ബാംഗ്ലൂര്‍ ട്രാഫിക്കൊക്കെ എന്ത്! ഏഴുമണിക്കൂറിലധികം നീണ്ട ഈ ഗതാഗതക്കുരുക്കിന് കാരണമായതെന്താണെന്ന് അറിയണോ?

ട്രാഫിക് ജാമില്‍ അഞ്ചോ പത്തോ മിനിറ്റ് കുടുങ്ങുന്നത് പോലും പലര്‍ക്കും അസഹനീയമായിരിക്കും. ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളില്‍ ജീവിച്ചവര്‍ക്ക് അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായതിനാല്‍ നല്ല ക്ഷമ കാണും. ഏഴ് മണിക്കൂറിലധികമായി നീണ്ട ഗതാഗതക്കുരുക്കില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ക്യൂ നില്‍ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

അമേരിക്കയിലെ നെവാഡയില്‍ എല്ലാ വര്‍ഷവും നടക്കുന്ന ബേണിംഗ് മാന്‍ ഫെസ്റ്റിവലില്‍ നിന്ന് കാറുകള്‍ പുറപ്പെടുന്നതിന്റെ ആകാശക്കാഴ്ചയാണ് ചിത്രം. എല്ലാ വര്‍ഷവും നെവാഡയില്‍ നടക്കുന്ന പ്രശസ്തമായ കലാ, സാംസ്‌കാരിക ഉത്സവമാണ് ബേണിങ് മാന്‍ ഫെസ്റ്റിവല്‍. ഈ വര്‍ഷം ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഉത്സവം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ നെവാഡയിലെ ഫെസ്റ്റിവല്‍ നടന്ന മരുഭൂമിയില്‍ തുടര്‍ച്ചയായി മഴപെയ്തതോടെ മെത്തം ചെളിക്കുണ്ടാകുകയും 73,000 പേര്‍ കുടുങ്ങുകയും ചെയ്യുകയായിരുന്നു.

burning man festival traffic jam

ബേണിംഗ് മാന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ വര്‍ഷവും വലിയ തടിക്കോലം കത്തിക്കാറുണ്ട്. എന്നവല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇക്കുറി തടിക്കോലം കത്തിക്കാന്‍ സാധിച്ചിട്ടില്ല. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടാകുകയും കണങ്കാല്‍ ആഴത്തില്‍ ചെളി നിറയുകയുമായിരുന്നു. കനത്ത മഴയില്‍ മരുഭൂമി ചതുപ്പുനിലമായതോടെ ആളുകളുടെ കാലുകളും വാഹനങ്ങളുടെ ടയറുകളും ഉള്‍പ്പെടെ താഴ്ന്നു പോകുകയായിരുന്നു.

ഒട്ടേറെ പേര്‍ കാല്‍നടയായി യാത്ര ചെയ്ത പുറത്തെത്തിയെങ്കിലും ഇതിനും സാധിക്കാതെ നിരവധിപ്പേര്‍ കുടുങ്ങിപ്പോയി. വാഹനങ്ങളില്‍ ചെളിയില്‍ താഴ്ന്നതോടെ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായി. ഇവിടെ നിന്ന് വാഹനം ഓടിക്കുന്നതിനും തുടക്കത്തില്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 0.8 ഇഞ്ച് മഴയാണ് വടക്കുപടിഞ്ഞാറന്‍ നെവാഡയില്‍ പെയ്തിറങ്ങിയത്.

burning man festival traffic jam

സാധാരണഗതിയില്‍ മൂന്നു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഇവിടെ 24 മണിക്കൂര്‍ കൊണ്ട് ലഭിച്ചത്. സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച മുതല്‍ ചെളി നിറഞ്ഞ പ്രദേശത്ത് നിന്ന് പുറത്ത് കടക്കാനായി ആയിരക്കണക്കിന് വാഹനങ്ങളുമായി 65,000-ത്തോളം ആളുകളായിരുന്നു കാത്തിരുന്നത്. ബേണിംഗ് മാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവരുടെ പലായനം തിങ്കളാഴ്ച വൈകിയാണ് ആരംഭിച്ചത്. വടക്കന്‍ നെവാഡയിലെ ബ്ലാക്ക് റോക്ക് മരുഭൂമിയില്‍ നിന്ന് പുറത്തുകടക്കാനുള്ള കാത്തിരിപ്പ് ഇതിനകം ഏഴ് മണിക്കൂറായി ഉയര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.

ചൊവ്വാഴ്ചയും ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് സൂചന.കനത്ത മഴയില്‍ പ്രദേശം ചെളിക്കുളമായി മാറിയതിനെ തുടര്‍ന്ന് ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമില്ലത്ത വാഹനങ്ങള്‍ വേദിയില്‍ കുടുങ്ങിയതായി ബേണിംഗ് മാന്‍ ഫെസ്റ്റിവല്‍ സംഘാടകര്‍ പറഞ്ഞു. ഇവിടെ നിന്ന് പുറത്ത് കടന്ന് അടുത്തുള്ള പട്ടണത്തിലെത്താന്‍ 8 കിലോമീറ്ററിലധികം ദൂരം ചെളി നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കേണ്ടതുണ്ടതുണ്ട്.

തിങ്കളാഴ്ച 10 വരികളിലായായിരുന്നു വാഹനങ്ങള്‍ പുറത്തേക്ക് കടക്കാനായി ക്യൂ നിന്നത്. ഫെസ്റ്റിവലിനെത്തിയവരില്‍ ചിലര്‍ കാല്‍നടയായി മടങ്ങിപ്പോകാന്‍ ശ്രമിച്ചു. ഡിജെ ഡിപ്ലോ, ഹാസ്യനടന്‍ ക്രിസ് റോക്ക് എന്നീ സെലിബ്രിറ്റികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ബേണിംഗ് മാന്‍ ഫെസ്റ്റിവലിലെ ഗതാഗതക്കുരുക്ക് ഒരു പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ വര്‍ഷം 12 മണിക്കൂര്‍ സമയത്തെ ട്രാഫിക് ജാമിനായിരുന്നു ബേണിംഗ് മാന്‍ ഫെസ്റ്റിവല്‍ സാക്ഷ്യം വഹിച്ചത്.

ബ്ലാക്ക് റോക്ക് മരുഭൂമിയില്‍ നിന്ന് പുറത്തുപോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ 15 ലെയ്‌നുകളിലായി അണിനിരന്നതിന്റെയും വന്‍ ഗതാഗതക്കുരുക്കിന്റെയും ഫോട്ടോകളും വീഡിയോകളും ഇന്‍ര്‍നെറ്റില്‍ വൈറലായിരുന്നു. കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ ഫെസ്റ്റിവലിനായി ആയിരങ്ങളായിരുന്നു 2022-ല്‍ ഒത്തുചേര്‍ന്നത്. ഒമ്പത് ദിവസത്തെ സംഗീത സാംസ്‌കാരിക ഉത്സവത്തില്‍ പോയ വര്‍ഷം 80,000 പേര്‍ പങ്കെടുത്തുവെന്നാണ് വിവരം. ബ്ലാക്ക് റോക്ക് സിറ്റിയെന്ന താല്‍ക്കാലിക നഗരം സ്ഥാപിച്ചാണ് വര്‍ഷംതോറും ഉത്സവം നടത്താറുള്ളത്.

Image Courtesy: Reuters

More from DriveSpark

Article Published On: Tuesday, September 5, 2023, 15:00 [IST]
English summary
Burning man festival witnessed 7 hour long traffic jam reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X