40,000 സാധാരണ കോച്ചുകള്‍ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും; കാരണം അല്‍പ്പം 'സീരിയസാണ്'

രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ആറാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ഗതാഗത മേഖലയുടെ വികസനത്തിന് ബജറ്റില്‍ ഏറെ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാല്‍ 40,000 സാധാരണ റെയില്‍വേ കോച്ചുകള്‍ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളില്‍ ഒന്ന്. റെയില്‍വേ സുരക്ഷക്കും ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ട്. ട്രെയിന്‍ അപകടങ്ങളുടെ അപകടസാധ്യത ഇല്ലാതാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തദ്ദേശീയമായ 'കവച്' സംവിധാനം പുറത്തിറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. യൂറോപ്പിലെ ആന്റി ട്രെയിന്‍ കൊളീഷന്‍ സംവിധാനങ്ങള്‍ക്ക് സമാനമായ 'കവച്' അവക്കുള്ള കൂടുതല്‍ ചെലവ് കുറഞ്ഞ ബദലായാണ് വിലയിരുത്തപ്പെടുന്നത്.

normal train bogies converted to vande bharat bogies

ലോജിസ്റ്റിക്സ്, കാര്യക്ഷമത, ചെലവ് കുറയ്ക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് പ്രധാന റെയില്‍വേ ഇടനാഴികളും നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഊര്‍ജം, ധാതു, സിമന്റ് ഇടനാഴി, പോര്‍ട്ട് കണക്റ്റിവിറ്റി ഇടനാഴി, ഹൈ ട്രാഫിക് ഡെന്‍സിറ്റി ഇടനാഴി എന്നിവയാണ് നടപ്പാക്കാന്‍ പോകുന്ന മൂന്ന് ഇടനാഴികള്‍. നിലവിലുള്ള ശൃംഖലയില്‍ പരിമിതികള്‍ നേരിടുന്നതിനാല്‍ പുതിയ റെയില്‍വേ ലൈനുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

തിരക്കുള്ള റൂട്ടുകളില്‍ പുതിയ ഇടനാഴി സാധ്യമാക്കുന്നതോടെ ട്രെയിനുകളുടെ വേഗത വര്‍ധിക്കുമെന്നും ശൃംഖല കൂടുതല്‍ ഫ്രീയാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സമയത്തിന് ഏറെ പ്രാധാന്യമുള്ള ഇന്നത്തെ കാലത്ത് ഏറെ ദൂരം വളരെ വേഗത്തില്‍ ഓടിയെത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ ഏറെ ജനപ്രിയമാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.

vande bharat

യാത്ര സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ ലഘൂകരിക്കാന്‍ വന്ദേഭാരതിന് സാധിക്കുന്നു. ശതാബ്ദി എക്‌സ്പ്രസിന് സമാനമായി ഒരു ദിവസത്തില്‍ താഴെ ദൂരമുള്ള പ്രധാന നഗരങ്ങളെയാണ് ഇവ ബന്ധിപ്പിക്കുന്നത്. പകല്‍ മാത്രമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. മണിക്കൂറില്‍ 180-200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഈ ട്രെയിനുകള്‍ക്ക് സാധിക്കും. 16 എയര്‍ കണ്ടീഷന്‍ കോച്ചുകളാണ് ട്രെയിനിലുള്ളത്.

എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് ഡോറുകള്‍ ആണ് ഉള്ളത്. ഓഡിയോ-വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം, ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍, ഓണ്‍-ബോര്‍ഡ് ഹോട്ട്‌സ്‌പോട്ട് വൈ-ഫൈ,മികച്ച ഇരിപ്പിടങ്ങള്‍, ബയോ വാക്വം ടോയ്‌ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ട്. ഈ നിലവാരത്തിലാകും ബജറ്റ് പ്രഖ്യാപനത്തിലുള്ള പോലെ 40,000 ട്രെയിന്‍ കോച്ചുകള്‍ മാറ്റുക. നിലവില്‍ കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്.

vande bharat coach inside

എന്നാല്‍ രാജ്യത്ത് ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടിലാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 193 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. രാജ്യത്താകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് ഓടുന്നത്. കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും തിരുവനന്തപുരം-കാസര്‍ഗോഡ് റൂട്ടിലാണ് ഓടുന്നത്. 16 കോച്ചുകളോടെ തിരുവനന്തപുരം-കോട്ടയം-കാസര്‍ഗോഡ് റൂട്ടിലെ ട്രെയിനും എട്ട് കോച്ചുകളോടെ തിരുവനന്തപുരം-ആലപ്പുഴ-കാസര്‍ഗോഡ് റൂട്ടിലുമാണ് ഇവ സര്‍വീസ് നടത്തുന്നത്.

റെയില്‍വേക്ക് മികച്ച വരുമാനമാണ് കേരളത്തിലെ വന്ദേഭാരത് ട്രെയിനുകള്‍ നേടിക്കൊടുക്കുന്നത്. മറ്റ് റൂട്ടുകളുടെ കാര്യമെടുത്താല്‍ ഡല്‍ഹി-വാരാണസി, ഡല്‍ഹി-കത്ര റൂട്ടുകളില്‍ 120 ശതമാനമാണ് ഒക്യൂപെന്‍സി റേറ്റ്. ചെന്നൈ-തിരുനെല്‍വേലി റൂട്ടില്‍ 119 ശതമാനവും മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 114 ശതമാനവും സെക്കന്തരാബാദ്-വിശാഖപട്ടണം റൂട്ടില്‍ 110 ശതമാനവുമാണ് ഈ കണക്കുകള്‍. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ മംഗളൂരു-ഗോവ വന്ദേഭാരതാണ്. 50 ശതമാനം മാത്രമാണ് ഈ റൂട്ടിലെ ഒക്യുപെന്‍സി റേറ്റ്.

vande bharat

റെയില്‍വേയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്കൊപ്പം വിമാനത്താവള വികസനം തുടരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരുന്നതിനൊപ്പം കൂടുതല്‍ വിമാനത്താവളങ്ങളും യഥാര്‍ത്ഥ്യമാക്കും. ഇലക്ട്രിക് വാഹന മേഖല വിപുലമാക്കുമെന്നതായിരുന്നു ഇടക്കാല ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. വ്യോമയാന മേഖലയിലേക്ക് വരുമ്പോള്‍ 570 പുതിയ റൂട്ടുകള്‍ വരും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പുതിയ ആയിരം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.

More from DriveSpark

Article Published On: Thursday, February 1, 2024, 14:17 [IST]
English summary
Budget 2024 40000 normal rail coaches will be upgraded into vande bharat standards reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X