ഈ വിലക്കും കാര്‍ വാങ്ങുന്നവരോ? ബുഗാട്ടിയുടെ അവസാന പെട്രോള്‍ കാര്‍ ലേലത്തില്‍ പോയത് ഞെട്ടിക്കുന്ന തുകക്ക്
ലോകത്തെ അറിയപ്പെടുന്ന ഫ്രഞ്ച് ഹൈപ്പര്‍ കാര്‍ നിര്‍മാതാക്കളാണ് ബുഗാട്ടി. അതിവേഗ കാറുകള്‍ നിര്‍മിച്ച് പേരെടുത്ത കമ്പനിയുടെ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ ക്യു നില്‍ക്കുകയാണ്. ലോകമെമ്പാടും ഈ കമ്പനിക വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. കമ്പനി പെട്രോളില്‍ ഓടുന്ന കാറുകള്‍ മാത്രമായിരുന്നു നിര്‍മ്മിച്ചിരുന്നത്.
എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുഗാട്ടി ഹൈബ്രിഡ് കാറുകളിലേക്ക് ചുവടുമാറ്റം നടത്തി. കാറുകളില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ കമ്പനി പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും നിര്‍ത്തി. ഇപ്പോള്‍ ബുഗാട്ടിയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ് ഞങ്ങള്‍ക്ക് പങ്കുവെക്കാനുള്ളത്. കമ്പനിയുടെ അവസാനത്തെ സമ്പൂര്‍ണ പെട്രോള്‍ കാര്‍ വമ്പന്‍ തുകക്ക് കഴിഞ്ഞ ദിവസം ലേലത്തില്‍ പോയി. ബുഗാട്ടി ഷിറോണ്‍ പ്രൊഫൈലി എന്ന സമ്പൂര്‍ണ പെട്രോള്‍ കാറാണ് ലേലത്തിലൂടെ റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.

പാരീസ് ആസ്ഥാനമായുള്ള കാര്‍ ലേല സ്ഥാപനമായ ആര്‍എം കളക്ടറാണ് കാര്‍ ലേലം ചെയ്തത്. സാധാരണഗതിയില്‍ ഈ ബുഗാട്ടി കാറിന് ഏകദേശം 4.5 ദശലക്ഷം മുതല്‍ 6 ദശലക്ഷം ഡോളര്‍ വരെയാണ് വിലവരുന്നത്. എന്നാല്‍ കമ്പനി നിര്‍മിച്ച അവസാന പെട്രോള്‍ കാറായതിനാല്‍ തന്നെ ഈ കാറിന് നല്ല ഡിമാന്‍ഡ് ഉണ്ടാകാമെന്ന് കമ്പനി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് തുക ഉയര്‍ത്തി 9.5 ദശലക്ഷം യുഎസ് ഡോളറിന് ലേലം വിളി ആരംഭിച്ചത്.
ഷിറോണ്‍ പ്രൊഫൈലി കാര്‍ ബുഗാട്ടി കഴിഞ്ഞ വര്‍ഷം അവസാനം വെളിപ്പെടുത്തിയ സമയത്ത് തന്നെ ഫെബ്രുവരി ഒന്നിന് കാര്‍ ലേലത്തില്‍ വെക്കുമെന്ന് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ലേലം ഏറെ ശ്രദ്ധ നേടി. ഒടുവില്‍ 10.7 ദശലക്ഷം ഡോളറിനാണ് കാര്‍ ലേലത്തില്‍ പോയത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 88.23 കോടി രൂപ വരും. ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലത്തില്‍ പോയ പുതിയ കാറായി ഇത് മാറി.

ലേലത്തില്‍ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. നേരത്തെ ഒരു റോള്‍സ് റോയ്സ് കാര്‍ 25 മില്യണ്‍ ഡോളറിന് ലേലത്തില്‍ പോയിരുന്നുവെങ്കിലും അത് ഒരു പൊതു ലേലത്തില്‍ ആയിരുന്നില്ല. സ്വകാര്യ ലേലമായതിനാലാണ് അത് പരിഗണിക്കാതിരുന്നത്. പ്രൊഫൈലി കാര്‍ ശ്രേണിയിലെ ഏറ്റവും വേഗതയേറിയ കാറാണ് ബുഗാട്ടിയുടെ ഷിറോണ്‍. 1,478 bhp കരുത്തും 1,600 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ബുഗാട്ടിയുടെ പ്രശസ്തമായ ക്വാഡ്-ടര്‍ബോ 8.0-ലിറ്റര്‍ W18 എഞ്ചിനാണ് ഷിറോണ്‍ പ്രൊഫൈലിന് കരുത്ത് പകരുന്നത്.
2.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ കാര്‍ 5.4 സെക്കന്‍ഡില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത തൊടും. മണിക്കൂറില്‍ 378 കിലോമീറ്ററാണ് വാഹനത്തിന്റെ ടോപ് സ്പീഡ്. ഷിറോണ്‍ കാറിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയാണിത്. ഇത് കൂടാതെ ഉയര്‍ന്ന വേഗതയുള്ള മറ്റ് കാറുകളും ബുഗാട്ടിക്കുണ്ട്. പൂര്‍ണമായും പെട്രോളില്‍ ഓടുന്ന കാറുകള്‍ ഇനി നിര്‍മ്മിക്കേണ്ടതില്ലെന്നാണ് ബുഗാട്ടിയുടെ തീരുമാനം. പകരം, പ്ലഗ്-ഇന്‍ ഹൈബ്രിഡുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് അവരുടെ പ്ലാന്‍.

ബുഗാട്ടി ഷിറോണ്‍ പ്രൊഫൈലി കാര്‍ 2020-ലാണ് ആദ്യമായി അവതരിപ്പിച്ചത്. W16 ഹൈപ്പര്‍കാറിന്റെ ട്രാക്ക്-ഫോക്കസ്ഡ് പതിപ്പായ ഷിറോണ്‍ പര്‍ സ്‌പോര്‍ട്ടിന്റെ അല്‍പ്പം കുറഞ്ഞ ബോങ്കേഴ്‌സ്-ലുക്ക് പതിപ്പിനായി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് ബുഗാട്ടി ഷിറോണ്‍ പ്രൊഫൈലി കൊണ്ടുവന്നത്. അടുത്തകാലത്താണ് ബുഗാട്ടി ഡിവോയുടെ അവസാന പതിപ്പ് പുറത്തിറങ്ങിയത്. ഫ്രഞ്ച് റേസിംഗ് ഡ്രൈവര്‍ ആല്‍ബര്‍ട്ടോ ഡിവോയുടെ പേരിലാണ് ഈ ബുഗാട്ടി കാര്‍ അറിയപ്പെടുന്നത്. ബ്ലു നിറത്തിലായിരുന്നു ബുഗാട്ടി ഡിവോയുടെ അവസാന ഹൈപ്പര്‍കാര്‍ ഒരുങ്ങിയിരിക്കുന്നത്.
അവസാന കാര്‍ യൂറോപ്പിലെ ഉപഭോക്താവിന്റെ കൈകളില്‍ എത്തി. ഐതിഹാസികമായ ബുഗാട്ടി EB110 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കാര്‍ എത്തിയത്. ബുഗാട്ടി ഷിറോണിനെ അടിസ്ഥാനമാക്കിയാണ് ഇത് ഒരുക്കിയത്. ഇതിന്റെ 40 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. 40-ാമത്തെ യൂണിറ്റ് ബുഗാട്ടി ഡിവോ പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് പുറത്തിറക്കിയിരുന്നു. 2018-ല്‍ അവതരിപ്പിച്ച ഈ കാറിന്റെ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചിരുന്ന 40 യൂണിറ്റുകളും ഒരാഴ്ചകൊണ്ട് വിറ്റുതീര്‍ന്നു. എങ്കിലും ബുഗാട്ടി ഡിവോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കമ്പനി ഏകദേശം 3 വര്‍ഷമാണ് എടുത്തത്.


Click it and Unblock the Notifications








