സബ്‌സിഡി സ്‌കീമില്ലെങ്കിലും നിരാശ വേണ്ട; ഇവികളുടെ വില കുറയ്ക്കാന്‍ അത്തരമൊരു പ്രഖ്യാപനവുമായി കേന്ദ്രം
2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചിരിക്കുകയാണ്. മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യത്തെ ബജറ്റ് ആയതിനാല്‍ തന്നെ ഓട്ടോമൊബൈല്‍ വിപണിക്കും പ്രതീക്ഷകള്‍ ഏറെയായിരുന്നു. ആദായനികുതി, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ഓട്ടോമൊബൈല്‍ വിഭാഗത്തെ പരാമര്‍ശിച്ചില്ലെന്നത് നിരാശ സമ്മാനിച്ചിരുന്നു. എന്നാല്‍ ഓട്ടോമൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രതീക്ഷകള്‍ നല്‍കുന്ന ചില വിവരങ്ങള്‍ ബജറ്റ് എസ്റ്റിമേറ്റിലുണ്ട്. അവ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിക്കാം.
ഭാവിയുടെ ഇന്ധനം വൈദ്യുതിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കി ബദല്‍ ഇന്ധനങ്ങളിലേക്ക് ചേക്കേറുന്നതിനായി ആളുകളെ പ്രോത്സഹിപ്പിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി ആരംഭിച്ചത്. ഈ സ്‌കീമിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ഗണ്യമായ സബ്‌സിഡി ലഭിക്കുന്നു. ഇക്കാരണത്താല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കുറവായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെയിം II സ്‌കീമിന് ഇലക്ട്രിക് വീലറുകള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി തുക വെട്ടിക്കുറച്ചിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തോടെ ഫെയിം രണ്ടാം ഘട്ടം അവസാനിച്ചു. ഇടക്കാല ബജറ്റില്‍ പദ്ധതി നീട്ടുന്നതിനെ കുറിച്ച് പ്രഖ്യപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇനി പ്രതീക്ഷ അടുത്ത സാമ്പത്തിക വര്‍ഷത്തെ 2025-26ലെ ബജറ്റിലായി.
ബജറ്റ് എസ്റ്റിമേറ്റുകള്‍ പ്രകാരം സര്‍ക്കാര്‍ ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനുള്ള വിഹിതം 3,500 കോടി രൂപയായി ഉയര്‍ത്തി. 2024 സാമ്പത്തിക വര്‍ഷം അനുവദിച്ച 604 കോടി രൂപയുടെ സ്ഥാനത്താണിത്. ബജറ്റില്‍ പ്രാദേശികവല്‍ക്കരണത്തിന് ചില സാമ്പത്തിക പിന്തുണ ഓട്ടോമൊബൈല്‍ കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നു. 2023-24 സാമ്പത്തിക സര്‍വേയില്‍ ഓട്ടോ പിഎല്‍ഐ 67,690 കോടി നിക്ഷേപം ആകര്‍ഷിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

അതില്‍ 14,043 കോടി 2024 മാര്‍ച്ച് 31 വരെ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവരെ 85 അപേക്ഷകര്‍ക്ക് അംഗീകാരം ലഭിച്ചു. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഫെയിം III പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഔപചാരിക പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെങ്കിലും 2025 സാമ്പത്തിക വര്‍ഷത്തെ ഫെയിം വിഹിതം 2,671.33 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് എസ്റ്റിമേറ്റില്‍ 5,171.97 കോടി രൂപ അനുവദിച്ചിരുന്നത്.
11,500 കോടി രൂപ അടങ്കലുള്ള അഞ്ച് വര്‍ഷത്തെ ഫെയിം-II സ്‌കീം 2024 മാര്‍ച്ച് 31-നാണ് അവസാനിച്ചത്. അതേസമയം നാഷണല്‍ പ്രോഗ്രാം ഓണ്‍ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ (എസിസി) ബാറ്ററി സംഭരണത്തിനായി സാമ്പത്തിക വര്‍ഷത്തേക്ക് സര്‍ക്കാര്‍ 250 കോടി രൂപ അനുവദിച്ചു. അതുപോലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് ഈ വര്‍ഷം ഏപ്രിലില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024-ന് സര്‍ക്കാര്‍ 500 കോടി രൂപ അനുവദിച്ചു.

കമ്പനികള്‍ പ്രതീക്ഷിച്ച പോലെ ഓട്ടോമോട്ടീവ് വ്യവസായത്തിന് പ്രത്യേക വ്യവസ്ഥകളൊന്നും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും പ്രാദേശികവല്‍ക്കരണത്തിനായി ലിഥിയം, കോപ്പര്‍, കോബാള്‍ട്ട് എന്നിവയെ കസ്റ്റം ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്ന നടപടി ഇന്ത്യയില്‍ ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ലിഥിയം-അയണ്‍ ബാറ്ററികളുടെ രണ്ട് പ്രധാന ഘടകങ്ങളാണ് ലിഥിയം, കോബാള്‍ട്ട് എന്നിവ. ഇവ പ്രാദേശികമായി നിര്‍മിക്കുന്നത് ഇവികളുടെ വില കുറയ്ക്കാന്‍ കാരണമാകും. നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നുണ്ട്.
എന്നിരുന്നാലും, ഇന്ത്യയിലെ ഇവി വിപണിയിലെ വളര്‍ച്ച, അസംസ്‌കൃത വസ്തുക്കളുടെ മേല്‍ ചുമത്തിയിരിക്കുന്ന ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഈ പ്രാവശ്യം ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരിക്കേണ്ടതിനാല്‍ ബജറ്റില്‍ ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നല്‍കിയിട്ടുണ്ട് ബിജെപി. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിര്‍മിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ വഴി പ്രത്യേക ധനസഹായം നല്‍കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








