രാജ്യത്ത് ഇന്നു മുതല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍
ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ഇന്നു മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ ബിഎസ് VI എന്‍ജിന്‍ നല്‍കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ബിഎസ് IV നിന്നും ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവീകരിക്കുന്നതിനൊപ്പം തന്നെ ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം മിക്ക നിര്‍മ്മാതാക്കളും അവസാനിപ്പിച്ചിട്ടുണ്ട്.

വില വര്‍ധിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മിക്കവരും ഡീസല്‍ എഞ്ചിന്‍ കൈവിടുന്നത്. ഡീസല്‍ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കുന്നതോടെ വാഹനങ്ങളുടെ വിലയും വര്‍ധിക്കും. വിപണിയിലെ മാന്ദ്യത്തിനിടയില്‍ വാഹനങ്ങളുടെ വില കൂടി വര്‍ധിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് പലരും പറയുന്നത്.

മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ ബിഎസ് VI മോഡലുകളെ നിരത്തിലെത്തിച്ചു തുടങ്ങി. രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി ഇതിനോടകം തന്നെ തങ്ങളുടെ മോഡലുകളെയെല്ലാം ബിഎസ് VI -ലേക്ക് നവീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തിന്റെ പകൂതിയില്‍ തന്നെ ബിഎസ് VI മോഡലുകളെ കമ്പനി നിരത്തില്‍ എത്തിച്ചുതുടങ്ങിയിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ് VI മോഡലുകളുടെ വില്‍പ്പന ആരംഭിച്ച് പത്ത് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഏകദേശം അഞ്ച് ലക്ഷം വാഹനങ്ങളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മറ്റ് നിര്‍മ്മാതാക്കള്‍ പുതിയ വാഹനങ്ങളെ അവതരിപ്പിക്കുന്നത് വൈകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ് VI മോഡലുകളുടെ വില്‍പ്പന ആരംഭിച്ച് പത്ത് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഏകദേശം അഞ്ച് ലക്ഷം വാഹനങ്ങളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മറ്റ് നിര്‍മ്മാതാക്കള്‍ പുതിയ വാഹനങ്ങളെ അവതരിപ്പിക്കുന്നത് വൈകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും, ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനവും നിര്‍മ്മാതാക്കള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതോടെയാണ് ബിഎസ് VI വാഹനങ്ങള്‍ നിരത്തിലെത്തുന്ന കാര്യം വൈകുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അതോടൊപ്പം തന്നെ ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയിലും അനിശ്ചിതത്വം തുടരുകയാണ്.

നിരവധി മോഡലുകളാണ് വിറ്റഴിയാനുള്ളത്. 2020 മാര്‍ച്ച് 31 വരെയായിരുന്നു ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി. എന്നാല്‍ കൊറോണ രാജ്യത്ത് പടര്‍ന്നു പിടിച്ചതോടെ അതിന്റെ കാര്യത്തില്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 7 ലക്ഷത്തോളം വാഹനങ്ങളാണ് ഇനിയും വിറ്റഴിക്കാനുള്ളത്.

ബിഎസ് VI പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി ഓഫറും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നി നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പികളും. രാജ്യത്ത് കൊറേണ വൈറസ് പടര്‍ന്നു പിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ് ഈ വാഹനങ്ങളുടെ കാര്യത്തില്‍.

അതേസമയം ഈ വാഹനങ്ങള്‍ വിറ്റവിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് അറിയിച്ച് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സാഹചര്യം മനസ്സിലാക്കിയ കോടതി ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇളവ് നല്‍കുകയും ചെയ്തു.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ് 10 ദിവസം കൂടി വില്‍ക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 14 -നാണ് ലോക്ക്ഡൗണ്‍ കഴിയുക. അതുപ്രകാരം ഏപ്രില്‍ 24 വരെ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം, ഏതാനും ഉപാധികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബിഎസ് IV എന്‍ജിനിലുള്ള വാഹനങ്ങള്‍ വില്‍ക്കരുതെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ ഡെലിവറി എടുത്ത് പത്ത് ദിവസത്തിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനുശേഷം മലിനീകരണ തോത് കുറഞ്ഞ ബിഎസ് VI വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും കോടതി അറിയിച്ചു.


Click it and Unblock the Notifications