ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്‌യുവികൾ ഇവയൊക്കെ

പണ്ട് കാലങ്ങളിൽ ഒരു ആഡംബരമായും എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഒരു പ്രധാന ആവശ്യകതയുമായ മാറിയ ഒന്നാണ് കാറുകളിലെ എസി അഥവാ എയർ കണ്ടീഷണിംഗ് എന്നത്. ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിന് എസി തന്നെ പലപ്പോഴും സുല്ലിടുന്ന അവസ്ഥയാണ് എന്ന് എടുത്തു പറയാതിരിക്കാൻ വയ്യ.

കലണ്ടർ വർഷത്തിൽ ഭൂരിഭാഗവും ഉഷ്ണമായ കാലാവസ്ഥയിള്ള ഇന്ത്യയിൽ വാഹനമോടിക്കുമ്പോൾ, സുഖകരമായ യാത്രയ്ക്ക് എസി അടങ്ങിയ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് നിസംശയം പറയാം. എന്നിരുന്നാലും, അന്തരീക്ഷത്തിലെ ചൂടും നമ്മുടെ ഇഷ്ടത്തിനും അനുസരിച്ച് ടെംപറേച്ചറും ഫാനിൻ്റെ സ്പീഡും മറ്റും ക്രമീകരിക്കുന്നത് ഡ്രൈവിംഗിനിടെ ശ്രദ്ധ വ്യതിചലിപ്പിക്കാനും ബുദ്ധിമുട്ട് ഉണ്ടാവാനും ഇടയാക്കും.

Auto AC

ഈ സന്ദർഭത്തിലാണ് ക്ലൈമറ്റ് കൺട്രോൾ എന്ന് വിളിക്കപ്പെടുന്ന ഓട്ടോ എസിയുടെ സവിശേഷത ഉപയോഗപ്രദമാകുന്നത്. നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നു, പ്രത്യേകിച്ച് ഒരു എസ്‌യുവിയാണ് താൽപര്യമെങ്കിൽ, 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന ഈ മോഡലുകൾ പരിഗണിക്കാം.

ടാറ്റ പഞ്ച്: ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിക്ക് 6.13 ലക്ഷം രൂപ മുതൽ 10.20 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്, അതോടൊപ്പം 8.85 ലക്ഷം രൂപ മുതൽ വില വരുന്ന ടോപ്പ് സ്പെക്ക് ക്രിയേറ്റീവ് വേരിയൻ്റുകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ വാഹനത്തിന് ലഭിക്കുന്നു. പഞ്ച് ഇവി എന്ന് വിളിക്കുന്ന വാഹനത്തിൻ്റെ പ്യുവർ ഇലക്‌ട്രിക് പതിപ്പിൽ, ടോപ്പ് വേരിയൻ്റിൽ ഉപഭോക്താക്കൾക്ക് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ലഭിക്കും.

Tata Punch

ഹ്യുണ്ടായി എക്‌സ്‌റ്റർ: മൈക്രോ എസ്‌യുവി വിഭാഗത്തിൽ നിന്നുള്ള മറ്റൊരു പ്രധാന മോഡലായ ഹ്യുണ്ടായി എക്‌സ്റ്ററും ഇതേ സവിശേഷതയോടെയാണ് വരുന്നത്. 6.13 ലക്ഷം മുതൽ 10.28 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന എക്‌സ്‌റ്റർ അതിൻ്റെ മിഡ് സ്പെക്ക് SX വേരിയൻ്റ് മുതൽ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. മിഡ് സ്പെക്ക് പതിപ്പിന്റെ വില 8.23 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു എന്നത് ശ്രദ്ധിക്കണം.

നിസാൻ മാഗ്‌നൈറ്റ്: സബ്‌കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിലേക്ക് നീങ്ങുമ്പോൾ, ബേസ് മോഡലിന് തൊട്ടു മുകളിലുള്ള XL വേരിയൻ്റിൽ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുമായി വരുന്ന നിസാൻ മാഗ്‌നൈറ്റാണ് ലിസ്റ്റിൽ മൂന്നാമത്. സബ്‌കോംപാക്ട് എസ്‌യുവിയുടെ ഈ വേരിയൻ്റിന് 7.04 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. ഈ ലിസ്റ്റിലെ ഏറ്റവും താങ്ങാനാവുന്ന മോഡലും ഇതാണ്. 6.0 ലക്ഷം മുതൽ 11.27 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റിന്റെ എക്‌സ് ഷോറൂം വില.

Nissan Magnite

റെനോ കൈഗർ: മാഗ്നൈറ്റ് പോലെ, റെനോ കൈഗറിലും ഈ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഇത് ടോപ്പ് സ്പെക്കിന് തൊട്ടു താഴെയുള്ള RXT (O) വേരിയൻ്റിൽ നിന്നാണ് ലഭിക്കുന്നത്, ഈ വേരിയന്റിന്റെ വില 8.0 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇതും മാഗ്‌നൈറ്റിനെ അടിസ്ഥാനമാക്കിയുള്ളത് ആയതിനാൽ, ഇതിന് ഒരേ ക്ലൈമറ്റ് കൺട്രോൾ പാനൽ ഉണ്ട്. 6.0 ലക്ഷം മുതൽ 11.23 ലക്ഷം രൂപ വരെയാണ് കൈഗറിൻ്റെ എക്സ്-ഷോറൂം വില.

ടാറ്റ നെക്‌സോൺ: 10 ലക്ഷം രൂപ ബഡ്ജറ്റിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ വാഗ്ദാനം ചെയ്യുന്ന നിരവധി മോഡലുകളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ. ടാറ്റ എസ്‌യുവി 9.80 ലക്ഷം രൂപ മുതൽ എക്സ്-ഷോറൂം വിലയ്ക്ക് ബേസ് മോഡലായ പ്യുവർ ട്രിമ്മിന് തൊട്ടു മുകളിലുള്ള വേരിയന്റിൽ നിന്ന് ഓട്ടോമാറ്റിക് എസി വാഗ്ദാനം ചെയ്യുന്നു.

Tata Nexon

ടച്ച് ബേസ്ഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ ഫീച്ചർ ചെയ്‌തിരിക്കുന്ന ഈ ലിസ്റ്റിലെ ഒരേയൊരു മോഡലാണിത്. വിപണിയിൽ എത്തിയ കാലം മുതൽ ടാറ്റ മോട്ടോർസിന് മികച്ച വിൽപ്പന സ്ഥിരമായി നേടിക്കൊടുക്കുന്ന മോഡലാണിത്. നെക്‌സോണിന് 8.15 ലക്ഷം മുതൽ 15.80 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.

മാരുതി ബ്രെസ: നെക്‌സോണിനെപ്പോലെ, മാരുതി ബ്രെസയും അതിൻ്റെ ബേസ് വേരിയന്റിന് മുകളിലുള്ള VXi വേരിയൻ്റിൽ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ വാഗ്ദാനം ചെയ്യുന്നു. VXi വേരിയൻ്റിന്റെ വില 9.70 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെ വില ബ്രാക്കറ്റിലാണ് വാഹനം വരുന്നത്.

Maruti Fronx

മാരുതി ഫ്രോങ്ക്സ്: സാങ്കേതികമായി ഒരു ക്രോസ്ഓവർ മോഡലാണ് എങ്കിലും, മാരുതി ഫ്രോങ്ക്സും ഈ ലിസ്റ്റിൻ്റെ ഒരു ഭാഗമാണ്. വാഹനം അതിന്റെ ബേസ് സ്പെക്ക് വേരിയൻ്റിൽ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സൗകര്യം വാഗ്ദാനം ചെയ്യുന്നു. 7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് ഫ്രോൺക്‌സിൻ്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Friday, March 29, 2024, 10:08 [IST]
English summary
Budget suvs in india with automatic climate control
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X