15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

നഗരയാത്രകളില്‍ നമുക്ക് ഊബര്‍, ഓല പോലുള്ള മൊബിലിറ്റി സര്‍വീസുകള്‍ വളരെ ഉപകാരപ്രദമാണ്. സമയ ലാഭത്തിനൊപ്പം ചിലപ്പോള്‍ ചില ഓഫറുകള്‍ ലഭിക്കുമ്പോള്‍ നമുക്ക് സാമ്പത്തിക ലാഭമുണ്ടാകും. എന്നാല്‍ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ക്യാബ് ബുക്ക് ചെയ്തയാള്‍ക്ക് 32.39 ലക്ഷം രൂപ ബില്‍ ലഭിച്ചാല്‍ എങ്ങനെയുണ്ടാകും. വിശ്വാസം വരുന്നില്ലല്ലേ. എന്നാല്‍ സംഗതി സത്യമാണ്.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള 15 മിനിറ്റ് യാത്രക്കായി ക്യാബ് ബുക്ക് ചെയ്ത 22കാരനാണ് ബില്‍ ലഭിച്ചപ്പോള്‍ ഞെട്ടിയത്. ചെറുയാത്രക്ക് 35,477 പൗണ്ടാണ് (ഏകദേശം 32.39 ലക്ഷം രൂപ) ക്യാബ് നിരക്ക് പറഞ്ഞത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നിവാസിയായ ഒലിവര്‍ കപ്ലാനാണ് ദുരനുഭവം നേരടേണ്ടി വന്നത്.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

മറ്റേതൊരു ദിവസത്തെയും പോലെ ഉബറില്‍ നിന്ന് ഒരു ക്യാബ് ബുക്ക് ചെയ്ത അദ്ദേഹം തന്റെ ജോലിസ്ഥലത്ത് നിന്ന് നിന്ന് ഏകദേശം 15 മിനിറ്റ് അകലെയുള്ള വിച്ച്വുഡിലെ ഒരു പബ്ബിന് സമീപം ഇറങ്ങാന്‍ കണക്കാക്കി ഡ്രോപ്പ്-ഓഫ് സ്‌പോട്ട് ഷെഡ്യൂള്‍ ചെയ്തു. ആ സമയത്ത് യാത്രയ്ക്ക് 10.84 പൗണ്ടായിരുന്നു (ഏകദേശം 989 രൂപ) നിരക്ക് കണക്കാക്കിയിരുന്നത്.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

എന്നാല്‍ പിറ്റേന്ന് രാവിലെ കപ്ലാന്‍ എഴുന്നേല്‍ക്കുമ്പോള്‍, ഊബറില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുന്നു. തന്റെ തലേ ദിവസത്തെ യാത്രയുടെ ബില്ല് ഏകദേശം 32 ലക്ഷം രൂപയാണെന്ന്. ട്രെയിനി ഷെഫ് ആയി ജോലി ചെയ്യുന്ന കപ്ലാന്‍ ഇത് കണ്ട് ഞെട്ടി.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

ഉടന്‍ തന്നെ വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഊബറുമായി ബന്ധപ്പെടുകയും ഒരു ചെറിയ യാത്രയ്ക്ക് എങ്ങനെയാണ് ഇത്രയും വലിയ തുക ഈടാക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. കപ്ലാന്‍ പരാതിപ്പെട്ടതിന് പിന്നാലെ ഊബര്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സാങ്കേതിക തകരാര്‍ മൂലമുണ്ടായ പിശകാണെന്ന് കണ്ടെത്തി.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

യഥാര്‍ത്ഥത്തില്‍ കപ്ലാന്‍ ഇറങ്ങാന്‍ തിരഞ്ഞെടുത്തത് ഓസ്ട്രേലിയയിലുള്ള അതേ പേരിലുള്ള സ്ഥലമായിരുന്നു. സാങ്കേതിക പ്രശ്‌നം കാരണമാണ് മൊത്തം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച ബില്ല് കപ്ലാന് ലഭിച്ചത്.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

ബില്‍ പ്രകാരം ഊബറിന് പിന്‍വലിക്കാന്‍ ആവശ്യമായ വന്‍ തുക കപ്ലാന്റെ അക്കൗണ്ടില്‍ ഇല്ലാതിരുന്നത് ഭാഗ്യമായി. ഈ പണം അയാളുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അത് നഷ്ടപ്പെടുമായിരുന്നു. പിന്നീട് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലെന്ന സിസ്റ്റം ജനറേറ്റഡ് സന്ദേശം ലഭിച്ചു.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

ഇത് വളരെ ആശ്ചര്യജനകമായി തോന്നുമെങ്കിലും ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. നേരത്തെ 2020ലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റൊരു ബ്രിട്ടീഷ് വിദ്യാര്‍ത്ഥി തെറ്റായ ലക്ഷ്യസ്ഥാനം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ 1,536 പൗണ്ട് (ഏകദേശം 1.39 ലക്ഷം രൂപ) ബില്‍ ഇട്ടിരുന്നു.

15 മിനിറ്റ് യാത്രക്ക് uber ബുക്ക് ചെയ്തു; ലഭിച്ചത് 32 ലക്ഷം രൂപയുടെ ബില്‍!

ഇത് പോലെ തന്നെ ഒരു വിദ്യാര്‍ഥി ക്യാബില്‍ യാത്ര ചെയ്യവെ ഉറങ്ങിപ്പോയി. അഞ്ച് മണിക്കൂറിന് ശേഷം ഉണര്‍ന്നപ്പോള്‍ തന്റെ പിക്കപ്പ് പോയിന്റില്‍ നിന്ന് 250 മൈല്‍ അകലെയാണെന്ന് മനസ്സിലായി. അയാള്‍ക്കും കിട്ടി കണ്ണ് തള്ളിപ്പോകുന്ന ബില്‍.

Article Published On: Monday, October 10, 2022, 19:39 [IST]
English summary
British youth recieved 32 39 lakh rupees bill for a 15 minute cab ride
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X