നമുക്ക് എന്ത് നേട്ടം? മോദി 3.0 ബജറ്റിൽ വാഹന രംഗം ഉറ്റു നോക്കുന്നത് ഇവയൊക്കെ

രാജ്യം വീണ്ടും ഒരു ബജറ്റിനായി ഒരുങ്ങുകയാണ്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ബിജെപിയുടെ ഏഴാം ബജറ്റുമാണിത്, അതോടൊപ്പം സ്വതന്ത്ര ഇന്ത്യയുടെ 95 -ാം ബജറ്റുമാണിത് എന്നത് ശ്രദ്ധിക്കണം. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖല എന്ന കാര്യത്തിൽ സംശയമൊന്നുമില്ല, ജൂലൈ 23 -ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനായി ജനം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇലക്ട്രിക് മൊബിലിറ്റിയിലേക്കും സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകളിലേക്കും വ്യവസായം അതിവേഗം പരിവർത്തനം ചെയ്യപ്പെടുകയാണ്.

രാജ്യത്തെ ഇവി സബ്സിഡി, അതോടൊപ്പം തന്നെ വാഹനങ്ങളുടെ നികുതി, പ്രത്യേകമായി ഇവികളുടേയും ഹൈബ്രിഡ് വാഹനങ്ങളുടേയും രജിസ്ട്രേഷൻ സംബന്ധിച്ചിട്ടുള്ള നയങ്ങൾ എന്നിവയെല്ലാം ജനം വളരെ ആകാംഷയോടെ 2024 ബജറ്റിൽ ഉറ്റു നോക്കുന്ന ഒന്നാണ്. തന്റെ ഏഴാം ബജറ്റ് അവതരിപ്പിക്കുന്ന നിർമ്മല സീതാരാമനും ഇത്തവണ കൂട്ടു മന്ത്രിസഭ ആയതിനാൽ അല്പം പരിഭ്രമത്തിൽ ആയിരിക്കും.

3 0

എന്നിരുന്നാലും കഴിഞ്ഞ ബജറ്റ് കഴിഞ്ഞ് അധികം താമസിയാതെ തന്നെ എത്തുന്ന ഈ ഏഴാം ബജറ്റ് വളരെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. മുമ്പ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അവതരിപ്പിച്ചിട്ടു ഫലിക്കാഞ്ഞതും, പിന്നീട് ഉത്തർ പ്രദേശിൽ യോഗി സർക്കാർ നടപ്പിലാക്കിയതുമായ ഹൈബ്രിഡ് കാറുകളുടെ നികുതി ഇളവും ഫ്രീ രജിസ്ട്രേഷനും പോലെയുള്ള കാര്യങ്ങളും വീണ്ടും ദേശീയ തലത്തിൽ ചർച്ച ചെയ്യും എന്ന് പ്രതീക്ഷിക്കാം.

ഇതോടൊപ്പം വ്യവസായത്തിന്റെ സമൂലമായ വളർച്ചയും നൂതനമായ ആശയങ്ങളുടെ മുന്നേറ്റവും ത്വരിതപ്പെടുത്താൻ കഴിയുന്ന നയങ്ങളും നടപടികളും ഈ ബജറ്റിൽ ഉണ്ടാവും എന്ന് ഭൂരിഭാഗം ജനങ്ങളും വാഹന നിർമ്മാതാക്കളും വളരെയധികം പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ബജറ്റ് ഇന്ത്യയിലെ വാഹന വ്യവസായത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഒരു ആഗോള പ്രൊഡക്ഷൻ ഹബ്ബായി മാറാനും കാർബൺ ഫുട്ട്പ്രിന്റുകൾ കുറയ്ക്കാനും ഒരു ക്ലീൻ & ഗ്രീൻ ഭാവിയ്ക്കായും രാജ്യം ലക്ഷ്യമിടുന്നു, അതിനാൽ സർക്കാർ ആനുകൂല്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, നികുതി പരിഷ്കരണങ്ങൾ എന്നിവയിൽ വ്യവസായ പ്രമുഖർ എല്ലാം തന്നെ വ്യക്തത തേടുന്നു.

രാജ്യത്തെ പരമ്പരാഗത വാഹന നിർമ്മാതാക്കൾ മുതൽ വളർന്നു വരുന്ന ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പുകൾ വരെ വളരെ ആകാംഷയോടെയാണ് ഈ ബജറ്റിനെ നോക്കി കാണുന്നത്. ഇവി അഡോപ്ഷൻ, ആഭ്യന്തര മൂല്യവർധനവിനെ പ്രോത്സാഹിപ്പിക്കൽ, സപ്ലൈ ചെയിൻ വെല്ലുവിളികൾ, ഗവേഷണ-വികസന കാര്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയും അതിലേറെയും പോലുള്ള പ്രധാന മേഖലകളിൽ സർക്കാറിന്റെ നിലപാടുകൾ കാര്യമായ ശ്രദ്ധാകേന്ദ്രങ്ങളാണ്.

3 0

വരാനിരിക്കുന്ന ബജറ്റ് 2024 -ൽ നിന്ന് വളർന്നു വരുന്ന വാഹന മേഖല എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് നമുക്ക് നോക്കാം. വരും വർഷങ്ങളിൽ വാഹന മേഖലയ്ക്ക് ഈ ബജറ്റ് മികച്ച വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കുന്നു. ലോജിസ്റ്റിക്‌സ് മേഖലയിലെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളുടെയും ഗ്രീൻ എനർജിയുടേയും പ്രാധാന്യത്തെ കുറിച്ച് മഹീന്ദ്ര ലോജിസ്റ്റിക്‌സിൻ്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ രാംപ്രവീൺ സ്വാമിനാഥൻ എടുത്തുപറഞ്ഞു.

ഈ ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപങ്ങൾ, പ്രത്യേകിച്ച് മൾട്ടി -മോഡൽ ട്രാൻസ്‌പോർട്ട്, അഡ്വാൻസ്ഡ് വെയർഹൗസിംഗ് എന്നിവയിൽ ഗണ്യമായി വർധന ഉണ്ടാക്കും എന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഗ്രീൻ എനർജിയ്ക്കും ശക്തമായ ഇവി ഇൻഫ്രാസ്ട്രക്ചറിനും തുടർച്ചയായ ഊന്നൽ തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും, ഗ്രീൻ ലോജിസ്റ്റിക്സിലേക്കുള്ള തങ്ങളുടെ യാത്ര ത്വരിതപ്പെടുത്തുന്നു എന്നും സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Monday, July 22, 2024, 13:38 [IST]
English summary
Budget 2024 major expectations in auto sector
കൂടുതല്‍... #auto news #Budget 2024 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X