ഒരു വർഷം; 27 ലക്ഷം ചെലവ്! ബുഗാട്ടി ഷിറോൺ സ്പോർട്സ് കാർ നിർമ്മിച്ച് കൊച്ചുമിടുക്കന്മാർ

ഒരു കാർ പ്രേമി ഉറപ്പായും അറിഞ്ഞിരിക്കുന്ന ഒരു ലോക പ്രസിദ്ധമായ ബ്രാൻഡ് തന്നെയാണ് ബുഗാട്ടി എന്ന് നിസംശയം പറയാം. ആഗോള തലത്തിൽ നിരവധി പ്രശസ്തരുടേയും, കായിക താരങ്ങളുടേയും, ശതകോടീശ്വരന്മാരുടേയും ഗരാജുകളിൽ ഈ കാറുകളിൽ ഒന്നോ അതിൽ കൂടുതലോ മോഡലുകളോ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഒട്ടനവധി വിലയേറിയതും വിദേശ നിർമ്മിതവുമായ സ്പോർട്സ് കാറുകളും നമുക്ക് കാണാൻ കഴിയുമെങ്കിലും, ബുഗാട്ടി വെയ്റോൺ, ഷിറോൺ തുടങ്ങിയ മോഡലുകൾ ഇല്ല എന്ന് വേണം പറയാൻ. അന്താരാഷ്ട്ര തലത്തിൽ പോലും, ഈ കാർ റോഡിൽ കാണുക എന്നത് വളരെ അപൂർവമായ ഒരു സംഭവമാണ്. നിലവിൽ വിപണിയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വേഗതയേറിയ റോഡ് ലീഗൽ കാറുകളിൽ ഒന്നാണിത്.

ബുഗാട്ടി ഷിറോൺ റെപ്ലിക്ക നിർമ്മിച്ച് കൊച്ചുമിടുക്കന്മാർ

വിലയേറിയതും വളരെ ആകർഷകവുമായ കാറുകളുടെ പകർപ്പുകൾ/ റെപ്ലിക്കകൾ നിർമ്മിക്കുന്ന പലരേയും നാം അറിയും അവരുടെ വർക്കുകൾ നാം കണ്ടിട്ടുമുണ്ടാവും. ഇന്നും അത്തരത്തിൽ വിയറ്റ്നാമിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരെയാണ് ഈ ലേഖനത്തിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത്. ഒരു വർഷം കൊണ്ട് അവർ നിർമ്മിച്ച ബുഗാട്ടി ഷിറോൺ പകർപ്പിന്റെ വിഷേശങ്ങൾ നമുക്ക് നോക്കാം.

ഏതൊരും റെപ്ലിക്ക പ്രോജക്റ്റുകളേയും പോലെ തന്നെ റഫറൻസിനായി ഹൈപ്പർകാറിന്റെ ഒരു സ്കെയിൽ മോഡൽ ഇവരും എടുത്തിട്ടുണ്ടാകുമെന്ന് ഞങ്ങൾ വിചാരിക്കുന്നു. മെറ്റൽ പൈപ്പുകൾ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്. അതിനു ശേഷം, ബോഡി വർക്കിന് ഒരു അടിത്തറ അല്ലെങ്കിൽ ബേസ് സൃഷ്ടിക്കാൻ മെറ്റൽ ഷീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ബുഗാട്ടി ഷിറോൺ റെപ്ലിക്ക നിർമ്മിച്ച് കൊച്ചുമിടുക്കന്മാർ

ഇതിനു ശേഷം നേരടിയായി ബോഡി പാനലുകൾ ഇവർഡ നിർമ്മിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഒരു നോർമൽ വാഹന നിർമ്മാതാക്കളെ പോലെ, ഒരോ പാർട്ടിന്റെയും അനുപാതങ്ങളും രൂപകൽപ്പനയും ശരിയാക്കാൻ മോഡലിംഗ് ക്ലേയാണ് ഇവർ ആദ്യം ഉപയോഗിച്ചത്. മോഡലിംഗ് ക്ലേ കൊണ്ടുള്ള വർക്ക് പൂർത്തിയായതോടെ ബോഡി പാനലുകളിൽ ഫൈബർഗ്ലാസ് ഷീറ്റുകൾ ഒട്ടിച്ചു തുടങ്ങി. ഈ ഫൈബർഗ്ലാസ് ഷീറ്റുകൾ ഉണങ്ങിക്കഴിഞ്ഞു, അവയെ മോഡലിംഗ് ക്ലേയിൽ നിന്ന് വേർതിരിച്ചെടുക്കാം.

ഫൈബർഗ്ലാസ് പാനലുകൾ തയ്യാറായിക്കഴിഞ്ഞാൽ, കൂടുതൽ ഷീറ്റുകൾ അവയുടെ മുകളിൽ ഒട്ടിച്ചു ചേർക്കുന്നു. പാനലുകൾക്ക് അധിക കരുത്ത് ഇത് നൽകുന്നു, കാറിന്റെ ദൃഢതയ്ക്ക് ഇത് വളരെ ആവശ്യമാണ്. ചെറിയ ഡീറ്റെയിലിംഗുകളിലേക്കും മികച്ച ശ്രദ്ധയാണ് നൽകിയിരിക്കുന്നത്. കൂടാതെ പ്രോജക്റ്റിനായി ചൈനയിൽ നിന്നാണ് ഷിറോൺ റെപ്ലിക്ക ഹെഡ്‌ലൈറ്റുകൾ വാങ്ങിയിട്ടുള്ളത്.

ബുഗാട്ടി ഷിറോൺ റെപ്ലിക്ക നിർമ്മിച്ച് കൊച്ചുമിടുക്കന്മാർ

മിക്ക ബോഡി പാനലുകളും പാർട്സുകളും ഫൈബർഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇതെല്ലാം ഇൻഹൗസായി തന്നെ ഒരുക്കിയെടുത്തവയാണ്. പാനലുകൾ തയ്യാറായിക്കഴിഞ്ഞ്, സാൻഡ് പേപ്പറിട്ട് ലെവൽ ചെയ്യുകയും പിന്നീട് പൂട്ടി അപ്ലൈ ചെയ്യുകയും ചെയ്തു. ഫിനിഷിംഗ് ടച്ചിന് ശേഷം കാർ പെയിന്റ് ചെയ്തു. ഈ റെപ്ലിക്കയ്ക്ക് യഥാർത്ഥത്തിൽ ബ്ലൂ & ബ്ലാക്ക് പെയിന്റ് നൽകാൻ ആയിരുന്നു അവർ തീരുമാനിച്ചിരുന്നത്.

എന്നാൽ, ആഗ്രഹിച്ച ഫിനിഷിംഗ് ലഭിക്കാത്തതിനാലാണ്, കാർ പേൾ വൈറ്റ് ഷേഡിൽ പെയിന്റ് ചെയ്തത്. റെസിൻ ഉപയോഗിച്ചാണ് ടെയിൽലൈറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഷിറോൺ റെപ്ലിക്കയുടെ ഇന്റീരിയറും കസ്റ്റമൈസായി നിർമ്മിച്ചതാണ്. ഒറിജിനൽ കാറിന്റെ ഡിസൈൻ പോലെയാണ് ക്യാബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഒരു പുഷ്-ബട്ടൺ സ്റ്റാർട്ടും കസ്റ്റം ബിൾഡ് എക്‌സ്‌ഹോസ്റ്റും വാഹനത്തിന് ലഭിക്കുന്നു.

അകത്തും പുറത്തും ഷിറോണിന്റെ രൂപം അണിയുന്നു എങ്കിലും ഈ പകർപ്പിലെ എഞ്ചിൻ ഒരു W16 യൂണിറ്റ് അല്ല. കൃത്യമായ മോഡൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് പഴയ ടൊയോട്ടയിൽ നിന്നുള്ളതാണ്. ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുത്തു എന്ന് യുവാക്കൾ വ്യക്തമാക്കുന്നു. കോടികൾ വിലമതിക്കുന്ന ബുഗാട്ടി ഷിറോണിന്റെ ഈ റെപ്ലിക്ക നിർമ്മിക്കാൻ മൊത്തത്തിലുണ്ടായ ചെലവ് ഇന്ത്യൻ കറൻസിയിൽ ഏകദേശം 27 ലക്ഷം രൂപയാണ് എന്നതും ശ്രദ്ധേയമാണ്. യാസീൻ വ്ലോഗ്‌സ് എന്ന യൂട്യൂബ് ചാനലാണ് വാഹനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

More from DriveSpark

Article Published On: Monday, May 8, 2023, 12:07 [IST]
English summary
Bugatti chiron replica by youngsters under 27 lakh budget
കൂടുതല്‍... #ബുഗാട്ടി #bugatti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X