കബാലിയോടാ കളി; റിവേഴ്സെടുത്തോ മക്കളേ
സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത 'കബാലി'യെന്ന കാട്ടാനയില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചു. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം.

അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷനെന്ന ഡ്രൈവറാണ്. ചാലക്കുടി മലക്കപ്പാറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവര്‍ വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷന്‍ നാല്പതിലേറെ .യാത്രക്കാരുമായി വെറ്റിലപ്പാറയ്ക്ക് പോവുകയായിരുന്നു.

അമ്പലപ്പാറ വച്ചാണ് കബാലിയെന്ന കാട്ടുകൊമ്പന്‍ വണ്ടിക്ക് മുന്നില്‍ പാഞ്ഞടുത്തത്. ഇടുങ്ങിയ വനപാതയില്‍ വണ്ടി പിന്നിലേക്കെടുക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. രണ്ടു കല്പിച്ച് വണ്ടി പിന്നോട്ടെടുത്തു. വിടാതെ കൊമ്പന്‍ മുന്നില്‍.

ആനക്കയം വരെ എട്ട് കിലോമീറ്ററിലേറെയാണ് ഇങ്ങനെ ജീവന്‍ കൈയ്യില്‍ പിടിച്ച് വണ്ടി പിന്നോട്ടോടിച്ചത്. ആനക്കയമെത്തിയതോടെ വണ്ടി ഉപേക്ഷിച്ച് കൊമ്പന്‍ കാട്ടിൽ കയറി. രക്ഷകനായ ഡ്രൈവറെ അഭിനന്ദനം കൊണ്ട് മൂടുകയാണ് നാട്ടുകാരും സമൂഹ മാധ്യമങ്ങളും.

ആതിരപ്പിള്ളി മലക്കപ്പാറ റൂട്ടില്‍ കബാലിയുടെ പരാക്രമം ഇതാദ്യമല്ല. കബാലി ഇതിന് മുമ്പും ഇടയ്ക്കിടെ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒരുമാസമായി പരാക്രമം വര്‍ദ്ധിച്ചു.

രണ്ടാഴ്ച മുൻപ് വനം വകുപ്പിന്‍റെ വണ്ടി അടിച്ചു തകര്‍ത്തു. പിന്നാലെ അമ്പലപ്പാറ വൈദ്യുതി നിലയത്തിന് നേരെയും ആക്രമണമുണ്ടായി. മദപ്പാടിലായതിനാലാണ് കാട്ടാനയ്ക്ക് അക്രമണ വാസന കൂടിയതെന്ന് വനം വകുപ്പിന്‍റെ വിശദീകരണം. കൂടുതല്‍ ഉദ്യോഗസ്ഥരെ വനപാതയില്‍ വിന്യസിപ്പിച്ച് സുരക്ഷയൊരുക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

അതിരപ്പളളി വാഴച്ചാൽ കാട്ടുപാതയിൽ ഇതാദ്യമല്ല കാട്ടാനയുടെ ശല്യമുണ്ടാകുന്നത്. കഴിഞ്ഞ് മാസമാണ് ബൈക്കിൽ സഞ്ചരിച്ച യുവാവിൻ്റെ മുന്നിലേക്ക് കാട്ടാന ഓടികയറിയത്. എന്നാൽ മനോധൈര്യം കൈവിടാതെ വാഹനം ഓഫ് ചെയ്ത് നിശബ്ദനായി നിൽക്കുയായിരുന്നു.

40 കിലോമീറ്റർ കാട്ടുപാതയാണ് അതിരപ്പളളി വാഴച്ചാൽ മലക്കപ്പാറ റോഡ്. വിനോഡസഞ്ചാരികളുടേയും ബാക്ക് യാത്രക്കാരുടേയും ഇഷ്ടപ്പെട്ട റൂട്ടാണ് ഇത്. വളവുകളും തിരിവുകളുമായി കാനനഭംഗി ആസ്വദിച്ച് പോകാനാകുന്ന ഒരു റൂട്ടാണ്.

വളവുകൾ തിരിഞ്ഞ് വരുമ്പോഴായിരിക്കും കബാലിയെ പോലെ ഉളള കുട്ടി ഭീകരന്മാർ മുന്നിൽ വന്നു പെടുന്നത്. ഒറ്റയാൻ വന്ന് മുന്നിൽ നിന്നാൽ ഒരു നിമിഷം നമ്മുടെ ശ്വാസം നിലച്ച് പോകും. എന്നാൽ ഇങ്ങനെയുളള സാഹചര്യങ്ങളിൽ ധൈര്യം കൈവിടാതിരിക്കുക


Click it and Unblock the Notifications








