തലമുറകള്‍ക്ക് കഴിയാനുള്ള സ്വത്തുണ്ടായിട്ടും ബുഗാട്ടി സിഇഒ ഡെയ്‌ലി യൂസിനായി വാങ്ങിയത് VW ഗോള്‍ഫ്! കാരണമിതാണ്...

ഒരു കമ്പനിയുടേയോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെയോ ഏറ്റവും തലപ്പത്തുള്ള തസ്തികയാണ് സിഇഒ എന്ന് നാം ചുരുക്കി വിളിക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. കമ്പനിയുടെ വലിപ്പമനുസരിച്ച് സിഇഒമാരുടെ വരുമാനവും കൂടുതല്‍ ആയിരിക്കും. സാധാരണയായി കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍ കാറുകളും എസ്യുവികളും സ്വന്തമാക്കുന്ന സിഇഒമാരെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സിഇഒയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കക്ഷി ഒരു കാര്‍ ബ്രാന്‍ഡിന്റെ സിഇഒ ആയിട്ട് കൂടി താരതമ്യേന വളരെ കുറഞ്ഞ വിലയുള്ള കാര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് തുറന്ന് പറഞ്ഞാണ് ശ്രദ്ധേയനാകുന്നത്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ലോകത്ത് ഏറ്റവും വില കൂടിയ കാറുകള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ ഒന്നാണ് ബുഗാട്ടി. വണ്ടിപ്രാന്തന്‍മാരുടെ സ്വപ്‌ന വാഹനങ്ങളില്‍ ചിലത് നിര്‍മിക്കുന്നത് ബുഗാട്ടിയാണ്. ഈ ഒരു കമ്പനിയുടെ സിഇഒയുടെ ലെവല്‍ നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ. എന്തൊക്കെ പറഞ്ഞാലും ബുഗാട്ടിയുടെ സിഇഒക്ക് കോടികളുടെ വരുമാനം ഉണ്ടായിരിക്കും. എന്നാല്‍ ലാളിത്യം കൊണ്ട് ഇപ്പോള്‍ നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ബുഗാട്ടി സിഇഒ മേറ്റ് റിമാക്.

ഒരു സാധാരണക്കാരന്റെ കാറായ ഫോക്സ്വാഗണ്‍ ഗോള്‍ഫ് MK 5 R32 ഗരാജിലേക്ക് ചേര്‍ത്താണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. നിലവില്‍ ഏകദേശം 7000 ഡോളര്‍ മുതല്‍ 25000 ഡോളര്‍ വരെ മുടക്കിയാല്‍ അമേരിക്കയില്‍ ഉള്ളവര്‍ക്ക് ഈ കാര്‍ സ്വന്തമാക്കാന്‍ സാധിക്കും. ഏകദേശം 2 ബില്യണ്‍ ഡോളര്‍ ആണ് മേറ്റ് റിമാകിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 17252.80 കോടി രൂപ വരും.

ഇട്ടുമൂടാനുള്ള പണം സ്വന്തമായി ഉണ്ടായിട്ടും ബുഗാട്ടി സിഇഒ ഡെയ്‌ലി യൂസിന് വേറെ കമ്പനിയുടെ ഒരു സാധാരണ കാര്‍ ഉപയോഗിക്കുന്നത് കണ്ട് അത്ഭുതപ്പെടുകയാണ് സോഷ്യല്‍ മീഡിയ. റിമാക് ഓട്ടോമൊബിലി സ്ഥാപകനും ബുഗാട്ടിയുടെ ഇപ്പോഴത്തെ സിഇഒയുമാണ് മേറ്റ് റിമാക്. ഹൈ പെര്‍ഫോമന്‍സ് ഹൈപ്പര്‍കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പേരുകേട്ടവയാണ് ഈ രണ്ട് ബ്രാന്‍ഡുകളും. ഇങ്ങനെയുള്ള കമ്പനിയുടെ തലപ്പത്തുള്ള കക്ഷി ഗോള്‍ഫ് MK5 R32-വിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഗതി നാട്ടുകാര്‍ അറിഞ്ഞത്.

'ഞാന്‍ ഈ കാറിനെ സ്‌നേഹിക്കുന്നു!' എന്ന അടിക്കുറിപ്പ് നല്‍കിയാണ് 37-കാരന്‍ ഡീപ് ബ്ലൂ പേള്‍ നിറത്തിലുള്ള ഗോള്‍ഫിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഗോള്‍ഫില്‍ മാത്രമല്ല അദ്ദേഹം ബുഗാട്ടി കാറുകളും ഉപയോഗിക്കാറുണ്ട്. ഗോള്‍ഫ് MK5 പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി അടുത്തുള്ള ബുഗാട്ടിയില്‍ റിമാക് കയറിപ്പോകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ സ്വഭാവികമായും നിങ്ങളുടെ മനസ്സില്‍ തോന്നിയ സംശയം ആയിരിക്കും കോടികളുടെ സമ്പത്ത് ഉണ്ടായിട്ടും എന്തിനായിരിക്കും ഇദ്ദേഹം ഗോള്‍ഫ് വാങ്ങിയതെന്ന്.

അതിനുള്ള ഉത്തരവും റിമാക് പറഞ്ഞിട്ടുണ്ട്. 19-ാം വയസ്സ് മുതല്‍ തന്റെ സ്വപ്ന കാറായിരുന്നു ഇതെന്നാണ് റിമാക് പറയുന്നത്. ഈ വാഹനം ക്രൊയേഷ്യയിലെ സാഗ്രെബിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ഇന്റീരിയര്‍ പൂര്‍ണമായി മാറ്റാനും കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കാനും പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാഹനത്തിന്റെ രൂപം മാറ്റാതെയായിരിക്കും പരിഷ്‌കാരം. ഗോള്‍ഫിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സ് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അതിന്റെ 3.2 ലിറ്റര്‍ VR6 എഞ്ചിന്റെ ശബ്ദം പോലും തന്നെ ആവേശം കൊള്ളിക്കുമെന്നും സിഇഒ പറയുന്നു.

ഒതുങ്ങിയ വലിപ്പമുള്ള ഹാച്ച്ബാക്ക് നഗരത്തിലൂടെ ഓടിക്കാന്‍ എളുപ്പമായത് കൊണ്ട് കൂടിയാണ് അദ്ദേഹം ഇത് വാങ്ങിയത്. 2005 സെപ്റ്റംബറിലാണ് MK5 ഗോള്‍ഫ് R32 യൂറോപ്പില്‍ വില്‍പ്പനക്കെത്തിയത്. പേരിലെ R32 എന്നത് ഇത് കാറിന്റെ പെര്‍ഫോമന്‍സ് പതിപ്പാണെന്ന് സൂചിപ്പിക്കുന്നു. ജര്‍മന്‍ ബ്രാന്‍ഡിന്റെ പെര്‍ഫാമന്‍സ് ഡിവിഷന്‍ ആയ 'ഫോക്‌സ്‌വാഗണ്‍ R' എന്നതിനെയാണ് R പ്രതിനിധീകരിക്കുന്നത്. ഇവിടെ '32' എന്നത് എഞ്ചിന്‍ ശേഷിയായ 3.2 ലിറ്ററിനെയാണ് സൂചിപ്പിക്കുന്നത്. 2009 വരെ ഈ കാര്‍ ഉത്പാദനത്തിലുണ്ടായിരുന്നു.

ഇതിലെ അപ്ഡേറ്റഡ് 3.2 ലിറ്റര്‍ VR6 എഞ്ചിന്‍ 250 hp പവറും 320 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതായിരുന്നു. ഡയറക്ട്-ഷിഫ്റ്റ് ഗിയര്‍ബോക്സും (ഡിഎസ്ജി) മാനുവല്‍ ബോക്സും ഓഫറിലുണ്ടായിരുന്നു. ഓട്ടോമാറ്റിക് മോഡലിന് 6.2 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഹാച്ച്ബാക്കിന് മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആയിരുന്നു പരമാവധി വേഗത. അതേസമയം മാനുവല്‍ പതിപ്പിന് ഇതേ വേഗത കൈവരിക്കാന്‍ 6.5 സെക്കന്‍ഡ് എടുക്കും.

More from DriveSpark

Article Published On: Tuesday, July 22, 2025, 12:32 [IST]
English summary
Bugatti ceo mate rimac using an old volkswagen golf mk5 r32 as his daily car viral video
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X