2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ 400 പുതിയ, എനർജി എഫിഷന്റ് വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

ഇതുകൂടാതെ, കർഷകരെ കേന്ദ്രീകരിച്ച്, റെയിൽ മാർഗം കൊണ്ടുപോകുന്ന പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രയോജനപ്പെടുന്ന "വൺ സ്റ്റേഷൻ വൺ പ്രൊഡക്ട്" റെയിൽ സെക്ടർ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിക്കൊണ്ട്, പുതിയ ബിസിനസ് മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പാഴ്‌സലുകൾ കൊണ്ടുപോകുന്നതിനായി പോസ്റ്റൽ റെയിൽവേകളും ഡിപ്പാർമെന്റ് പുറത്തിറക്കും.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ കുടക്കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഒരു വലിയ മൾട്ടിമോഡൽ പദ്ധതിയുടെ ഭാഗമായ നിർമ്മല സീതാരാമന്റെ പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ്.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

400 പുതിയ വന്ദേ ഭാരത് ട്രെയിൻസെറ്റുകൾ സ്റ്റീലിൽ നിന്ന് വ്യത്യസ്തമായി ഭാരം കുറഞ്ഞ അലുമിനിയം കൊണ്ടാണ് നിർമ്മിക്കാൻ പോകുന്നത്, ഇത് കോച്ചുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ലോഹത്തിൽ നിന്ന് ഒരു പ്രധാനം വ്യതിചലനം ആണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

അലൂമിനിയം കൊണ്ടാണ് നിർമ്മിക്കുന്നതിനാൽ ഓരോ ട്രെയിൻസെറ്റിനും ഏകദേശം 50 ടൺ ഭാരം കുറവാണ്, സ്റ്റീൽ കൊണ്ടുള്ള അവയുടെ എതിരാളികളേക്കാൾ വളരെ കുറച്ച് ഊർജ്ജം മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

16 കോച്ചുകളുള്ള ഒരു സെറ്റിന് 106 കോടി രൂപ ചെലവ് വരുന്ന നിലവിലെ ട്രെയിൻസെറ്റുകളേക്കാൾ 25 കോടി രൂപ കൂടുതലാണ് ഓരോ ട്രെയിൻസെറ്റിനും.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

എന്നിരുന്നാലും, നിലവിലെ സ്റ്റീൽ നിർമ്മിത വന്ദേ ഭാരത് സെറ്റുകളുടെ ഇൻഫ്ലേഷനും മറ്റ് അനുബന്ധ ചെലവുകളും കണക്കാക്കുമ്പോൾ, അലുമിനിയം നിർമ്മിത യൂണിറ്റുകൾക്ക് അല്പം ചെലവ് ഉയർന്നതായി തോനാനം എന്ന് വൃത്തങ്ങൾ പറഞ്ഞു, അതേസമയം കുറഞ്ഞ ഊർജ്ജ ഉപഭോഗം വഴി ലാഭിക്കുന്ന പണം വളരെ കൂടുതലാണെന്നും അവർ വ്യക്തമാക്കി. റെയിൽവേയ്ക്ക് ഉയർന്ന വരുമാന സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

വന്ദേ ഭാരത് എന്നത് ഇന്ത്യയുടെ സ്വന്തം സെമി-ഹൈ സ്പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിൻ സെറ്റിന് നൽകിയ പേരാണ്, വലിച്ചുകൊണ്ട് പോകുവാൻ ഒരു എഞ്ചിൻ ആവശ്യമില്ലാത്ത 16 കോച്ചുകളുടെ ഒരു കളക്ഷനാണിത്.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

ഇതിനെ ഡിസ്ട്രിബ്യൂട്ടഡ് ട്രാക്ഷൻ പവർ എന്ന് വിളിക്കുന്നു, ഇത് ലോക്കോമോട്ടീവ്-ഹോൾഡ് ട്രെയിനുകൾക്ക് പകരമായി ലോകമെമ്പാടും കൂടുതലായി സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

പുതിയ വന്ദേ ഭാരത് ട്രെയിൻസെറ്റുകളുടെ നിർമ്മാണം, ഉയർന്ന പ്രവർത്തനക്ഷമതയുള്ള പുതിയ ചരക്ക് ലോക്കോമോട്ടീവുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ അടുത്ത കുറച്ച് വർഷങ്ങളിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ റോളിംഗ് സ്റ്റോക്ക് പ്രോഗ്രാമിൽ വ്യാപിച്ചേക്കാം.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

സുരക്ഷയെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ "കവച്ച്" എന്ന് പുനർനാമകരണം ചെയ്തിട്ടുള്ള ട്രെയിൻ കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം (TCAS) എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയമായ ആന്റി-കൊളിഷൻ സിസ്റ്റം ഒരുക്കിയിട്ടുണ്ട്. ഇത് കഴിഞ്ഞ കുറേ വർഷങ്ങളായി വിവിധ ഘട്ടങ്ങളിലായി ഉപയോഗിക്കുന്നു, 2000 കിലോമീറ്റർ റെയിൽ ശൃംഖലയെ ഇവ ഉൾക്കൊള്ളും.

2022 ബജറ്റിൽ കൂടുതൽ മെച്ചപ്പെട്ട 400 പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾക്ക് അനുമതി

2023 ഓഗസ്റ്റ് 15 -ന് അകം 75 റൂട്ടുകളിലെങ്കിലും വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നതിനായി 44 വന്ദേ ഭാരത് ട്രെയിനുകളുടെ ഒരു ഇൻസ്റ്റാൾമെന്റുകൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ ഇതിനകം. 2023 ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ട്രെയിനുകൾ ബന്ധിപ്പിക്കും.

More from DriveSpark

Article Published On: Tuesday, February 1, 2022, 18:57 [IST]
English summary
Budget 2022 central govt issues 400 new energy efficient vande bharat trains
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X