BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി സെഗ്മെന്റ്, പ്രത്യേകിച്ച് എസ്‌യുവി സെഗ്മെന്റില്‍ ജനപ്രീതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടാറ്റ മോട്ടോര്‍സ് നെക്സോണ്‍ ഇവിയുമായി സെഗ്മെന്റില്‍ അതിവേഗം മുന്നേറുകയാണ്.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

എന്നിരുന്നാലും, മറ്റ് കാര്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പ്രീമിയം എസ്‌യുവികള്‍ വില്‍പ്പനയ്ക്ക് എത്തിക്കുണ്ട്, എംജി ZS ഇവിയും, ഹ്യുണ്ടായി കോന ഇലക്ട്രിക്, BYD അറ്റോ 3 എന്നിവയെല്ലാം പ്രീമിയം മോഡലുകളില്‍ ഉള്‍പ്പെടുന്നവയാണ്. ഇതില്‍ BYD-യില്‍ നിന്നുള്ള അറ്റോ 3 ഇലക്ട്രിക് ആണ് ഇന്ത്യയിലെ ഇലക്ട്രി ്‌വിഭാഗത്തിലെ ഏറ്റവും പുതിയ മോഡല്‍.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

അടുത്തിടെ അനാച്ഛാദനം ചെയ്ത BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി അതിന്റെ ഏറ്റവും അടുത്ത എതിരാളികളിലൊന്നായ എംജി ZS ഇവിയെ മറികടന്ന് ഒരു ക്ലാസ്-ലീഡിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു. ബാറ്ററി സ്‌പെസിഫിക്കേഷനുകള്‍, ചാര്‍ജിംഗ് ഓപ്ഷനുകള്‍, റേഞ്ച് എന്നിവയില്‍ BYD അറ്റോ 3 ഇലക്ട്രിക്കും, എംജി ZS ഇവിയും തമ്മില്‍ ഒന്ന് താരതമ്യം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

BYD അറ്റോ 3 Vs എംജി ZS ഇവി - ബാറ്ററി സവിശേഷതകള്‍, റേഞ്ച്, ചാര്‍ജിംഗ്

60.48 kWh ബ്ലേഡ് ബാറ്ററി പായ്ക്കാണ് BYD അറ്റോ 3 ന് കരുത്ത് പകരുന്നത്, ഇത് ARAI സാക്ഷ്യപ്പെടുത്തിയ 521 കിലോമീറ്റര്‍ റേഞ്ചാണ് പൂര്‍ണ്ണ ചാര്‍ജില്‍ വാഗ്ദാനം ചെയ്യുന്നത്.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

ഒരു DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ അറ്റോ 3 യുടെ ബാറ്ററി പാക്ക് 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് BYD അവകാശപ്പെടുന്നു, അതേസമയം ഒരു സാധാരണ എസി ചാര്‍ജറിന് 10 മണിക്കൂര്‍ സമയം എടുക്കും.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

എംജി ZS ഇവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്: 44.5 kWh പായ്ക്ക് അല്ലെങ്കില്‍ 50.3 kWh ബാറ്ററി പാക്ക്. ആദ്യത്തേത് ഫുള്‍ ചാര്‍ജില്‍ 419 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ രണ്ടാമത്തേത് 461 കിലോമീറ്റര്‍ ആണ്.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

ചാര്‍ജിംഗിന്റെ കാര്യത്തില്‍, ബാറ്ററി പായ്ക്കുകള്‍ DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 50 മിനിറ്റ് എടുക്കും, ഒരു സാധാരണ യൂണിറ്റ് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 16 മണിക്കൂര്‍ എടുക്കും.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

BYD അറ്റോ 3 Vs എംജി ZS ഇവി - മോട്ടോര്‍ & പെര്‍ഫോമെന്‍സ്

BYD അറ്റോ 3-ലെ ബാറ്ററി പാക്കും സിംഗിള്‍ പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറും 201 bhp കരുത്തും 310 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, അതേസമയം ഓള്‍-ഇലക്ട്രിക് എസ്‌യുവിക്ക് 7.3 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

എംജി ZS ഇവിയില്‍, 44.5 kWh ബാറ്ററി പാക്ക് 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു, അതേസമയം വലിയ 50.3 kWh ബാറ്ററി പായ്ക്ക് 174 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 8.5 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്ന് എംജി അവകാശപ്പെടുന്നു.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

BYD അറ്റോ 3 Vs എംജി ZS ഇവി - വില

BYD അറ്റോ 3-യുടെ വില നിര്‍ണ്ണയ വിശദാംശങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, അടുത്ത മാസം അതിന്റെ ഔദ്യോഗിക ലോഞ്ചിനൊപ്പം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവിക്ക് 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്.

BYD Atto 3 vs MG ZS EV; ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്, വില താരതമ്യം ഇങ്ങനെ

അതേസമയം എംജി ZS ഇവി, എക്‌സൈറ്റ്, എക്സ്‌ക്ലൂസീവ്, എക്സ്‌ക്ലൂസീവ് ഐക്കണിക് ഐവറി എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്, ഇതിന്റെ എക്സ്ഷോറൂം വില 22.58 ലക്ഷം മുതല്‍ 26.59 ലക്ഷം രൂപ വരെയാണ്.

Most Read Articles

Malayalam
English summary
Byd atto 3 vs mg zs ev battery range charging performance price comparison
Story first published: Monday, October 24, 2022, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X