സിനിമയിലെ കാര്‍ ചേസാണെന്ന് തെറ്റിദ്ധരിക്കല്ലേ, സംഗതി വേറെയാണ്... വൈറലായി ഹൈവേയില്‍ നിന്നുള്ള വീഡിയോ

വിപണിയിലെ നിലവിലെ ട്രെന്‍ഡിംഗായ കാര്‍ ഫീച്ചറുകള്‍ എടുത്താന്‍ അതില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് ഇലക്‌ട്രോണിക് സണ്‍റൂഫുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സണ്‍റൂഫ് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു കാര്‍ ഫീച്ചറായി മാറിയിരിക്കുകയാണ്. പല ബജറ്റ് കാറുകളുടെയും മിഡ് സ്‌പെക്ക് വേരിയന്റുകളില്‍ വരെ സണ്‍റൂഫ് ഓഫര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സൂര്യപ്രകാശവും ശുദ്ധവായുവും കൊണ്ടുവരാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ലക്ഷ്വറി ഫീച്ചര്‍ ആളുകള്‍ പക്ഷേ ദുരുപയോഗം ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫിന് വെളിയിലേക്ക് തലയിട്ട് കാഴ്ചകള്‍ കാണുന്നത് ഒരു വിനോദമായി മാറിയിട്ടുണ്ട്. ഇതിന്റെ അപകടസാധ്യതകള്‍ മുന്നില്‍ കണ്ട് അധികാരികള്‍ തന്നെ വിലക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ ഹ്യുണ്ടായി വെര്‍ണ സെഡാന്റെ സണ്‍റൂഫില്‍ നിന്ന് പുറത്തുവരുന്ന വധുവും വരനും ഫോട്ടോഗ്രാഫര്‍മാരുമെല്ലാമാണ് വീഡിയോയിലുള്ളത്.

wedding photoshoot in moving car

എക്സ്പ്ലോര്‍ ദി അണ്‍സീന്‍ 2.0 എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂട്യൂബര്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ഹരിയാനയിലെ ഗുഡ്ഗാവിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ചിത്രീകരിച്ച വീഡിയോയുടെ ഇടയിലാണ് ഈ കാഴ്ച കാണാന്‍ സാധിച്ചത്. ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് നാല് ഹ്യുണ്ടായി വെര്‍ണ കാറുകളടങ്ങുന്ന വാഹന വ്യൂഹം കണ്ടത്. ഈ കാറുകളില്‍ മൂന്നെണ്ണം പൂക്കളും റിബണുകളും കൊണ്ട് അലങ്കരിച്ചതിനാല്‍ തന്നെ വിവാഹ സംഘത്തിന്റെ കാറാണെന്ന് മനസ്സിലാക്കാം.

അക്കൂട്ടത്തിലെ ഒരു വെര്‍ണ സെഡാന്റെ സണ്‍റൂഫില്‍ നിന്ന് വരന്‍ പുറത്തു നില്‍ക്കുന്നതും കാണാന്‍ സാധിക്കും. മുന്നില്‍ ഒരു കറുത്ത വെര്‍ണ കാറില്‍ ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറും മറ്റൊരാളും സണ്‍റൂഫിന് വെളിയില്‍ വന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. ഇവരെ കൂടാതെ മറ്റൊരു കാറില്‍ മറ്റ് കുറച്ച് പേരും വെര്‍ണയുടെ സണ്‍റൂഫിന് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ റൂഫില്‍ ഇരിക്കുകയാണെന്നാണ് വീഡിയോ ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ നമുക്ക് തോന്നുക. എന്നാല്‍ ശ്രദ്ധയോടെ കാണുമ്പോള്‍ അവര്‍ സണ്‍റൂഫിന്റെ പുറത്തേക്ക് നില്‍ക്കുന്നതായാണ് മനസ്സിലാകുക.

wedding photoshoot in moving car

തുടക്കത്തില്‍ പറഞ്ഞ പോലെ നമ്മുടെ രാജ്യത്തെ മിക്ക ആളുകളും കാബിനിലേക്ക് കൂടുതല്‍ സൂര്യപ്രകാശം കൊണ്ടുവരാനുള്ള ഒരു ലക്ഷ്വറി ഫീച്ചറായല്ല സണ്‍റൂഫിനെ കണക്കാക്കുന്നത്. അത് ഓടുന്ന കാറിന്റെ പുറത്തുവരാനും ശുദ്ധവായു ശ്വസിക്കാനുമുള്ള മാര്‍ഗമായാണ് പലരും ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഇത് ഒരിക്കലും സുരക്ഷിതമായ ഒരു പ്രവര്‍ത്തിയല്ല. ഹൈവേകളിലും പൊതു റോഡുകളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല.

കാരണം ഹൈവേയിലൂടെയും മറ്റും സാമാന്യം നല്ല സ്പീഡില്‍ വാഹനം ഓടിക്കുന്ന വേളയില്‍ സഡന്‍ ബ്രേക്കിടേണ്ടി വന്നാല്‍ സണ്‍റൂഫിന് വെളിയില്‍ നില്‍ക്കുന്നയാള്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ സണ്‍റൂഫില്‍ തന്നെ തലയിടിക്കാനും തെറിച്ച് വീഴാനുമെല്ലാം സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ ലക്ഷ്വറി ഫീച്ചര്‍ ഉദ്ദേശിച്ച രീതിയില്‍ ഉപയോഗിക്കാന്‍ അധികാരികള്‍ നിര്‍ദേശിക്കുന്നത്. നമ്മുടെ കേരളത്തിലടക്കം ഇത്തരം കാഴ്ചകള്‍ കാണാറുണ്ട്.

wedding photoshoot in moving car

പലപ്പോഴും കുട്ടികളാണ് സണ്‍റൂഫിന് വെളിയിലേക്ക് വരാന്‍ ഏറെ താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇത് അത്യന്തം അപകടം പിടിച്ച പണിയാണ്. അതുകൊണ്ട് നിങ്ങളുടെ മക്കള്‍ ഇനി വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫിന് പുറത്തേക്ക് തലയിട്ട് നില്‍ക്കണമെന്ന് വാശി പിടിച്ചാല്‍ ആ ഫീച്ചറിന്റെ ശരിയായ ഉപയോഗം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക. ഈ ഒരു ലേഖനം ഇഷ്ടപ്പെട്ടെങ്കില്‍ പ്രിയപ്പെട്ടവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ. സണ്‍റൂഫിന് വെളിയിലേക്ക് തലയിട്ട് യാത്ര ചെയ്യുന്ന പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നുവെന്ന് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Friday, February 16, 2024, 11:24 [IST]
English summary
Bride standing out of moving hyundai vernas sunroof for wedding photoshoot viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X