കാണൂ ബുള്ളറ്റിലുള്ള വധുവിന്റെ രംഗപ്രവേശം!
അഹമദാബാദിലെ കംപ്യൂട്ടർ സയൻസ് ലക്ച്ചറായ ആയിഷ ഉപാദ്യയാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് വിവാഹ മണ്ഡപത്തിലേക്ക് ഒരു ബുള്ളറ്റുമായി കടന്ന് വന്നത്. ഒരുപക്ഷെ ഇതാദ്യമായിട്ടാകാം ഒരു വധു സ്വന്തം വിവാഹപന്തലിലേക്ക് ഇത്തരത്തിൽ പ്രവേശിക്കുന്നത്.
അപ്രതീക്ഷിതമായുള്ള ഈ വരവ് കാണികളിൽ ആവേശമുയർത്തി എന്നുമാത്രമല്ല കല്ല്യാണത്തിന് ഇത് മാറ്റുകൂട്ടുകയും ചെയ്തു. അത്യപൂർവ്വമായ ഈ വിവാഹ വിശേഷങ്ങളെക്കുറിച്ച് കൂടുതലറിയാൻ താളുകളിലേക്ക് നീങ്ങൂ.

350 റോയൽ എൻഫീൽഡ് ബുള്ളറ്റിലായിരുന്നു വധു വേഷത്തുലുള്ള ആയിഷയുടെ വരവ്. 26 വയസ് പ്രായമുള്ള ഈ പ്രോഫസർ ഒരു കടുത്ത ബുള്ളറ്റ് പ്രേമിക്കൂടിയാണ്.

പതിമൂന്നാം വയസ് തൊട്ട് മോട്ടോർസൈക്കിൾ ഓടിച്ചുള്ള പരിചയമാണ് ഈ കമ്പ്യൂട്ടർ അധ്യാപികയ്ക്ക്.

കാനഡിൽ ജോലി ചെയ്യുന്ന ലോകിക് വ്യാസനാണ് ആയിഷയുടെ വരൻ. ബൈക്ക് ഓടിച്ച് പരിചയമില്ലാത്ത ഇദ്ദേഹം വളരെ അത്ഭുതത്തോടെയാണ് തന്റെ വധുവിന്റെ ഈ പ്രകടനത്തെ നോക്കി കണ്ടത്.

ഒരു രക്ഷാബന്ധൻ ദിനത്തിൽ സ്വന്തം സഹോദരനിൽ നിന്നും ലഭിച്ച സമ്മാനമായിരുന്നു ഈ ബുള്ളറ്റ്. കോളേജിലേക്കുള്ള യാത്രയും ഈ ബുള്ളറ്റിൽ തന്നെയാണ്.

കൂടപ്പിറപ്പിനെ പോലെ കരുതിയ ഈ റോയൽ എൻഫീൽഡിനെ ഉപേക്ഷിച്ചിട്ട് പോകേണ്ടി വന്നിരിക്കുകയാണിപ്പോൾ.

വിവാഹഷേശം കാനഡയിലേക്ക് പോയാലും മോട്ടോർ സൈക്കിൾ റൈഡ് തുടരണമെന്നാണ് ആയിഷയുടെ നിലപാട്.


Click it and Unblock the Notifications