കൈയ്യില്‍ കോടികളുടെ കണക്ക്! എന്നിട്ടും ധനമന്ത്രി പാര്‍ലമെന്റിലെത്തിയ കാര്‍ കണ്ടോ
മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായി കൂട്ടുകക്ഷികള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള ഒരു മന്ത്രിസഭയായതിനാല്‍ തന്നെ ഏവരും ആകാംക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കാണുന്നത്. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയും വളരെ പ്രതീക്ഷയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ധനമരന്തി ബജറ്റ് അവതരിപ്പിക്കാന്‍ വരുന്ന കാര്‍ ഏതാണെന്ന് അറിയാനും ആളുകള്‍ക്ക് ആകാംക്ഷയുണ്ടാകും. എന്നാല്‍ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മല സീതാരാമന്‍ ഒരു സാധാരണ മാരുതി കാറിലാണ് വന്നത്. അത് ഏതാണെന്നും നിര്‍മലയുടെ പക്കലുള്ള മറ്റ് കാറുകള്‍ ഏതൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം.
ഈ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിലാണ് മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായ ഇന്ത്യയുടെ ധനമന്ത്രിക്കും വലിയ പ്രാധാന്യമുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ വിവിഐപിക്ക് വേണമെങ്കില്‍ വില കൂടിയ വാഹനങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം.

ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാറുകളും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള കാറും വേണമെങ്കില്‍ ധനമന്ത്രിക്ക് ഉപയോഗിക്കാം. എന്നാല്‍ ഇന്ത്യന്‍ ധനമന്ത്രി ബജറ്റ് കാറുകളാണ് തന്റെ ഉപയോഗത്തിനായി തെരഞ്ഞെടുത്തത്. മാരുതി സുസുക്കിയുടെ സെഡാന്‍ കാറായ സിയാസിലാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിനായി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വന്നിറങ്ങിയത്. 10 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ വില.
അടിസ്ഥാന സൗകര്യങ്ങളുള്ള ഈ സെഡാന്‍ ഒരു സാധാരണ കാര്‍ ആയി കണക്കാക്കാം. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പിപ്പേകുന്നത്. ഇത് 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ സെഡാനുകളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. മാരുതി സിയാസ് ഒരു മിഡ്‌സൈസ് സെഡാന്‍ ആയിട്ടാണ് വിപണിയിലെത്തുന്നത്. എന്നാല്‍ കാര്യമായ അപ്‌ഡേറ്റുകള്‍ ലഭിക്കാത്തതും എസ്‌യുവി ഡിമാന്‍ഡ് കുതിച്ചുയര്‍ന്നതും കാരണം മാരുതി സിയാസിനും വില്‍പ്പന കുറവാണ്.

നിര്‍മല സീതാരാമന്‍ സിയാസില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യക്കാര്‍ക്ക് വേണ്ടത് ബജറ്റ് വിലയിലുള്ള കാറുകളാണെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. ഈ മാരുതി സിയാസ് കാര്‍ കൂടാതെ നിര്‍മല സീതാരാമന്‍ പലപ്പോഴും അംബാസഡര്‍ കാറില്‍ സഞ്ചരിക്കുന്നതും നാം കണ്ടിട്ടുണ്ട്. മുമ്പ് മന്ത്രിമാര്‍ക്ക് അംബാസഡര്‍ കാറുകളായിരുന്നു പൊതുവായി ഉപയോഗിച്ച് വന്നിരുന്നത്. പതിറ്റാണ്ടുകളോളം ഹിന്ദുസ്ഥാന്‍ അംബാസഡറായിരുന്നു വിവിധ വകുപ്പകളിലായി സര്‍ക്കാറിനായി സേവനം ചെയ്തിരുന്നത്.
എന്നാല്‍ കാലക്രമേണ പലരും കൂടുതല്‍ ആഡംബരവും സുഖസൗകര്യങ്ങളുമുള്ള കാറുകളിലേക്ക് മാറി. എന്നിട്ടും അംബാസഡറിലുള്ള യാത്രകള്‍ നിര്‍മല തുടരുകയായിരുന്നു. എന്നാല്‍ ഹിന്ദുസ്ഥാന്‍ കമ്പനി ഈ അംബാസഡര്‍ കാറിന്റെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം 2014 ല്‍ നിര്‍ത്തി. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അംബാസഡര്‍ കാറിന്റെ ഉപയോഗം കുറഞ്ഞു എന്ന് തന്നെ പറയാം. നിലവില്‍ മന്ത്രിമാരുടെയും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പ്രിയ വാഹനം ടൊയോട്ട ഇന്നോവയാണ്. വിശ്വാസ്യതയും യാത്രാസുഖവും കാരണമാണ് വാഹനം തെരഞ്ഞെടുക്കുന്നത്.
എന്നാല്‍ ധനമന്ത്രിക്ക് ഈ കാറിനോടും താല്‍പര്യം തോന്നിയിട്ടില്ലെന്നാണ് തോന്നുന്നത്. ഏതായാലും പല ആഡംബര കാറുകളും ഉപയോഗിക്കാന്‍ അവസരം ലഭിച്ചിട്ടും ധനമന്ത്രി നിര്‍മല സീതരാമന്‍ മാരുതിയുടെ ഒരു സാധാരണ കാറാണ് ഉപയോഗിക്കുന്നതെന്ന കാര്യം നെറ്റിസണ്‍സിനെ അമ്പരപ്പിക്കുന്നു. പലരും ഈ കാറിനെക്കുറിച്ച് ഇപ്പോള്‍ സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. ഏതായാലും പല മന്ത്രിമാരും ഇപ്പോള്‍ തങ്ങളുടെ വാഹന വ്യൂഹത്തില്‍ ഇലക്ട്രിക് കാറുകള്‍ അടക്കം ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരിയാണ് ഇന്ത്യയി ഇവി വിപ്ലവത്തിന് വഴിവെട്ടിക്കൊണ്ടിരിക്കുന്നത്. ഭാവിയില്‍ നിര്‍മല സീതാരാമന്‍ സിയാസും അംബാസഡറും തഴഞ്ഞ് വല്ല ഇവിയിലേക്കും മാറുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഹൈടെക് കാറുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുണ്ടായിട്ടും ഇന്ത്യയുടെ ധനമരന്തി ഒരു സാധാരണ കാറില്‍ കോടികളുടെ കണക്കുകളുമായി പാര്‍ലമെന്റിലെത്തിയതിനെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








