ഫെറാറി മുതലാളിയുടെ മാനം പോയല്ലേ, 3 കോടിയുടെ കാര്‍ കെട്ടിവലിച്ചത് കാളവണ്ടി! വൈറലായി വീഡിയോ

ഇന്ത്യയുടെ പല സംസ്ഥാനങ്ങളും കടല്‍ത്തീരത്തോടടുത്താണ് കിടക്കുന്നത്. ബീച്ചുകളില്‍ സായാഹ്‌നങ്ങള്‍ ചെലവഴിക്കാന്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമായിരിക്കും. കടല്‍ക്കാറ്റ് കൊള്ളാനും കടലില്‍ ഇറങ്ങി കുളിക്കുകയും ചെയ്യുന്നവര്‍ ഉണ്ട്. അതുപേവലെ തന്നെ വാഹനപ്രേമികളില്‍ ചിലര്‍ക്കും ബീച്ചുകള്‍ ഇഷ്ടമാണ്. വാഹനങ്ങള്‍ ഇറക്കാന്‍ പറ്റുന്ന നിരവധി ഡ്രൈവ് ഇന്‍ ബീച്ചുകള്‍ ഇന്ത്യയിലുണ്ട്. കേരളത്തില്‍ കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ച് അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രത്യേക ബീച്ചുകളില്‍ അല്ലാത്തവയില്‍ വണ്ടിയിറക്കിയാല്‍ ബുദ്ധിമുട്ടാകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കാറുകള്‍ കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ മിക്ക ബീച്ചുകളിലും വാഹനം ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.

എന്നിരുന്നാലും അപകടസാധ്യത മനസിലാക്കാതെ ചിലര്‍ ബീച്ചിലെ മണലില്‍ വാഹനം ഇറക്കാറുണ്ട്. എത്ര കാര്യക്ഷമമായ വാഹനമായാലുാ കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങിയാല്‍ അത് പുറത്തെത്തിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതും വില കൂടിയതുമായ കാറുകള്‍ കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി വീഡിയോകള്‍ നമ്മള്‍ ഇന്റര്‍നെറ്റില്‍ കണ്ടിട്ടുണ്ട്. അത് അത്ര അപരിചിതമായ കാഴ്ചയൊന്നുമല്ല.

ferrari stuck beach bullock cart rescued

എന്നാല്‍ ഇത്തരം സാഹചര്യത്തില്‍ ജെസിബി, ക്രെയിന്‍ അല്ലെങ്കില്‍ കരുത്തുറ്റ മറ്റേതെങ്കിലും വാഹനം ഉയോഗിച്ചാണ് കെട്ടിവലിച്ച് കയറ്റാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഗതി അടുത്തിടെ മഹാരാഷ്ട്രയില്‍ നടന്നു. കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങിയ വളരെ വിലകൂടിയ ഒരു കാര്‍ കെട്ടിവലിച്ച് രക്ഷപ്പെടുത്താന്‍ എത്തിയത് ഒരു കാളവണ്ടിയാണ്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നുണ്ടല്ലേ. കാരണം കേരളം പോലുള്ള സ്ഥലങ്ങളില്‍ ഇന്ന് കാളവണ്ടികള്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കിട്ടാറില്ല.

അത്തരം സാഹചര്യത്തിലാണ് ഒരു വില കൂടിയ കാറിനെ മണല്‍തിട്ടയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കാളവണ്ടി എത്തിയത്. ഏതായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങിക്കിടക്കുന്ന വിലകൂടിയ ഫെറാറി കാലിഫോര്‍ണിയ കാറാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട വൈറല്‍ വീഡിയോയില്‍ കാണാനാകുക.

ferrari stuck beach bullock cart rescued

വാഹനപ്രേമികള്‍ക്ക് ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ ബ്രാന്‍ഡിന്റെ കാറുകളുടെ ശേഷിയെ കുറിച്ച് പ്രത്യേകം ആമുഖം നല്‍കേണ്ട കാര്യമില്ല. ഫെറാറി കാലിഫോര്‍ണിയ കാറിലുണ്ടായിരുന്നവരും ബീച്ചില്‍ സര്‍ഫിംഗ് നടത്തുന്നവരും തള്ളിക്കയറ്റാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഫലം കണ്ടില്ല. ഒടുവിലാണ് കാളവണ്ടി രക്ഷക്കെത്തിയത്. ഫെറാറി കാലിഫോര്‍ണിയയുടെ മുന്‍വശത്ത് ഒരു കയര്‍ കെട്ടി കാളവണ്ടിയില്‍ ഘടിപ്പിച്ചാണ് കാര്‍ മണലില്‍ നിന്ന് പുറത്തെത്തിച്ചത്.

മഹാരാഷ്ട്രയിലെ റായ്ഗഡിലെ രേവദണ്ഡ ബീച്ചിലാണ് സംഭവം. കാളവണ്ടിയുടെ സഹായത്തോടെ വില കൂടിയ ഫെറാറി കാലിഫോര്‍ണിയ കാര്‍ മണലില്‍ നിന്ന് പുറത്തെടുത്ത സംഭവം ഏതായാലും വാര്‍ത്തയായി. ബീച്ചില്‍ കുടുങ്ങിയ ഫെറാറി കാലിഫോര്‍ണിയയ്ക്ക് ഏകദേശം മൂന്ന് കോടി രൂപ വിലവരും. ബീച്ചുകളില്‍ വാഹനമിറക്കി കുടുങ്ങിയ നിരവധി സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്.

ferrari stuck beach bullock cart rescued

മിക്ക ആളുകള്‍ വിനോദത്തിന് വേണ്ടിയാണ് ഇത്തരം ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതുകൊണ്ട് പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാന്യ വായനക്കാര്‍ വിട്ടുനില്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. നിയമങ്ങളും ചട്ടങ്ങളും മാനിക്കുന്നതോടൊപ്ം അത്തരം മണ്ടത്തരങ്ങള്‍ ആരെങ്കിലും കാണിക്കുന്നത് കണ്ടാല്‍ അധികാരികളെ വിവരമറിയിക്കുകയും ചെയ്യുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 5, 2025, 15:00 [IST]
English summary
Bullock cart rescues multi crore worth ferrari california stuck on beach viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X