BYD സീൽ സ്വന്തമാക്കിയ സീനിയർ സിറ്റിസൺ ആള് ചില്ലറക്കാരനല്ല; ഡെലിവറി വീഡിയോ കാണാം

ഇലക്ട്രിക് വാഹനങ്ങൾ മത്സരിച്ച് വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയിൽ ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതിൽ വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി എന്ന് പറയുമ്പോൾ അത് ചെറിയ കാര്യമല്ലല്ലോ. ഇലക്ട്രിക് വാഹനം വാങ്ങാം എന്ന് വിചാരിക്കുമ്പോൾ ഏത് വാങ്ങണമെന്ന ആശയക്കുഴപ്പം ഉണ്ടായേക്കാം. ചെറുപ്പക്കാർ പോലും മുഴുവനായി ഇവിയുടെ വരവ് ഉൾക്കൊണ്ടിട്ടില്ല അപ്പോഴാണ് ഒരു സീനിയർ സിറ്റിസൺ ബിവൈഡി സീലിൻ്റെ ഓൾ വീൽ ഡ്രൈവ് പെർഫോമൻസ് വേരിയൻ്റ് സ്വന്തമാക്കുന്നത്. ആദ്യം വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാലോ

e6 എംവിപി, അറ്റോ 3 എന്നിങ്ങനെ രണ്ട് മോഡലുകൾക്ക് ശേഷമാണ് കമ്പനി സീൽ അവതരിപ്പിച്ചത്. ടെസ്‌ലയുടെ മോഡല്‍ 3 ഇവിയോട് പോലും കിടപിടിക്കാൻ പ്രാപ്‌തമായ സീൽ ആദ്യകാഴ്ച്ചയിൽ തന്നെ ആരെയും കൈയിലെടുക്കും വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. 41.00 ലക്ഷം മുതൽ 53.00 ലക്ഷം വരെ എക്സ്ഷോറൂം വില വരുന്ന വാഹനത്തിനെ ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഇലക്ട്രിക് സെഡാനിലുണ്ടാവും.

BYD

ഡൈനാമിക് റേഞ്ച് വേരിയൻ്റിനൊപ്പം 61.44 kWh ബാറ്ററി പായ്ക്കും പ്രീമിയം റേഞ്ച്, പെർഫോമൻസ് എന്നീ രണ്ട് വേരിയൻ്റുകളിൽ 82.56 kWh ബാറ്ററി പായ്ക്കുമാണ് BYD സീൽ ഇവിയിൽ ലഭിക്കുന്നത്. BYD സീൽ ഡൈനാമിക് റേഞ്ച്, പ്രീമിയം റേഞ്ച് വേരിയൻ്റുകൾ റിയർ-വീൽ ഡ്രൈവ് പവർട്രെയിനിനൊപ്പമായിരിക്കും വിപണിയിലെത്തുക. അതേസമയം പെർഫോമൻസ് വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് പവർട്രെയിനുമുണ്ട്.

മൂന്ന് വേരിയൻ്റുകളും വ്യത്യസ്ത തലത്തിലുള്ള പവർ കണക്കുകളാണ് മുന്നോട്ടുവെക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇവയ്ക്ക് യഥാക്രമം 41 ലക്ഷം, 45.55 ലക്ഷം, 53 ലക്ഷം എന്നിങ്ങനെയാണ്എക്സ്ഷോറൂം വില വരുന്നത്. സീൽ സെഡാൻ പൂർണ ഇറക്കുമതിയായാണ് രാജ്യത്ത് എത്തുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ സീൽ ഇവിക്ക് 4,800 മില്ലീമീറ്റർ നീളവും 1,875 മില്ലീമീറ്റർ വീതിയും 1,460 മില്ലീമീറ്റർ ഉയരവുമാണുള്ളത്.

പെർഫോമൻസ് വേരിയൻ്റിന് വരുന്ന വില എന്ന് പറയുന്നത് 53 ലക്ഷം രൂപയോളമാണ്. ഈ വാഹനം സ്വന്തമാക്കിയ രാജ്യത്തെ മുതിർന്ന വ്യക്തി തൃപ്പൂണിത്തുറ സ്വദേശിയായ സുബ്രഹ്മണ്യ അയ്യർ കൃഷ്ണനാണ് ബിവൈഡി സീലിൻ്റെ പെർഫോമൻസ് വേരിയൻ്റ് സ്വന്തമാക്കിയത്. കൊച്ചിയിലെ ബിവൈഡിയുടെ ഇവിഎം ഷോറൂമിൽ നിന്നാണ് വാഹനം ഡെലിവറി എടുത്തത്. കാറ്ററിങ്ങ് ബിസിനസിൽ വർഷങ്ങളുടെ പരിചയസമ്പന്നതയുളള അദ്ദേഹത്തിന് നിരവധി ആഡംബര കാറുകൾ സ്വന്തമായിട്ടുണ്ട്.

വാഹനത്തിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ കാഴ്ച്ചയിൽ ഒരു സ്പോർസ് കാർ ഫീലൊക്കെ BYD സീലിന് നൽകാനാവുന്നുണ്ട്. കൂപ്പെ പോലെയുള്ള ഓൾ-ഗ്ലാസ് റൂഫ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ തുടങ്ങിയവ അതിമനോഹരമായാണ് പണിതെടുത്തിരിക്കുന്നത്. നാല് ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ബമ്പറിലേക്ക് നീളുന്ന സി-ആകൃതിയിലുള്ള ഘടകമുള്ള സ്വീപ്റ്റ് ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, പൂർണ വീതിയുള്ള എൽഇഡി ടെയിൽ ലൈറ്റ് എന്നിവ പോലുള്ള രസകരമായ വിശദാംശങ്ങളാണ് വണ്ടിക്ക് കിടുക്കൻ ലുക്ക് സമ്മാനിക്കുന്നത്.

BYD

19 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും വളരെ ആകർഷകമാണ്. ആർട്ടിക് ബ്ലൂ, അറോറ വൈറ്റ്, അറ്റ്ലാൻ്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് BYD സീൽ ലഭിക്കുന്നത്. പുറംമോടിയിലേതു പോലെ തന്നെ അകവും അത്യാഡംബരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വട്ടംകറക്കാനാവുന്ന 5.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് അകത്തളത്തിലെ ശ്രദ്ധേയമായ കാര്യം.

പെർഫോമൻസ് കണക്കികളിലേക്ക് നോക്കിയാൽ സീൽ ഡൈനാമിക് റേഞ്ച് പതിപ്പിന് 201 bhp പവറിൽ 310 Nm torque വരെ നൽകാനാവും. പ്രീമിയം റേഞ്ച് 308 bhp, 360 Nm torque എന്നിങ്ങനെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. പിന്നെ പെഫോർമൻസ് വേരിയന്റിന് ഡ്യുവൽ മോട്ടോർ ലഭിക്കുന്നതിനാൽ കണ്ണഞ്ചിപ്പിക്കുന്ന അനുഭവമാവും നൽകുക. ഇതിന് 522 bhp കരുത്തിൽ പരമാവധി 670 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

BYD

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 7, 2025, 11:17 [IST]
English summary
Byd seals eldest owner in india delivery video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X