'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും

നമ്മുടെ നാട്ടിലെ നിരത്തുകളിലൂടെ കണ്ണോടിച്ചാല്‍ സ്വകാര്യ വാഹനങ്ങള്‍ 'ചരക്ക് വാഹനങ്ങള്‍' ആക്കി മാറ്റുന്ന ചില വാഹന ഉടമകളെ കാണാം. ടൂവീലര്‍, കാര്‍ എന്ന് കരുതി സ്വകാര്യ ഉപയോഗത്തിനായി ഡിസൈന്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഈ രീതിയില്‍ ഉപയോഗിക്കുന്നത് നിത്യ സംഭവമാണ്.

ഒരു ഗുഡ്‌സ് ഓട്ടോ വിളിച്ചാല്‍ കുറച്ച് പണം പൊടിയുമെല്ലോ എന്നോര്‍ത്താണ് ചിലര്‍ ക്യാഷ് ലാഭിക്കാനായി ഈ രീതി അവലംബിക്കുന്നത്. കുറച്ച് പണം ലാഭിക്കാന്‍ വേണ്ടി ഇത്തരം പണികള്‍ ചെയ്യുമ്പോള്‍ അതിന് പിന്നിലുള്ള അപകടങ്ങളെക്കുറിച്ച് അവര്‍ ശ്രദ്ധാലുക്കളല്ല. അത്തരത്തില്‍ നമ്മള്‍ ആശ്ചര്യപ്പെട്ട് പോകുന്ന ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കിയ സോനെറ്റ് കാറിന്റെ സണ്‍റൂഫിലൂടെ വാഹനമുടമ പ്ലാസ്റ്റിക് പൈപ്പുകളുടെ ഒരു കെട്ട് കയറ്റുകയായിരുന്നു.

സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?; അനുകരിക്കല്ലേ പണി കിട്ടിയേക്കും

പൈപ്പുകള്‍ ഒന്നുകില്‍ കയറോ ടാപ്പോ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നതായി തോന്നുന്നു. ഏകദേശം 4 മുതല്‍ 5 മീറ്റര്‍ വരെ നീളം പ്രതീക്ഷിക്കുന്ന ഈ പ്ലാസ്റ്റിക് പൈപ്പുകള്‍ സണ്‍റൂഫിലൂടെ കാറിനുള്ളിലേക്ക് ഇറക്കി വെച്ചിരിക്കുകയാണ്. ഏതായാലും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രം വെച്ച് ഒരുപാട് മീമുകളും പുറത്തിറങ്ങി. സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരമുണ്ടെന്ന് ചിന്തിച്ചിട്ടില്ലെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. പൈപ്പുകളുടെ പകുതിയിലധികം ഭാഗം സണ്‍റൂഫില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്നതായി കാണാം.

എന്നാല്‍ അതിന്റെ താഴ്ഭാഗം മുന്‍വശത്തെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്തേക്ക് നീക്കിവെച്ചിരിക്കുന്നു. ഇവിടെ കാറില്‍ കയറ്റിയിരിക്കുന്ന പ്ലാസ്റ്റിക്ക് പൈപ്പിന്റെ ഭാരം കണക്കാക്കുകയെന്നത് ഇച്ചിരി ബുദ്ധിമുട്ടാണ്. അത്തരം പ്ലാസ്റ്റിക് പൈപ്പുകളുടെ കനം വ്യത്യസ്തമായിരിക്കും. ഇവിടെ സാധാരണ 5 എംഎം കട്ടിയുള്ള പൈപ്പുകളാണ് കയറ്റിയതെങ്കില്‍ അത് നമുക്ക് കണക്ക്കൂട്ടാം. ഇവിടെ കാറില്‍ കയറ്റിയത് അത്യാവശ്യം വലിയ പൈപ്പ് കെട്ടാണെന്നാണ് ചിത്രം കണ്ടിട്ട് തോന്നുന്നത്. നമ്മുടെ നാട്ടിന്‍പുറത്തെല്ലാം കാണപ്പെടുന്ന ചെറിയ ഹാര്‍ഡ്വെയര്‍ കടയില്‍ കാണുന്ന മൊത്തം സ്റ്റോക്കിന്റെ തുല്യമായിരിക്കും ഒരുപക്ഷേ ഇത്.

സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?; അനുകരിക്കല്ലേ പണി കിട്ടിയേക്കും

ഏകദേശം 50 ന് മുകളില്‍ പൈപ്പുകള്‍ ഉണ്ടെന്നാണ് തോന്നുന്നതിനാല്‍ തന്നെ ഈ ചരക്കിന് ഏകദേശം 100 കിലോഗ്രാം ഭാരം വരും. നേരെമറിച്ച് പൈപ്പുകളുടെ കട്ടി 1 മില്ലീമീറ്ററോ 2 മില്ലീമീറ്ററോ ആണെങ്കില്‍ അതിന്റെ ഭാരം കുറവായിരിക്കുമെന്ന കാര്യം കൂടി ഓര്‍ക്കണം. ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പൈപ്പ് കെട്ട് കാറിന്റെ സണ്‍റൂഫിന്റെ ഒരു വശത്തേക്ക് ചെരിഞ്ഞിരിക്കുന്നതായി കാണാം. പൈപ്പ് കെട്ട് ആ സ്ഥാനത്ത് ഉറപ്പിച്ചിട്ടുണ്ടോ അതോ അതിന്റെ ഭാരം കൊണ്ട് ആ വശത്തേക്ക് ചാഞ്ഞിരിക്കുകയോണാ എന്ന കാര്യം വ്യക്തമല്ല.

കാര്‍ ഓടുമ്പോള്‍ പൈപ്പ് കെട്ട് അങ്ങോട്ടേും ഇങ്ങോട്ടും ചായാതിരിക്കാന്‍ കയര്‍ ഉപയോഗിച്ച് ബന്ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇവിടെ ഈ കാര്‍ ഉടമ ഇത്തരം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടോ എന്ന കാര്യം നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ചിത്രം കാണുന്ന ഏതൊരാള്‍ക്ക് ഇതൊരു കിടിലന്‍ ഐഡിയ ആണല്ലോ എന്ന് തോന്നിയേക്കാം. എന്നാല്‍ അത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുണ്ട്. സണ്‍റൂഫുമായി ബന്ധപ്പെട്ട് ഇന്ന് നമ്മുടെ നാട്ടില്‍ നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഇതിനായി ഒരു സമര്‍പ്പിത നിയമം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും നിരത്തുകളില്‍ ശല്യം സൃഷ്ടിച്ചുവെന്ന് കാണിച്ച് കാര്‍ ഉടമക്കെതിരെ അധികാരികള്‍ക്ക് നടപടി സ്വീകരിക്കാന്‍ സാധിക്കും. റോഡിലുള്ള മറ്റ് വാഹനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഈ ഒരു കാഴ്ച മതി. ഡ്രൈവിംഗിനിടെ അവരുടെ ശ്രദ്ധ തെറ്റിയാല്‍ വലിയ അപകടങ്ങള്‍ക്ക് അത് ഇടയാക്കിയേക്കും. അതുമല്ല സണ്‍റൂഫിനുള്ളിലേക്ക് ഇറക്കി വെച്ച പൈപ്പ് കെട്ട് വലത്തേട്ട് മാറി ഡ്രൈവറെ ചെന്നിടിച്ചാല്‍ അയാളുടെ നിയന്ത്രണം നഷ്ടമാകുകയും അത് വലിയ അത്യാഹിതങ്ങള്‍ക്ക് കാരണമാകുകയും ചെയ്‌തേക്കും.

നമ്മുടെ റോഡുകളില്‍ വാഹന പരിശോധനക്കിടെ ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ പരിശോധിക്കും. എന്നാല്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ ലോഡ് കയറ്റുന്ന ഇത്തരം പരിപാടികള്‍ക്ക് നേരെ പലപ്പോഴും കണ്ണടക്കുകയാണ് പതിവ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ചില വിരുതന്‍മാര്‍ ഇത്തരം നൂതന പരിഹാരങ്ങള്‍ കണ്ടെത്തുമ്പോള്‍ അതിന് പൊതുജനങ്ങളില്‍ നിന്ന് സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാല്‍ അതിന് പിന്നിലുള്ള അപകട സാധ്യത പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ഇവിടെ വൈറല്‍ ചിത്രത്തില്‍ കാണുന്ന കാര്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ചിത്രം വൈറലാകുകയും ആരെങ്കിലും ഇതിനെതിരെ പരാതിയെടുക്കാന്‍ അധികാരികളോട് ചൂണ്ടിക്കാട്ടുകയും ചെയ്താല്‍ കിയ സോനെറ്റ് ഉടമ കുടുങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ കാറില്‍ സണ്‍റൂഫ് നല്‍കിയതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസ്സിലാക്കുകയും ഇത്തരം അപകടകരമായ പ്രവര്‍ത്തികള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.

Most Read Articles

Malayalam
English summary
Bundle of long plastic pipes placed inside kia sonet via sunroof photo went viral
Story first published: Friday, January 27, 2023, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X