ഒറ്റ ദിവസം മുടക്കിയത് മൂന്ന് കോടി രൂപ; ഫോർച്ച്യൂണറും ലാൻഡ് ക്രൂയിസറും വാങ്ങി പ്രമുഖ വ്യാപാരി

ഒരു വാഹനം വാങ്ങുക എന്നത് എല്ലാവരുടേയും ഒരു വല്ലാത്ത ആഗ്രഹമാണ്. എന്നാൽ ഒരു ദിവസം തന്നെ രണ്ട് വാഹനങ്ങൾ വാങ്ങിയാലോ. യു.പി സ്വദേശിയായ പ്രമുഖ വ്യവസായിയാണ് ഒരു ദിവസം തന്നെ ടൊയോട്ടയുടെ രണ്ട് എസ്‌യുവികൾ സ്വന്തമാക്കിയത്. ഒരു ഫോർച്ച്യൂണറും ലാൻഡ് ക്രൂയിസർ 300 ആണ് അദ്ദേഹം വാങ്ങിയത്. ലാൻഡ് ക്രൂയിസർ LC300, ഫോർച്യൂണർ എന്നിവയുടെ ഡെലിവറി എടുക്കുന്ന ഈ ചിത്രങ്ങൾ ധർമ്മേന്ദ്ര യാദവ് ബസ്തി എന്ന വ്യക്തിയാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ തേജ് പ്രതാപ് സിംഗ് ആണ് വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

5 മീറ്ററോളം നീളവും വമ്പൻ റോഡ് സാന്നിധ്യവും ബുച്ച് ലുക്കിംഗുമാണ് ലാൻഡ് ക്രൂയിസറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 305 bhp കരുത്തിൽ പരമാവധി 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വലിയ 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിൻ നാല് വീലുകളിലേക്കും ഒരുപോലെ പവർ അയയ്ക്കുന്നു.

ആറ് ഡ്രൈവിംഗ് മോഡുകൾ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ലൈറ്റിംഗ്, 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്. 2.10 കോടി രൂപ എക്സ്ഷോറൂം വിലയാണ് ലാൻഡ് ക്രൂയിസറിന് ഇന്ത്യയിലുള്ളത്. ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS ഫെയ്‌സ്‌ലിഫ്റ്റ്, റേഞ്ച് റോവർ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന ആഡംബര എസ്‌യുവി മോഡലുകളാണ് ഇതിന്റെ എതിരാളികൾ.

നിലവിൽ 33.78 ലക്ഷം മുതൽ 51.94 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോർച്യൂണറിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഫുൾ-സൈസ് എസ്‌യുവിയിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഡീസൽ 2.8 ലിറ്റർ ടർബോചാർജ്ഡ് ഇന്റർകൂളർ യൂണിറ്റാണ്. ഇത് ട്രാൻസ്മിഷനെ ആശ്രയിച്ച് 201 bhp പവറിൽ പരമാവധി 420 Nm മുതൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

businessman buys Toyota fortuner and lc300

ഡീസൽ ഫോർച്യൂണറിനുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് ഉൾപ്പെടുന്നതും. ഇത് 2WD, 4WD ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണെന്നതും ആളുകളെ മോഹിപ്പിക്കുന്ന കാര്യമാണ്. ടൊയോട്ട ഫോർച്യൂണറിന്റെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്.

5-സ്പീഡ് മാനുവൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഫോർച്യൂണർ പെട്രോളിന് 164 bhp കരുത്തിൽ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെട്രോൾ ഫോർച്യൂണറിൽ 2WD സിസ്റ്റം മാത്രമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്. വാഹനത്തിൻ്റെ റോഡ് പ്രസൻസാണ് എടുത്തു പറയേണ്ടത്. ആരും ഒന്നും നോക്കി നിന്ന് പോകും.

businessman buys Toyota fortuner and lc300

ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉൾക്കൊള്ളുന്ന 8 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, പെട്രോൾ പതിപ്പുകളിൽ 6 സ്പീക്കർ ഓഡിയോ സിസ്റ്റവും ഡീസൽ പതിപ്പുകളിൽ ജെബിഎല്ലിന്റെ 11 സ്പീക്കർ സജ്ജീകരണം, വയർലെസ് ചാർജിംഗ്, കൂൾഡ് അപ്പർ ഗ്ലൗബോക്സ് തുടങ്ങിയ ചില പ്രായോഗികമായ സവിശേഷതകളാൽ എസ്‌യുവി സമ്പന്നമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 8, 2025, 16:15 [IST]
English summary
Businessman brings home toyota fortuner and lc300 in a single day details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X