ഈ ഇലക്ട്രിക് കാര്‍ ഒറ്റദിവസം വാങ്ങിയത് 200 പേര്‍! 650 കി.മീ റേഞ്ചും മോഹവിലയും തന്നെ കാരണം

ലോകത്തിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD). ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് BYD സീല്‍ ഇലക്ട്രിക് സെഡാന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഇലക്ട്രിക് കാറിന് ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് മാസം കൊണ്ട് ആയിരത്തിലധികം ബുക്കിംഗ് ആണ് BYD സീല്‍ വാരിക്കൂട്ടിയത്.

ഈ ഇലക്ട്രിക് കാറിനുള്ള ബുക്കിംഗ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ തുടങ്ങിയിരുന്നു. 1.25 ലക്ഷം രൂപയായിരുന്നു ടോക്കണ്‍ തുക. ആദ്യ ദിവസം തന്നെ ഇവിക്ക് 200 ബുക്കിംഗുകള്‍ ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. പിന്നീടുള്ള ദിവസങ്ങളില്‍ ശേഷിക്കുന്ന 500 ബുക്കിംഗുകള്‍ ലഭിച്ചു. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി ഇന്ത്യയിലെ സുപ്രധാന നഗരങ്ങളില്‍ ഈ കാറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ ചൈനീസ് കമ്പനി പ്രീമിയം ഇവിയുടെ വിതരണം ആരംഭിച്ചിരിക്കുകയാണ്.

byd india delivers 200 seal

ഒറ്റ ദിവസം കൊണ്ട് 200 സീല്‍ ഇവികള്‍ വിതരണം ചെയ്തതായാണ് BYD അറിയിച്ചത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായായിരുന്നു ഡെലിവറി. ഒറ്റദിവസം കൊണ്ട് 200 കാറുകള്‍ കൊടുത്തു തീര്‍ത്ത കമ്പനി റെക്കോഡ് സമയം കൊണ്ട് പെന്‍ഡിംഗ് ഓര്‍ഡറുകള്‍ തീര്‍പ്പാക്കുമെന്ന് പറയുന്നു.

e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവക്ക് ശേഷം BYD ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച മൂന്നാമത്തെ ഇവിയാണ് BYD സീല്‍ ലക്ഷ്വറി ഇലക്ട്രിക് സെഡാന്‍. കഴിഞ്ഞ മാസം 138 യൂണിറ്റുകള്‍ വിറ്റഴിച്ച് ഇവി വില്‍പ്പനയില്‍ BYD സിട്രണ്‍, മെര്‍സിഡീസ്, ഹ്യുണ്ടായി എന്നിവയെ മറികടന്നിരുന്നു. BYD സീലിനെ കുറിച്ച് പറയുമ്പോള്‍ ഇത് ആഡംബരവും പ്രീമിയം സവിശേഷതകളും നിറഞ്ഞ ഒരു ഇലക്ട്രിക് കാര്‍ മോഡലാണ്.

byd seal

41 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഈ കാറിന്റെ വില ആരംഭിക്കുന്നത്. ഈ കാര്‍ മൊത്തത്തില്‍ മൂന്ന് വേരിയന്റുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. െൈഡനാമിക്, പ്രീമിയം, പെര്‍ഫോമന്‍സ് എന്നിവയാണ് അവ. ഈ മൂന്ന് വേരിയന്റുകളും വ്യത്യസ്ത കഴിവുകളും പ്രകടിപ്പിക്കുന്നുവെന്നതോടൊപ്പം റേഞ്ചിലും മാറ്റമുണ്ടാകും. വിശദീകരിച്ചാല്‍, ഡെനാമിക് വേരിയന്റ് 204 PS പവറും 310 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ ഫുള്‍ ചാര്‍ജില്‍ 510 കിലോമീറ്റര്‍ റേഞ്ചും ലഭിക്കും.

61.4 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം പ്രീമിയം വേരിയന്റില്‍ 82.5 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 650 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം. 313 PS പവറും 360 Nmടോര്‍ക്കും പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ വരുന്നത്.

byd seal interior

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെര്‍ഫോമന്‍സാണ് സീലിന്റെ വേരിയന്റുകളിലെ ഏറ്റവും പവര്‍ഫുളായത്. ഇത് ഒരു ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനാണ്. സീലിലെ ഇലക്ട്രിക് മോട്ടോര്‍ 530 PS പവറും 670 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 82.5 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് സീല്‍ പെര്‍ഫോമന്‍സ് പവറെടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഇത് 580 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് പറയുന്നത്.

150 kW ചാര്‍ജര്‍ ഉപയോഗിച്ച് വെറും 37 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ഇവി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും എന്നത് ശ്രദ്ധേയമാണ്. 11 kW എസി ചാര്‍ജര്‍ ഉപയോഗിച്ചും കാര്‍ ചാര്‍ജ് ചെയ്യാം. ഇത് ഉപയോഗിക്കുമ്പോള്‍ 8 മണിക്കൂര്‍ 30 മിനിറ്റ് കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം.

byd seal rear view

വിപുലമായ ഫീച്ചര്‍ പട്ടികയും ഈ പ്രീമിയം ഇലക്ട്രിക് കാറിലുണ്ട്. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റിംഗും വെന്റിലേഷനും ഉള്ള പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഇലക്ട്രിക് കാറില്‍ ഉണ്ട്.

9 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ, ADAS ഫീച്ചര്‍ എന്നിവ സീല്‍ ഇലക്ട്രിക് കാറില്‍ സുരക്ഷയൊരുക്കുന്നു. ഈ ഒരു വിലയ്ക്ക് ഇത്രയും ശേഷയും റേഞ്ചും ഫീച്ചുറുകളുമുള്ള മറ്റൊരു ഇവി കിട്ടാനില്ല. അതുകൊണ്ട് തന്നെയാണ് BYD സീലിന് ഇത്രയും മികച്ച സീകരണം രാജ്യത്ത് ലഭിച്ചത്.

More from DriveSpark

Article Published On: Tuesday, May 28, 2024, 11:37 [IST]
English summary
Byd seal electric sedans 200 units delivered in a single day across india
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X