ബസുകളുടെ ഫിറ്റ്നസ് നിരക്കിൽ സുപ്രീംകോടതിയുടെ കൊലമാസ് ഉത്തരവ്
15 വര്‍ഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1000 രൂപയില്‍നിന്ന് 13,500 ആക്കിയത് ഉയര്‍ത്തിയ നിയമം റദ്ദാക്കി. ബസ്സുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഉയര്‍ന്ന ഫീസ് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.
പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഫീസ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിച്ചാല്‍ ശേഷിക്കുന്ന തുക ബസ്സുടമകള്‍ അടയ്‌ക്കേണ്ടിവരുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം വാങ്ങിച്ചശേഷമാണ് ഇളവ് നല്‍കുന്നത്. വിനോദസഞ്ചാരമേഖലയില്‍ സര്‍വീസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതിനിരക്ക് മോട്ടോര്‍ വാഹന വകുപ്പ് 50 ശതമാനം കുറച്ചു. 1000 രൂപയില്‍നിന്ന് 500 ആവും. 2022 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. കാരവനുകള്‍ക്ക് ടൂറിസം വകുപ്പുമായുള്ള കരാറിന്റെ വിവരങ്ങള്‍ ടൂറിസം ഡയറക്ടര്‍ നല്‍കണം.

കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റും ഗതാഗത-വാഹന വിഭാഗ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വാഗ്ദാനംചെയ്തതിലൂടെ കേരളത്തിന്റെ കാരവന്‍ ടൂറിസം നയത്തിന് തുടക്കത്തില്‍ത്തന്നെ ശ്രദ്ധനേടാനായെന്നാണ് സർക്കാർ നിലപാട്. കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ് പ്രകാരം 15 വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിൽ ചില ഭേദഗതികൾ വരുത്തിയിരുന്നു. പല സംസ്ഥാനങ്ങളും ഇപ്പോർ തന്നെ നിയമം നടപ്പിലാക്കാൻ ആരംഭിച്ചു കഴിഞ്ഞു
രാജ്യത്തുടനീളമുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ മാനദണ്ഡങ്ങളും നയങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വളരെപ്പെട്ടെന്ന് തന്നെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇങ്ങനെ വായു മലിനീകരണത്തിനെതിരായ പോരാട്ടം അനുദിനം ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. 15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും 2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കും എന്നാണ് റിപ്പോര്‍ട്ട്.
15 വർഷം പൂർത്തിയാക്കിയ എല്ലാ സർക്കാർ വാഹനങ്ങളും നിർത്തലാക്കാനുളള നയം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി അറിയിച്ചിരുന്നു. ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുന്നു. പഴയ സർക്കാർ വാഹനങ്ങൾ പിൻവലിക്കുന്നതിനുള്ള സമയക്രമത്തിന് അംഗീകാരം നൽകിയതായും നിതിൻ ഗഡ്‍കരി പറഞ്ഞു. സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന ബസ് ഫ്ളീറ്റുകളുടെ നവീകരണത്തിനായി അദ്ദേഹം പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി സർക്കാർ ഫ്ളീറ്റുകൾ ഇതിനകം തന്നെ ഇലക്ട്രിക് ബസുകൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്.
സെപ്റ്റംബർ 14 ന് നിതിൻ ഗഡ്‍കരി രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് മൂന്ന് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സ്ക്രാപ്പിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഏപ്രിലിലാണ് വാഹന സ്ക്രാപ്പേജ് നയം നിലവിൽ വന്നത്. 2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.
ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർവിഎസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർവിഎസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications








