ഇവികള്‍ സബ്‌സിഡിയില്‍ തന്നെ വാങ്ങാം! ബജറ്റില്‍ ഫെയിം പദ്ധതിക്ക് 'ബൂസ്റ്റ്'

കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റിലേക്ക് ഇലക്ട്രിക് വാഹന പ്രേമികളും ഉറ്റുനോക്കിയിരിക്കുകയായിരുന്നു. മുന്‍ ബജറ്റുകളിലെല്ലാം ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് അഡോപ്ഷന്‍ ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതിക്കായി കേന്ദ്രം വലിയൊരു തുക നീക്കിവെച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വരുന്ന മാര്‍ച്ച് 31-ന് അവസാനിക്കാനിരിക്കുകയാണ്.

ഫെയിം III പ്രഖ്യാപിക്കുമെന്നും അതല്ല ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുതിയ സബ്‌സിഡി സ്‌കീം കൊണ്ടുവരുമെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഇടക്കാല ബജറ്റില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫെയിം പദ്ധതിക്കായി സര്‍ക്കാര്‍ 2,671 കോടി രൂപ അനുവദിച്ചു. അതേസമയം ബജറ്റ് രേഖകള്‍ പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഫെയിം പദ്ധതിക്കായുള്ള വിഹിതത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 4,807 കോടി രൂപയാണ്.

ather hosur plant

മുന്‍ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കുറവാണിത്. 5,172 കോടി രൂപയായിരുന്നു മുമ്പുണ്ടായിരുന്നത്. മാര്‍ച്ച് 31 കഴിഞ്ഞാല്‍ ഫെയിം II നീട്ടുമോ അതോ മൂന്നാം ഘട്ടം കൊണ്ടുവരുന്നത് സംബന്ധിച്ച് ബജറ്റില്‍ പറയുന്നില്ല. അതേസമയം പദ്ധതി തുടരാന്‍ സാധ്യതയുണ്ടെന്നാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതം കൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഫെയിം പദ്ധതിയെ കുറിച്ച് പറയുമ്പോള്‍ ഇവികള്‍ കൂടുതല്‍ ജനകീയമാക്കാനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനുമാണ് ഈ പദ്ധതി ആരംഭിച്ചത്.

സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും ഉപയോഗവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. 2015-ലാണ് ഫെയിം പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. ഇവികളെയും ഹൈബ്രിഡ് വാഹനങ്ങളെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനുമായിരുന്നു ഈ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019-ല്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി. 895 കോടി രൂപയായിരുന്നു ആദ്യ ഘട്ടത്തില്‍ അനുവദിച്ചതെങ്കില്‍ ഫെയിമിന്റെ രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപ വിനിയോഗിച്ചു.

ev

പൊതുഗതാഗതത്തിന്റെ വൈദ്യുതീകരണമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 2022-ല്‍ ഫെയിം II അവസാനിക്കാനിരുന്നതായിരുന്നു എന്നാല്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പദ്ധതി 2024 മാര്‍ച്ച് വരെ നീട്ടി. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 7,000 ഇലക്ട്രിക് ബസുകള്‍, 5 ലക്ഷം ഇലക്ട്രിക് ത്രീ-വീലറുകള്‍, സ്‌ട്രോംഗ് ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ 55,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍, 10 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എന്നിവക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

11.80 ലക്ഷം വാഹനങ്ങള്‍ക്കായി ഇവി നിര്‍മ്മാതാക്കള്‍ക്ക് മൊത്തം 5,294 കോടി രൂപ സബ്സിഡി നല്‍കിയതായി 2023 ഡിസംബറില്‍ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. 10.42 ലക്ഷം ഇരുചക്രവാഹനങ്ങളും 1,22,690 മുച്ചക്രവാഹനങ്ങളും 14,869 നാലുചക്രവാഹനങ്ങളും പദ്ധതിക്ക് കീഴില്‍ പിന്തുണയ്ക്കുന്നു. ചാര്‍ജിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പിന്തുണയും ഫെയിമിന് കീഴില്‍ നല്‍കുന്നുണ്ട്.

ev

കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നഗരങ്ങളിലും എക്‌സ്പ്രസ് ഹൈവേകളിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ അനുവദിച്ചിരുന്നു. 7432 പൊതു ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി പദ്ധതിക്ക് കീഴില്‍ അധികമായി 800 കോടി രൂപ എണ്ണക്കമ്പനികള്‍ക്ക് നീക്കിവെച്ചിരുന്നു. സമീപകാലത്തായി ഇന്ത്യയില്‍ ഇവികള്‍ വളര്‍ച്ചയുടെ പാതയിലാണ്. അതില്‍ പ്രധാന പങ്കുവഹിക്കുന്നത് സര്‍ക്കാറില്‍ നിന്നുള്ള സബ്‌സിഡിയാണ്.

അതുകൊണ്ട് തന്നെ നിരവധി വാഹന നിര്‍മാതാക്കള്‍ പദ്ധതിയുടെ വിപുലീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ഫെയിം പദ്ധതിയെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ഇവി നിര്‍മാണം വിപുലപ്പെടുത്തുമെന്നും ചാര്‍ജ്ജിംഗ് അടിസ്ഥാന സൗകര്യങ്ങളെയും പിന്തുണക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വാഹനങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിനായി സര്‍ക്കാര്‍ 3,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

fame subsidy

ഈ വര്‍ഷം രാജ്യം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാലാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജൂലൈയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. അതില്‍ ഫെയിം പദ്ധതിയുടെ ഭാവിയെ കുറിച്ചുള്ള സമ്പൂര്‍ണ ചിത്രം ലഭിക്കും. ഇവികള്‍ക്ക് ലോക രാജ്യങ്ങള്‍ പ്രോത്സാഹനം നല്‍കുന്ന സാഹചര്യത്തില്‍ ജനപ്രിയമായ തീരുമാനങ്ങള്‍ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, February 1, 2024, 18:32 [IST]
English summary
Budget 2024 rs 2671 crore allocated for fame ii scheme for current financial year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X