ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ബുള്ളറ്റാണോ, ഡ്യൂക്കാണോ കേമന്‍? ഈ ചോദ്യം തന്നെ വലിയ മണ്ടത്തരമാണ്. ക്രൂയിസര്‍ പാരമ്പര്യമുള്ള ബുള്ളറ്റിനെയും ട്രാക്ക് ഡിഎന്‍എ പേറുന്ന ഡ്യൂക്കിനെയും എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിക്കും. ടോര്‍ഖ് ഉത്പാദനത്തിന് ബുള്ളറ്റുകള്‍ പ്രശസ്തമെങ്കില്‍ ഉയര്‍ന്ന എഞ്ചിന്‍ കമ്പ്രഷന്‍ അനുപാതത്തിന് പേരു കേട്ടതാണ് ഡ്യൂക്കുകള്‍.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

കുറഞ്ഞ ആര്‍പിഎമ്മിലും ഉയര്‍ന്ന ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ ബുള്ളറ്റുകള്‍ക്ക് സാധിക്കും. ഇതിനു വേണ്ടി ഭാരമേറിയ ക്രാങ്ക്ഷാഫ്റ്റാണ് ബുള്ളറ്റുകളില്‍ ഒരുങ്ങുന്നത്. ടോപ് ഗിയറില്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ പോലും ബുള്ളറ്റുകള്‍ 'കുത്തി നില്‍ക്കുക' അപൂര്‍വം മാത്രം.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ലോ എന്‍ഡ് ടോര്‍ഖ് ശേഷിയാണ് റോയല്‍ എന്‍ഫീല്‍ഡ് 350/500 മോട്ടോര്‍സൈക്കിളുകളുടെ കരുത്ത്. വേണമെങ്കില്‍ സ്വകാര്യ അഹങ്കാരമെന്നും ഇതിനെ വിശേഷിപ്പിക്കാം.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

എന്തുവിധേയനും ബുള്ളറ്റിനെ കീഴ്‌പ്പെടുത്തി കരുത്ത് തെളിയിക്കുക - ഈ ലക്ഷ്യം കൊണ്ടു നടക്കുന്ന ബൈക്ക് പ്രേമികള്‍ ഇന്ത്യയില്‍ ഒട്ടും കുറവല്ല. പലരും ഇതിന് തുനിഞ്ഞിറങ്ങി തോല്‍വി രുചിച്ചിട്ടുമുണ്ട്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ഇതേ അഗ്രഹം പേറിയാണ് 200 സിസി എഞ്ചിന്‍ കരുത്തുള്ള കെടിഎം ഡ്യൂക്ക് 200 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 നോട് ഏറ്റുമുട്ടിയത്. ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ നടത്തിയ വടംവലി മത്സരം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

25 bhp കരുത്തും 19.8 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന കെടിഎം ഡ്യൂക്ക് 200 ഒരുഭാഗത്ത്. മറുഭാഗത്ത് 27.2 bhp കരുത്തും 41.3 Nm torque ഉത്പാദിപ്പിക്കുന്ന 500 സിസി ബുള്ളറ്റും! അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കഥ ഊഹിക്കാമല്ലോ.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

3,500 rpm ല്‍ എത്തുമ്പോള്‍ തന്നെ പരമാവധി ടോര്‍ഖ് ഏകുന്ന ബുള്ളറ്റിന് മുമ്പില്‍ കെടിഎം ഡ്യൂക്കിന് പിടിച്ചു നില്‍ക്കുക അസാധ്യം. പൊതുവെ 8,000 rpm കടന്നാല്‍ മാത്രമാണ് കൂടുതല്‍ ടോര്‍ഖ് ഡ്യൂക്കിന് ലഭിക്കാറുള്ളത്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. ബുള്ളറ്റിനെ ഒന്നു അനക്കാന്‍ പോലും കെടിഎം ഡ്യൂക്ക് 200 ന് സാധിച്ചില്ല. വാശിയേറിയ ഒരു ഘട്ടത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടു തലകീഴായി ബുള്ളറ്റിലേക്ക് മറിഞ്ഞ ഡ്യൂക്ക് 200 മോട്ടോര്‍സൈക്കിളിനെ വീഡിയോ വെളിപ്പെടുന്നുണ്ട്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ടോര്‍ഖിനെ കൂടാതെ ഭാരവും ഇവിടെ ബുള്ളറ്റിന് തുണയേകി. ഭാരത്തിന്റെ പശ്ചാത്തലത്തില്‍ മണല്‍ പോലുള്ള തെന്നുന്ന പ്രതലങ്ങളില്‍ കൂടുതല്‍ ട്രാക്ഷന്‍ കൈവരിക്കാന്‍ ബുള്ളറ്റുകള്‍ക്ക് സാധിക്കും.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ഇവിടെ ബുള്ളറ്റിന് മുമ്പില്‍ കെടിഎം ഡ്യൂക്ക് 200 പരാജയപ്പെട്ടു എന്നു പറയുന്നതില്‍ അടിസ്ഥാനമില്ല. ഭാരം, കരുത്ത്, ടയറിന്റെ ആരോഗ്യം, ത്രോട്ടില്‍ പോലുള്ള ഒട്ടേറെ ഘടകങ്ങളില്‍ ബുള്ളറ്റും ഡ്യൂക്കും വെവ്വേറെ തട്ടുകളിലാണ്.

ബൈക്കുകള്‍ തമ്മില്‍ നടത്തുന്ന ഇത്തരം വടംവലി മത്സരങ്ങള്‍ക്ക് ഇന്ന് പ്രചാരമേറി വരികയാണ്. അതേസമയം ഇത്തരം ബൈക്കുകളില്‍ എഞ്ചിന്‍ തകരാറ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ബുള്ളറ്റിന് ലഭിക്കുന്നത് അമിത പ്രചാരമോ? റോയല്‍ എന്‍ഫീല്‍ഡിന്റെ ഗുണങ്ങളും ദോഷങ്ങളും!

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

നീണ്ട റോഡ് യാത്ര എന്ന് പറഞ്ഞാല്‍ ആദ്യം മനസില്‍ തെളിയുക ലെഹ്-ലഡാക്ക് പാതയിലൂടെ ഗാംഭീര്യതയില്‍ കുതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡുകളെയാണ്. ഏത് കഠിന പ്രതലവും താണ്ടാന്‍ ബുള്ളറ്റുകളെ കഴിഞ്ഞേ മറ്റാരും ഉള്ളൂവെന്ന പ്രതീതി ബൈക്ക് പ്രേമികളില്‍ പതിഞ്ഞ് കഴിഞ്ഞു.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

എന്നാല്‍ ശരിക്കും റോയല്‍ എന്‍ഫീല്‍ഡിന് ഇന്ത്യയില്‍ ലഭിക്കുന്നത് അമിതമായ പ്രചാരമല്ലേ? - വിപണിയില്‍ എതിരാളികള്‍ ചോദിക്കുന്നതും ഇതാണ്. പുത്തന്‍ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിന് റോയല്‍ എന്‍ഫീല്‍ഡ് തുടക്കം കുറിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ഘനഗംഭീര്യമാര്‍ന്ന ശബ്ദവും ക്ലാസിക് ലുക്കും - ഇവ രണ്ടും ബുള്ളറ്റുകളുടെ കുത്തകയായി വിപണിയില്‍ മാറി കഴിഞ്ഞു. എന്ന് കരുതി റോയല്‍ എന്‍ഫീല്‍ഡിനെ അത്ര വലിയ ഇതിഹാസമായി കാണാന്‍ ഒന്നും ഒരു വിഭാഗം ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ തയ്യാറല്ല.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

റോയല്‍ എന്‍ഫീല്‍ഡിന് ലഭിക്കുന്ന അമിത പ്രചാരത്തില്‍ ഇവര്‍ സന്തുഷ്ടരുമല്ല. ബുള്ളറ്റിനെക്കാളും മികവും തികവുമേറിയ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലുണ്ടെന്നാണ് ഇവരുടെ വാദം.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ —

പ്രൗഢ-ഗാംഭീര്യത

പാരമ്പര്യത്തില്‍ ഊന്നിയ പ്രൗഢ-ഗാംഭീര്യതയാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ വ്യക്തി മുദ്ര. തുടക്ക കാലം മുതല്‍ക്കെ റോയല്‍ എന്‍ഫീല്‍ഡ് എങ്ങനെ കാണപ്പെട്ടുവോ, അത്തരത്തില്‍ തന്നെ തലമുറയെ മുന്നോട്ട് നയിക്കുകയാണ് കമ്പനി.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ബഹുമുഖപ്രതിഭ

സിറ്റി ബൈക്കായും, ഹൈവെ മോട്ടോര്‍സൈക്കിളായും റോയല്‍ എന്‍ഫീല്‍ഡിനെ ഉപയോഗിക്കാമെന്നതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു ആകര്‍ഷണം.അടുത്ത കാലത്തായി സിറ്റി റൈഡുകള്‍ക്ക് വേണ്ടി റോയല്‍ എന്‍ഫീല്‍ഡുകളെ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

സുഖകരമായ റൈഡിംഗ്

സുഖകരമായ റൈഡിംഗാണ് റോയല്‍ എന്‍ഫീല്‍ഡുകളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള മറ്റൊരു ഘടകം. മുന്‍കാലങ്ങളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് മെച്ചപ്പെട്ട ആധുനിക ടെക്നോളജി ലഭിച്ചതോടെ കൂടുതല്‍ മികവേറിയ റൈഡിംഗാണ് മോട്ടോര്‍സൈക്കിള്‍ കാഴ്ചവെക്കുന്നത്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

വൈവിധ്യത

വൈവിധ്യമാര്‍ന്ന നിരയാണ് റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുന്നത്. പഴമയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബുള്ളറ്റുകളുണ്ട്, ഇനി ഒരല്‍പം പരിഷ്‌കാരിയാവണം എന്നുണ്ടെങ്കില്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകളുമുണ്ട്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ഇനി ഹൈവേയില്‍ കുതിക്കാനാണ് നോട്ടമെങ്കില്‍ തണ്ടര്‍ബേര്‍ഡുമുണ്ട് നിരയില്‍. അഡ്വഞ്ചര്‍ പ്രേമികള്‍ക്കായി ബജറ്റ് വിലയില്‍ ഹിമാലയനെയും കഫെ റേസര്‍ പതിപ്പില്‍ കോണ്‍ടിനന്റല്‍ ജിടിയെയും റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ഇനി റോയല്‍ എന്‍ഫീല്‍ഡ് തെരഞ്ഞെടുക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങള്‍ —

വിട്ടുമാറാത്ത പ്രശ്‌നങ്ങള്‍

നിനച്ചിരിക്കാതെയുള്ള ബ്രേക്ക് ഡൗണുകള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 'വിശേഷങ്ങളില്‍' ഒന്നാണ്. പുത്തന്‍ മോഡലുകളുടെ വിശ്വാസ്യയത വര്‍ധിപ്പിക്കുന്നതില്‍ കമ്പനി വിജയിക്കുന്നുണ്ടെങ്കിലും വിപണിയിലെ മറ്റ് അവതാരങ്ങള്‍ക്ക് മുമ്പില്‍ ബുള്ളറ്റുകള്‍ ബഹുദൂരം പിന്നിലാണ്.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

ഗരാജിലെ സ്ഥിരം അതിഥിയാണ് റോയല്‍ എന്‍ഫീല്‍ഡുകള്‍ എന്ന പരിഹാസം ഇന്നും ശക്തമാണ്. എഞ്ചിന്‍ ഓയില്‍/ഗിയര്‍ ബോക്‌സ് ഓയില്‍ ചോര്‍ച്ച, ഇന്‍ഡിക്കേറ്റര്‍ പ്രശ്‌നങ്ങള്‍, ഇടവേളകളില്‍ തകരുന്ന ബ്രേക്ക് ഷൂ - പ്രശ്‌നങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

വൈബ്രേഷന്‍

വൈബ്രേഷന്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ സവിശേഷതയാണെന്ന് ഒരുപക്ഷെ ആരാധകര്‍ പറഞ്ഞേക്കാം. എന്നാല്‍ ഇതും റോയല്‍ എന്‍ഫീല്‍ഡുകളുടെ വലിയ പോരായ്മയാണ്.90 കിലോമീറ്റര്‍ വേഗത പിന്നിടുമ്പോള്‍ തന്നെ ബുള്ളറ്റില്‍ വൈബ്രേഷന്‍ തലപൊക്കും. വേഗത കൂടുന്തോറും വൈബ്രേഷനും കൂടും.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

പണത്തിനൊത്ത മൂല്യം ലഭിക്കില്ല

പണത്തിനൊത്ത മൂല്യം റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ലക്ഷം രൂപയ്ക്ക് മേലെ നല്‍കി വാങ്ങുന്ന ക്ലാസിക് 350 യില്‍ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമാണ് ലഭിക്കുക.

ബുള്ളറ്റും ഡ്യൂക്കും തമ്മില്‍ വടംവലി; ആരു ജയിക്കും?

സ്പീഡോമീറ്റര്‍, amp മീറ്റര്‍, ഓഡോ മീറ്റര്‍ എന്നിവയാണ് എന്‍ഫീല്‍ഡില്‍ എടുത്തു പറയാവുന്ന 'വിശേഷങ്ങള്‍'. അടിസ്ഥാന ആവശ്യമായ ഫ്യൂവല്‍ മീറ്ററുകളും പോലും ബുള്ളറ്റുകള്‍ക്ക് ഇല്ല.മത്സരത്തിനൊത്ത് ആധുനിക ഫീച്ചറുകള്‍ ലഭ്യമാക്കുന്നതില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്നും ഒരു പരാജയമാണ്!

കൂടുതല്‍... #off beat
English summary
Royal Enfield Bullet 500 vs KTM Duke 200. Read in Malayalam.
Story first published: Monday, February 12, 2018, 18:25 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark