110 തവണ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ട മദാമ്മ
ലണ്ടനിലെ സൗത്ത്‌വാര്‍ക്കിലുള്ള ഒരു ഇരുപത്തെട്ടുകാരി ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടു ഈയിടെ. ഇതിലെ പുതുമയെന്താണെന്നു വെച്ചാല്‍, നൂറ്റിപ്പത്താമത്തെ തവണയാണ് അവര്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നത്. പ്രായോഗിക പരീക്ഷയ്ക്കു മുന്നോടിയായുള്ള ടെസ്റ്റിലാണ് ഇത്രയും കടുത്ത പരാജയം മദാമ്മയ്ക്ക് സംഭവിച്ചിരിക്കുന്നത്.
ടെസ്റ്റുകള്‍ക്കുവേണ്ടി ഇതിനകം 3,410 പൗണ്ട് ചെലവഴിച്ചുകഴിഞ്ഞു ഈ മദാമ്മ. റോഡ് സൈനുകള്‍ തിരിച്ചറിയാനുള്ള കഴിവ്, റോഡ് നിയമങ്ങളിലുള്ള അവഗാഹം എന്നിവയാണ് ഈ ടെസ്റ്റില്‍ പരിശോധിക്കപ്പെടുന്നത്.
ഈ എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാന്‍ ഓരോ തവണയും 31 പൗണ്ട് വീതം കെട്ടി വെക്കണം.

17 വയസ്സു മുതല്‍ ഇവര്‍ ഈ ടെസ്റ്റെഴുതിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് കഴിഞ്ഞ 17 വര്‍ഷമായി കഠിനപ്രയത്‌നത്തിലാണ് മദാമ്മ. ഒരു വര്‍ഷം പത്തു തവണ അവര്‍ പരീക്ഷ അറ്റന്‍ഡ് ചെയ്യുന്നു!
യുകെയില്‍ ഡ്രൈവിങ് പരീക്ഷകള്‍ വളരെ കര്‍ശനമായാണ് നടത്തുന്നത്. ഇക്കാരണത്താല്‍ തന്നെ ഈ മദീമ്മയുടെ തുടര്‍പരാജയത്തില്‍ നമുക്ക് അത്ഭുതപ്പെടാന്‍ ഒട്ടും അവകാശമില്ല!
ഇന്നത്തെ വീഡിയോ:
3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!
ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.


Click it and Unblock the Notifications








