ബജറ്റിൽ കേരളത്തിൻ്റെ അവസ്ഥ തന്നെ വാഹനവിപണിക്കും, ജനങ്ങളുടെ പ്രതികരണം അറിയാൻ വീഡിയോ കാണുക

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന ജനങ്ങൾക്ക് നിരാശ മാത്രമാണ് ലഭിച്ചത്. പ്രത്യേകിച്ച് വാഹന വിപണിക്ക്. ഒരുപാട് പദ്ധതികൾ പ്രതീക്ഷിച്ചിരുന്നു പുതിയ ബജറ്റിൽ. എന്നാൽ കേരളത്തിനെ പോലെ വാഹന വിപണിക്ക് ഗുണമുളള ഒന്നും തന്നെ പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഫെയിം സബ്സിഡിയെകുറിച്ച് പരാമർശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവി ലോകം. അതോടൊപ്പം തന്നെ ഹൈബ്രിഡ് വാഹനങ്ങളുടെ ടാക്സ് യു.പി സർക്കാർ എടുത്തു കളഞ്ഞപ്പോൾ കേന്ദ്ര ബജറ്റിൽ ഇതിനെ പറ്റി എന്തെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് ഹൈബ്രിഡ് മോഡൽ സ്വപ്നം കണ്ടിരുന്നവർ മണ്ടൻമാരായി. ജനങ്ങളുടെ പ്രതികരണം എന്താണെന്ന് അറിയാൻ ഡ്രൈവ്സ്പാർക്ക് മലയാളം ടീം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതിൻ്റെ വീഡിയോ കാണാൻ താഴെയുളള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ മറക്കരുത്.

ബജറ്റ് എസ്റ്റിമേറ്റുകള്‍ പ്രകാരം സര്‍ക്കാര്‍ ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ക്കുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനുള്ള വിഹിതം 3,500 കോടി രൂപയായി ഉയര്‍ത്തി. 2024 സാമ്പത്തിക വര്‍ഷം അനുവദിച്ച 604 കോടി രൂപയുടെ സ്ഥാനത്താണിത്. ബജറ്റില്‍ പ്രാദേശികവല്‍ക്കരണത്തിന് ചില സാമ്പത്തിക പിന്തുണ ഓട്ടോമൊബൈല്‍ കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നു. 2023-24 സാമ്പത്തിക സര്‍വേയില്‍ ഓട്ടോ പിഎല്‍ഐ 67,690 കോടി നിക്ഷേപം ആകര്‍ഷിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

കമ്പനികള്‍ പ്രതീക്ഷിച്ച പോലെ ഓട്ടോമോട്ടീവ് വ്യവസായത്തിന് പ്രത്യേക വ്യവസ്ഥകളൊന്നും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും പ്രാദേശികവല്‍ക്കരണത്തിനായി ലിഥിയം, കോപ്പര്‍, കോബാള്‍ട്ട് എന്നിവയെ കസ്റ്റം ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്ന നടപടി ഇന്ത്യയില്‍ ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ലിഥിയം-അയണ്‍ ബാറ്ററികളുടെ രണ്ട് പ്രധാന ഘടകങ്ങളാണ് ലിഥിയം, കോബാള്‍ട്ട് എന്നിവ. ഇവ പ്രാദേശികമായി നിര്‍മിക്കുന്നത് ഇവികളുടെ വില കുറയ്ക്കാന്‍ കാരണമാകും. നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നുണ്ട്.

എന്നിരുന്നാലും, ഇന്ത്യയിലെ ഇവി വിപണിയിലെ വളര്‍ച്ച, അസംസ്‌കൃത വസ്തുക്കളുടെ മേല്‍ ചുമത്തിയിരിക്കുന്ന ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്. ഈ പ്രാവശ്യം ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭരിക്കേണ്ടതിനാല്‍ ബജറ്റില്‍ ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നല്‍കിയിട്ടുണ്ട് ബിജെപി. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിര്‍മിക്കുന്നതിനായി വിവിധ ഏജന്‍സികള്‍ വഴി പ്രത്യേക ധനസഹായം നല്‍കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 25, 2024, 15:53 [IST]
English summary
2024 budget public opinion and reaction checkout the video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X