അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ഇന്ത്യയിൽ ബസ് ഡ്രൈവർമാരുടെ മോശമായ രീതിയിലുള്ള ഡ്രൈവിംഗ് കാണിക്കുന്ന നിരവധി വീഡിയോകൾ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിലുമുണ്ട്.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ബസ് ഡ്രൈവർമാർക്കെതിരെ ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ പലപ്പോഴും ഡ്രൈവർമാർക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ല.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

മധ്യപ്രദേശിലെ റാവുവിൽ, പൊതു റോഡുകളിൽ അപകട രഹിതമായ രീതിയിൽ വാഹനമോടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബസ് ഡ്രൈവർമാർക്ക് ഒരു പാഠം പഠിപ്പിക്കുന്നതിനുമായി ജനങ്ങൾ നിയമം കൈയ്യിൽ എടുക്കുകയായിരുന്നു.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

നഗരത്തിലെ റാവു പൊലീസ് സ്റ്റേഷനടുത്താണ് സംഭവം. ഇൻഡോറിനും മൊഹോയ്ക്കുമിടയിലുള്ള ഇന്റർസിറ്റി ബസുകൾ പതിവായി റാവുവിലെ റോഡുകളിലൂടെ കടന്നുപോകുന്നു, മാത്രമല്ല അവ ഇടതൂർന്ന ട്രാഫിക്കിൽ ഡ്രൈവർമാർ വളരെ അലക്ഷ്യമായ രീതിയിൽ ഓടിക്കുകയും ചെയ്യുന്നു.

റോഡുകളിലെ എല്ലാ കാൽനടയാത്രക്കാർക്കും ഇതൊരു പതിവു ഭീഷണിയാണ്. ഇത്തരം അര ഡസൻ ഡ്രൈവർമാരെ ഈ ആഴ്ച ആദ്യം നഗരവാസികൾ പിടികൂടി. അവർക്ക് കഠിനമായ ശിക്ഷ നൽകുന്നതിനുപകരം, ജീവനക്കാരെ അതത് ബസുകളുടെ മുകളിൽ കയറി നിന്ന് ഏത്തം ഇടാനാണ് ജനങ്ങൾ ആവശ്യപ്പെട്ടത്.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

എല്ലാ ഡ്രൈവർമാരോടും അവരുടെ ബസുകളുടെ മുകളിൽ കയറി ചെവിയിൽ പിടിച്ച് കുറഞ്ഞത് 15 ഏത്തം വീതം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ബസ് ഡ്രൈവർമാരാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നതെന്നും മുമ്പ് നിരവധി അപകടങ്ങളിൽ പലർക്കും പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ഡ്രൈവർമാർ ബസുകൾ റോഡുകൾക്ക് നടുവിൽ ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിർത്താറുണ്ടെന്നും, മറ്റ് ബസുകളെ റോഡുകളിൽ മത്സരയോട്ടം നടത്തി നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താൻ ജീവനക്കാർ മരണപ്പാച്ചിൽ നടത്താറുണ്ടെന്നും ജനങ്ങൾ ആരോപിക്കുന്നു. ഇത്തരം അലക്ഷ്യമായതും കൂസലില്ലാത്തതുമായ ഡ്രൈവിംഗ് നഗരത്തിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നു.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

പ്രദേശവാസികൾ ഈ സംഭവത്തിന്റെ പരിഹാരത്തിനായി പരമ്പരാഗത വഴിക്ക് പോകാൻ ശ്രമിക്കുകയും ഗതാഗത വകുപ്പുമായും ട്രാഫിക് പോലീസുമായും സംസാരിക്കുകയും ചെയ്തിരുന്നു.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

എന്നിരുന്നാലും, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ഈ അപകടകരമായ ഡ്രൈവിംഗിനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന് പകരം ഡ്രൈവർമാർക്കെതിരെ അധികൃതർ നടപടിയെടുത്തിട്ടുമില്ല, സ്ഥിതിഗതികൾ മെച്ചപ്പെടുത്തിയിട്ടില്ല.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

അതുകൊണ്ടാണ് സ്ഥിതിഗതികൾ തങ്ങളുടെ നിയന്ത്രണത്തിലാക്കാനും മോശമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ശിക്ഷിക്കാനും ജനങ്ങൾ മുമ്പോട്ട് വന്നത്.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ഡ്രൈവർമാരെ പിടികൂടിയ നാട്ടുകാർ പറഞ്ഞത് ഈ പ്രദേശത്ത് വളരെ ഇടുങ്ങിയതും എല്ലായ്പ്പോഴും ഗതാഗതക്കുരുക്കുമുള്ള റോഡുകളാണ്. ബസ് ഡ്രൈവർമാർ ഈ റോഡുകളിൽ നടത്തുന്ന അലക്ഷ്യമായ ഡ്രൈവിംഗ് ജനങ്ങൾക്കും കാൽനടയാത്രക്കാർക്കും കൂടുതൽ അപകടമുണ്ടാക്കുന്നു.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

മുൻകാലങ്ങളിൽ, മറ്റുള്ളവരെ കൊന്നൊടുക്കി ആളുകൾ പ്രതികാരം ചെയ്യുന്നതും ശിക്ഷ നടപ്പാക്കുന്നതുമായി നാം കണ്ടിട്ടുണ്ട്. എന്നിരുന്നാലും, തെറ്റായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ശിക്ഷിക്കുന്നതിനുള്ള വളരെ നല്ലൊരു ഒരു മാർഗമാണിത്.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ബസ്സുകളുടെ സമയക്രമത്തിൽ ജനങ്ങൾക്ക് പ്രശ്‌നമുണ്ടെന്ന് ഇൻഡോർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ജിതേന്ദ്ര സിംഗ് രഘുവാൻഷി പറഞ്ഞു.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ഇക്കാര്യം നാട്ടുകാരുമായും ബസ് ഓപ്പറേറ്റർമാരുമായും ചർച്ച ചെയ്യുമെന്നും ആവശ്യമെങ്കിൽ പ്രദേശ വാസികളുടെ ആവശ്യത്തിനനുസരിച്ച് സമയം മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അലക്ഷ്യമായ ഡ്രൈവിംഗ്; ബസ് ഡ്രൈവർമാർക്ക് വ്യത്യസ്തമായ ശിക്ഷ നടപ്പാക്കി ജനങ്ങൾ

ഡ്രൈവർമാർക്ക് അമിതവേഗത്തിനും അലക്ഷ്യമായ ഡ്രൈവിംഗിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഭാവിയിൽ പുരോഗതിയില്ലെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റാവു പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ദിനേശ് വർമ പറഞ്ഞു.

Most Read Articles

Malayalam
English summary
Bus drivers get a different method of punishment for Harsh driving. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X