ഹ്യുണ്ടായി ക്രെറ്റയുടെ 'നീലകണ്ഠൻ'! ഇന്ത്യയിൽ തന്നെ ഇതാദ്യം, വൈറൽ വീഡിയോ കാണാം

ഇന്ത്യയിൽ വാഹനങ്ങൾ കസ്റ്റമൈസേഷൻ ചെയ്യുന്നത് ഒട്ടും കുറവല്ല. വാഹനങ്ങളിൽ നടത്തുന്ന മോഡിഫിക്കേഷനുകൾക്ക് മോട്ടോർ വാഹന വകുപ്പ് കൃത്യമായി നിയമങ്ങളും ചട്ടങ്ങളും പറയുന്നുണ്ട്. പല വാഹനപ്രേമികളും ചെയ്യുന്ന കാര്യമാണ് വാഹനങ്ങളുടെ നിറം മാറ്റുന്നത്. പ്രത്യേകിച്ച് വ്റാപ്പ് ചെയ്യുകയാണ് ഇപ്പോൾ. എന്നാൽ വ്റാപ്പ് ചെയ്യുകയാണെങ്കിലും നിറം മാറ്റിയാൽ അത് വാഹനത്തിൻ്റെ ആർസി ബുക്കിൽ മാറ്റേണ്ടതായിട്ടുണ്ട്. ഹ്യുണ്ടായിയുടെ ഏറ്റവും ഡിമാൻ്റുളള എസ്‌യുവിയാണ് ക്രെറ്റ. രാജ്യത്ത് അവതരിപ്പിച്ചത് മുതൽ വിൽപ്പനയിൽ എന്നും മുന്നിൽ തന്നെയാണ്. ക്രെറ്റയിൽ കസ്റ്റമൈസേഷൻ നടത്തുന്നവരുടെ എണ്ണം കുറവല്ല. അത്തരത്തിൽ ഒരു വാഹനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലെ shivam_vlogs0001- എന്ന പേജിലാണ് നീല നിറത്തിൽ വ്റാപ്പ് ചെയ്ത ഈ മിഡ്-സൈസ് എസ്‌യുവി വീഡിയോ പങ്കു വച്ചിരിക്കുന്നത്. വാഹനത്തിൻ്റെ മുന്നിൽ മുൻവശത്ത് ഗ്ലോസി ബ്ലാക്ക് നിറത്തിൽ ഒരു വലിയ ഗ്രിൽ സെക്ഷൻ കാണാൻ സാധിക്കുന്നുണ്ട്, കൂടാതെ ഹ്യുണ്ടായി ലോഗോയും കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ താഴെ ഭാഗത്തും കറുപ്പ് തന്നെയാണ് നൽകിയിരിക്കുന്നത്.

all blue Hyundai creta

വലിപ്പം കൂടിയ ടയറുകളും അലോയ് വീലുകളുമാണ് വാഹത്തിൽ കൊടുത്തിരിക്കുന്നത്. പിൻഭാഗം കാണാൻ സാധിക്കുന്നില്ല എങ്കിലും ഒരു വലിയ സ്പോയിലർ കൊടുത്തിട്ടുണ്ട്. ഹ്യുണ്ടായിയുടെ മികച്ച എസ്‌യുവിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ മുഖംമിനുക്കി എത്തിയതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ എസ്‌യുവിയില്‍ ആകൃഷ്ടരായി. 2024 ഹ്യുണ്ടായി ക്രെറ്റയ്ക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഉള്ള ആധുനിക സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ലഭിക്കുന്നു. ഇതിന് ഒരു പുതിയ ക്യാബിന്‍ ലേഔട്ടും ലഭിക്കുന്നു.

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഹ്യുണ്ടായി പുതിയ ക്രെറ്റയില്‍ സജ്ജീകരിച്ചിരിക്കുന്നു.

all blue Hyundai creta

നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, ടര്‍ബോ-പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളുടെ ലഭ്യത 2024 ക്രെറ്റയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ നിന്ന് 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിലനിര്‍ത്തുകയായിരുന്നു. അവയ്ക്ക് മുമ്പത്തെ അതേ ഔട്ട്പുട്ട് കണക്കുകളാണുള്ളത്.

കൂടാതെ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഹ്യുണ്ടായി ക്രെറ്റയില്‍ ഒരു പുതിയ 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ചേര്‍ത്തിട്ടുണ്ട്. ക്ലാസിലെ ഏറ്റവും ഉയര്‍ന്ന പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. 7-സ്പീഡ് DCT (ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍) മാത്രമേ ഇത് വാഗ്ദാനം ചെയ്യൂ.

യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍, ഇതിന് 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 360 ഡിഗ്രി ക്യാമറ, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ലെവല്‍ 2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ഫീച്ചറുകള്‍ ലഭിക്കുന്നു. 11 ലക്ഷം രൂപ മുതലാണ് 2024 ഹ്യുണ്ടായി ക്രെറ്റയുടെ വിലയാരംഭിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 4, 2024, 12:45 [IST]
English summary
Bright blue wrapped hyundai creta video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X