9 മുതല്‍ 5 വരെ ജോലിയെടുത്താല്‍ ഇതൊക്കെ നടക്കുമോ; സ്റ്റാര്‍ട്ടപ്പ് തുടങ്ങി മലയാളി വാങ്ങിയത് കോടികളുടെ BMW
ലോകപ്രശസ്തമായ ഒരു ആഡംബര കാര്‍ കമ്പനികളില്‍ ഒന്നാണ് ബിഎംഡബ്ല്യു. നാട്ടുകാരായ മെര്‍സിഡീസ് ബെന്‍സിന് ശേഷം ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആഡംബര കാര്‍ ബ്രാന്‍ഡാണ് ബിഎംഡബ്ല്യു. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു 7 സീരീസ്. സമ്പന്നരായ ആളുകള്‍ക്കൊപ്പം ഇന്ത്യയില്‍ നിരവധി യംഗ് പ്രഫഷനലുകളും സംരംഭകരും ഇപ്പോള്‍ നിരവധി ആഡംബര കാറുകള്‍ വാങ്ങുന്നുണ്ട്. ഇപ്പോള്‍ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തനിക്ക് ഇഷ്ടപ്പെട്ട ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിലെ ഒരു യുവ സംരംഭകന്‍. അത് ആരാണെന്ന് നമുക്ക് നോക്കാം.
ഇന്നത്തെ കാലത്ത് ജീവിക്കാന്‍ എല്ലാവര്‍ക്കും ജീവിക്കാന്‍ ഒരു തൊഴില്‍ ആവശ്യമാണ്. നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ ഇപ്പോഴും നല്ല ജോലിയില്ലാതെ അലയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വേഗത്തില്‍ ജോലി ശരിയാക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലധിഷ്ഠിതമായ മറ്റ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നു. ഇതിന്റെ ഫലമായി അടുത്തകാലത്തായി രാജ്യത്തുടനീളം എഡ്യൂടെക് സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ഇത്തരം സ്ഥാപനങ്ങളുടെ പ്രാഥമിക ലക്ഷ്യം നിലവിലെയും ഭാവിയിലെയും ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള നൈപുണ്യം വികസിപ്പിച്ച് യുവാക്കള്‍ക്ക് നല്ല ശമ്പളമുള്ള ജോലികള്‍ നേടിക്കൊടുക്കാന്‍ അവരെ സജ്ജരാക്കുക എന്നതാണ്. അത്തരത്തില്‍ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എഡ്യൂടെക് സ്ഥാപനമാണ് ബ്രോട്ടോടൈപ്പ്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നീ സ്ഥലങ്ങളിലായാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം.
വെബ് ഡെവലപ്മെന്റ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഗെയിം ഡെവലപ്മെന്റ്, ഡാറ്റ സയന്‍സ്, ബ്ലോക്ക്ചെയിന്‍ എന്നിവയുള്‍പ്പെടെ ഇന്നത്തെ ആധുനിക ലോകത്തിന് ആവശ്യമായ കോഴ്സുകളും പരിശീലനവും നല്‍കുന്ന കമ്പനിയാണ് ബ്രോട്ടോടൈപ്പ്. 1 വര്‍ഷം മാത്രമാണ് മിക്ക കോഴ്‌സുകളുടെയും ദൈര്‍ഘ്യം. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇവര്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു.
3.5 വര്‍ഷത്തിനുള്ളില്‍ ഐടി ബാക്ക്ഗ്രൗണ്ട് ഉള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമായി ആയിരത്തിലധികം പേര്‍ക്ക് ഇതിനോടകം സേഫ്റ്റ്‌വെയര്‍ എഞ്ചിനിയറായി കരിയര്‍ ആരംഭിക്കാന്‍ ബ്രോട്ടോടൈപ്പ് സഹായിച്ചിട്ടുണ്ട്. വിവിധ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ ലക്ഷക്കണക്കിന് രൂപ ശമ്പളത്തിന് ജോലിക്ക് കയറിയ കഥ അവരുടെ വെബ്‌സൈറ്റില്‍ കാണാം. ഇന്ന് കോടികള്‍ മൂല്യമുള്ള കമ്പനിയായി ബ്രോട്ടോടൈപ്പിനെ വളര്‍ത്തിയത് സ്ഥാപകനും സിഇഒയുമായ നിഖില്‍ കിളിവായില്‍ ആണ്.
സംരംഭകനാകാന്‍ കൊതിക്കുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ പ്രചോനമായ നിഖില്‍ ഇപ്പോള്‍ ഒരു പുതിയ ബിഎംഡബ്ല്യു 7-സീരീസ് കാര്‍ വാങ്ങിയിരിക്കുകയാണ്. അച്ഛന്റെ ഓട്ടോയില്‍ ഡ്രൈവിംഗ് പഠിച്ച താന്‍ ഇന്ന് 7 സീരീസ് ഓടിക്കുന്നുവെന്നും ഇത് വെറുമൊരു കാര്‍ അല്ലെന്നും തന്റെ പോരാട്ടങ്ങളുടെയും വിജയത്തിന്റെയും പ്രയാണത്തിന്റെയും ഓര്‍മപ്പെടുത്തലാണെന്നും നിഖില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രണ്ട് വര്‍ഷം മുമ്പ് ബിഎംഡബ്ല്യു 7 സീരീസില്‍ കയറിയപ്പോള്‍ മുതല്‍ മനസ്സില്‍ കയറിക്കൂടിയ സ്വപനം യാഥാര്‍ത്ഥ്യമായ സന്തോഷം നിഖില്‍ പങ്കുവെക്കുന്നുണ്ട്.

കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, ബ്ലാക്ക് സഫയര്‍ മെറ്റാലിക് എന്നീ രണ്ട് കറുപ്പ് നിറങ്ങളിലാണ് ബിഎംഡബ്ല്യു 7-സീരീസ് ഇന്ത്യയില്‍ വില്‍ക്കുന്നത്. നിഖില്‍ ഏത് ബ്ലാക്ക് കളറാണ് വാങ്ങിയതെന്ന് വ്യക്തമല്ല. ഈ രണ്ട് കളര്‍ ഓപ്ഷനുകള്‍ക്ക് പുറമേ, ഇന്‍ഡിവിജുവല്‍ ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്, ഇന്‍ഡിവിജുവല്‍ ട്രാവെര്‍ട്ടൈന്‍ ഗ്രേ മെറ്റാലിക്, ബ്രൂക്ലിന്‍ ഗ്രേ മെറ്റാലിക്, ഓക്‌സൈഡ് ഗ്രേ മെറ്റാലിക്, മിനറല്‍ വൈറ്റ് മെറ്റാലിക് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളിലും ഈ ബിഎംഡബ്ല്യു കാര്‍ തെരഞ്ഞെടുക്കാം.
ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് സെഡാനാണ് 7 സീരീസ്. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ഔഡി A8L എന്നീ കാറുകളുമായിട്ടാണ് ഇത് ഇന്ത്യയില്‍ മത്സരിക്കുന്നത്. നിലവില്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളിലായി 740i M സ്‌പോര്‍ട്, 740d M സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് 7 -സീരീസ് വാഗ്ദാനം ചെയ്യുന്നത്. നിഖില്‍ ഏത് പതിപ്പാണ് എന്ന് ഇതുവരെ വ്യക്തമല്ല.

നിലവില്‍ പെട്രോള്‍ പതിപ്പായ 740i M സ്‌പോര്‍ട്ടിന് 1.84 കോടി രൂപയും 740d M സ്‌പോര്‍ട്ടിന് 1.87 കോടി രൂപയുമാണ് വില വരുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇന്‍ഷൂറന്‍സും മറ്റ് നികുതികളുമെല്ലാം ചേരുമ്പോള്‍ കൊച്ചിയില്‍ ഈ കാറിന്റെ ഓണ്‍-റോഡ് വില 2 കോടിക്ക് മുകളിലാകും.
ബിഎംഡബ്ല്യു 7 -സീരീസിന് ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഓള്‍ എല്‍ഇഡി ലൈറ്റുകള്‍, 20 ഇഞ്ച് അലോയി വീലുകള്‍, കര്‍വ്വ്ഡ് ഡിസ്പ്ലേയില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, റൂഫ് മൗണ്ടഡ് 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, നാല് സീറ്റുകളിലും ഇലക്ട്രിക്കല്‍ അഡ്ജസ്റ്റ്മെന്റുകള്‍, ആംബിയന്റ് ലൈറ്റുകള്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. പെര്‍ഫോമന്‍സ് വശവും കിടുവാണ് കാര്‍.


Click it and Unblock the Notifications








