ബിഎസ് VI രണ്ടാം ഘട്ടം നാളെ പ്രാബല്യത്തില്‍; അറിയേണ്ടതെല്ലാം...
നാളെ അതായത് 2023 ഏപ്രില്‍ 01 ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിനമാണ്. ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളും ബിഎസ് VI രണ്ടാം ഘട്ട മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ഇവയെല്ലാം സംബന്ധിച്ച് നിങ്ങള്‍ ഒരുപാട് വാര്‍ത്തകളും മറ്റും കണ്ടിട്ടുണ്ടാകും. ഒപ്പം RDE, OBD2 എന്നിങ്ങളെ കുറച്ച് ടെക്‌നിക്കല്‍ വാക്കുകളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും.
എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതിനാല്‍ വില കൂടുമെന്ന കാര്യമായിരിക്കും പലരെയും സങ്കടത്തിലാക്കുന്നത്. രാജ്യത്ത് വില്‍ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇനിമുതല്‍ ഒരു ഒബിഡി (ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്) ഉപകരണം സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിട്ടുണ്ടായിരിക്കണമെന്നാണ് ചട്ടം. ഇവ നേരത്തെ ഘടിപ്പിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ക്കാണ് ബാധകം.

വാഹനത്തില്‍ ഘടിപ്പിക്കപ്പെട്ട ഈ ഒബിഡി ഉപകരണം തത്സമയ ഡ്രൈവിംഗ് എമിഷന്‍ ലെവലുകള്‍ നിരീക്ഷിക്കുകയും കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും. ഇവയില്‍ ഏതിന്റെയെങ്കിലും പരിധി ലംഘിക്കപ്പെട്ടാല്‍ വാഹനം പരിശോധിക്കുകയോ സര്‍വീസിന് വിധേയമാക്കുകയോ ചെയ്യണമെന്ന് സൂചന നല്‍കും. ഇനി ബിഎസ് VI ഉം ബിഎസ് VI ഘട്ടം രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്ന് നമുക്ക് നോക്കാം.
ബിഎസ് VI ഘട്ടം ഒന്നില്‍ എമിഷന്‍ ലെവലുകള്‍ ലാബിലാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നത്. എന്നാല്‍ ബിഎസ് VI ഘട്ടം രണ്ടിന് അനുസൃതമായി പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങളില്‍ തത്സമയം എമിഷന്‍ ലെവലും നിരീക്ഷിക്കും. എന്നാല്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തിനും ട്രാഫിക്കും അടിസ്ഥാനപ്പെടുത്തി ഈ രണ്ട് ഘട്ടത്തിലെയും എമിഷന്‍ ലെവലുകളും വ്യത്യസ്തമായിരിക്കുമെന്ന കാര്യവും ചേര്‍ത്ത് വായിക്കണം.

പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വരാന്‍ പോകുന്നുവെന്ന വാര്‍ത്തകളുടെ കൂടെ തന്നെ വന്ന വാര്‍ത്തകളില്‍ നിരവധി ഡീസല്‍ എഞ്ചിന്‍ കാറുകളുടെ കടയ്ക്കല്‍ കത്തിവെക്കാന്‍ പോകുന്ന വാര്‍ത്തയും നമ്മള്‍ വായിച്ചതാണ്. അതിന്റെ കാരണം അറിയാമോ?. സംഗതി സിംപിളാണ്. ഈ മാസ്-മാര്‍ക്കറ്റ് പാസഞ്ചര്‍ കാറുകളില്‍ പലതും അകാല ചരമമടയുന്നത് മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഒരു വെല്ലുവിളിയായതുകൊണ്ടല്ല. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ കാര്‍ ഒരുക്കുമ്പോള്‍ ഉണ്ടാകുന്ന വില വര്‍ധനവാണ് അതിന്റെ കാരണം.
പലപ്പോഴും ഇത്രയും തുക മുടക്കി അവ നവീകരിക്കുന്നതിലും ലാഭം അത് നിര്‍ത്തലാക്കുന്നതാണെന്ന നിലപാടിലാണ് പല കമ്പനികളും. മാസ്-മാര്‍ക്കറ്റ് വിഭാഗത്തില്‍ ഡീസല്‍ എഞ്ചിന്‍ അപ്‌ഗ്രേഡ് ചെയ്ത് ബിഎസ് VI ഘട്ടം രണ്ടിന് അനുസൃതമാക്കി പുറത്തിറക്കിയെന്ന് വെക്കുക. അപ്പോള്‍ ആ പാസഞ്ചര്‍ കാറിന്റെ പെട്രോള്‍ പതിപ്പിനേക്കാള്‍ വളരെ കൂടുതലായിരിക്കും ഡീസല്‍ മോഡലിന്റെ വില. ഇപ്പോള്‍ നിലവിലുള്ള വില വ്യത്യാസത്തിന് പുറമേയുള്ള കാര്യമാണ് പറഞ്ഞത്.
അതിനാല്‍ തന്നെ അത്തരമൊരു റിസ്‌ക് എടുക്കാന്‍ കാര്‍ നിര്‍മാതക്കള്‍ തയാറാകുന്നില്ല. ബിഎസ് VI-ലേക്ക് ഇന്ത്യ മാറിയ ഉടന്‍ തന്നെ മാരുതി ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായി നിര്‍ത്തലാക്കിയിരുന്നു. മാരുതിക്കൊപ്പം ഇപ്പോള്‍ കൂടുതല്‍ കമ്പനികള്‍ പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ്, സിഎന്‍ജി മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുത്തന്‍ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഒരു ഡീസല്‍ എഞ്ചിന്‍ വാഹനത്തില്‍ സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍ (SCR) ഉപകരണം സജ്ജീകരിക്കേണ്ടതുണ്ട്.
മലിനീകരണം കൈകാര്യം ചെയ്യാന്‍ AdBlue എന്ന ഫ്‌ലൂയിഡ് ഉപയോഗിക്കുന്നു. മെര്‍സിഡീസ് ബെന്‍സ് പോലുള്ള വന്‍കിട കാര്‍ നിര്‍മാതാക്കള്‍ ഇതിനകം അവരുടെ മോഡലുകളില്‍ ഈ സാങ്കേതികവിദ്യ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നിര്‍മാണച്ചെലവ് കൂടുമെന്നതിനാല്‍ പല നിര്‍മാതാക്കളും എഞ്ചിന്‍ നവീകരിക്കുന്നതിന് പകരം ഡീസല്‍ എഞ്ചിന്‍ തന്നെ നിര്‍ത്തലാക്കുകയാണ്. വില വര്‍ധനവ് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ കഴിയുക എന്നതാണ് അവര്‍ ഏറ്റവും വലിയ വെല്ലുവിളിയായി കാണുന്നത്.

ഈ വര്‍ഷം ഇതിനോടകം തന്നെ പല വാഹന നിര്‍മാതാക്കളും കാറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. അതിനെറ കൂടെ വീണ്ടും വില കൂടുന്നത് ഉപഭോക്താക്കള്‍ താങ്ങില്ലെന്ന നിലപാടാകാം പിന്നില്‍ ബിഎസ് IV-ല്‍ നിന്ന് ഇന്ത്യ നേരെ ബിഎസ് VI-ലേക്ക് കടക്കുകയാണ് ഉണ്ടായത്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാഹന നിരയിലുണ്ടാകുന്ന വില വര്‍ധനവ് വളരെ കുറവാണെന്നതാണ് ശ്രദ്ധേയം. ഇവിടെ നടപ്പാക്കുന്ന നവീകരണം മുമ്പുള്ളതിനെ അപേക്ഷിച്ച് അത്രകണ്ട് പ്രാധാന്യം ഉള്ളതല്ലെന്ന് വേണം കരുതാന്‍.
പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് 2 ശതമാനം മുതല്‍ 5 ശതമാനം വരെ വില വര്‍ധിക്കുമെന്ന് ചില കമ്പനികള്‍ ഇതിനോടകം വയക്തമാക്കിയിട്ടുണ്ട്. ചില കമ്പനികളുടെ കാര്യത്തില്‍ ഇത് അല്‍പ്പം കൂടി കൂടാം. എന്നിരുന്നാലും ഈ വില വര്‍ധനവ് ചില്ലറ വില്‍പ്പനയെ സാരമായി ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് വാഹന നിര്‍മാതാക്കള്‍. ഏതായാലും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുകള്‍ ഏതായാലും മലിനീകരണ തോത് കുറക്കുമെന്ന് പ്രത്യാശിക്കാം.


Click it and Unblock the Notifications








