട്ടോർ പരമാവധി 4 kW പവര്‍ വരെ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

ampere nexus display

ഇക്കോ, സിറ്റി, പവര്‍, ലിമ്പ് ഹോം എന്നിങ്ങനെ നാല് റൈഡ് മോഡുകള്‍ കൂടാതെ ഹൈജീന്‍ റിവേഴ്സ് മോഡും ഇതിലുണ്ട്. ആമ്പിയര്‍ നെക്‌സസ് ഫാമിലി ഇല്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 136 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 3 മണിക്കൂറും 30 മിനിറ്റും കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

ഫാസ്റ്റ് ചാര്‍ജര്‍ ഓപ്ഷണലായി ഓഫര്‍ ചെയ്യും. മണിക്കൂറില്‍ 93 കിലോമീറ്ററാണ് ഇവിയുടെ പരമാവധി വേഗത. സിറ്റി മോഡില്‍ വേഗത മണിക്കൂറില്‍ 63 കിലോമീറ്ററായും ഇക്കോയില്‍ അത് 42 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മെയ് രണ്ടാം പകുതിയില്‍ ഇവി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. അടുത്തിടെ വിപണിയില്‍ എത്തിയ ഏഥര്‍ റിസ്തയാണ് നെക്‌സസിന്റെ പ്രധാന എതിരാളി.

More from DriveSpark

Article Published On: Thursday, May 16, 2024, 15:40 [IST]
English summary
Bride made grand entry on ampere nexus electric scooter on wedding day at udupi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X