എതിരാളികളുടെ പെട്ടിയിൽ ബിവൈഡി ആണിയടിക്കുമെന്ന് ഉറപ്പ്, 1000 കിലോവാട്ടിൻ്റെ ഫാസ്റ്റ് ചാർജറുമായി ബ്രാൻഡ്

ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് അവതരിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ കേട്ടിരുന്ന വെല്ലുവിളി ആയിരുന്നു ചാർജിങ്ങ് സ്റ്റേഷനുളുടെ അഭാവം. എന്നാൽ ഇപ്പോൾ ആവശ്യത്തിനുളള ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തുണ്ട് എങ്കിലും പലതും കാലഹരണപ്പെട്ടതാണ്. എന്നാൽ ചാർജിങ്ങ് സ്റ്റേഷനുകളുടേയും ചാർജറുകളേയും ഞെട്ടിച്ച് കൊണ്ട് ബിവൈഡി തങ്ങളുടെ 1000 കിലോവാട്ട് ശേഷിയുളള പുതിയ ചാർജർ അവതരിപ്പിച്ചിരിക്കുകയാണ്. ടെസ്‌ല പോലെയുളള ഇവി ഭീമൻമാരുടെ കണ്ണുത്തളളിക്കുന്ന ഓഫറാണ് ബിവൈഡി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബിവൈഡി മാർച്ച് 17-നായിരുന്നു വിപ്ലവകരമായ ചാർജർ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഇപ്പോൾ തന്നെ ബുക്കിങ്ങുകളുടെ ബഹളമാണ്.

ബിവൈഡിയുടെ പുതിയ വാർത്തകളിലേക്ക് വിശദമായി നോക്കിയാൽ ബിവൈഡി ഇന്ത്യ തങ്ങളുടെ എസ്‌യുവികളായ അറ്റോ 3, സീൽ ഇലക്ട്രിക് സെഡാൻ എന്നിവയിലേക്ക് ചില മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി രണ്ട് ഇലക്ട്രിക് കാറുകൾക്കും ചില അധിക ഫീച്ചറുകൾ ഇനി മുതൽ ലഭിക്കും.

കൂടാതെ മെച്ചപ്പെട്ട പ്രകടനത്തിനായി വൈദ്യുത എസ്‌യുവിയിൽ ബാറ്ററി അപ്‌ഗ്രേഡും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ബിൽഡ് യുവർ ഡ്രീംസ് അവകാശപ്പെടുന്നത്. സാങ്കേതിക പുരോഗതിക്കൊപ്പം ഉപയോക്താക്കളുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ അപ്‌ഡേറ്റുകൾ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന മേധാവി രാജീവ് ചൗഹാൻ അഭിപ്രായപ്പെട്ടത്.

വിലയുടെ കാര്യത്തിലേക്ക് വന്നാൽ 2025 ബിവൈഡി അറ്റോ 3 എസ്‌യുവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 30,000 രൂപ ബുക്കിംഗ് തുകയായി നൽകി വാഹനം പ്രീ-ബുക്ക് ചെയ്‌തിടാം. ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇവി വാങ്ങാനുള്ള സുവർണാവസരവും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. ഡൈനാമിക്, പ്രീമിയം, സുപ്പീരിയർ എന്നീ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന വാഹനത്തിന്റെ വില എത്രയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ബിവൈഡി അറ്റോ 3 ഡൈനാമിക് വേരിയന്റിന് 24.99 ലക്ഷം രൂപ, പ്രീമിയത്തിന് 29.85 ലക്ഷം രൂപ, സുപ്പീരിയറിന് 33.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് 2025 മോഡൽ സീൽ ഇവിക്കായുള്ള റിസർവേഷനുകൾ 2025 മാർച്ച് 11-ന് ആരംഭിക്കും. 1.25 ലക്ഷം രൂപയാണ് കാറിന്റെ ബുക്കിംഗ് തുകയായി മുടക്കേണ്ടി വരിക. സ്പോർട്‌സ് ഇലക്ട്രിക് സെഡാന്റെ പൂർണ വില 2025 ഏപ്രിലിൽ പ്രഖ്യാപിക്കും.

കംഫർട്ടും ഫങ്ഷണാലിറ്റിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി അപ്‌ഡേറ്റുകളുമായാണ് ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനം വരുന്നത്. 2025 മോഡലിൽ ഡ്രൈവർക്കും മുൻവശത്തെ യാത്രക്കാർക്കുമായി വെന്റിലേറ്റഡ് സീറ്റുകൾ ലഭിക്കും. ഒപ്പം അകത്തളം കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നതും. 2025 ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിലെ ലോ-വോൾട്ടേജ് ബാറ്ററി ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) യൂണിറ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തുവെന്നും ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

ഇത് ഭാരം കുറഞ്ഞതും കുറഞ്ഞ സെൽഫ്-ഡിസ്ചാർജ് നിരക്കുകളും 15 വർഷം വരെ ആയുസും ഉള്ളതാണെന്നും ബിവൈഡി പറയുന്നു. അങ്ങനെ മൊത്തത്തിൽ മുൻഗാമിയേക്കാൾ മിടുക്കനാവാൻ അറ്റോയ്ക്ക് സാധിച്ചു. ഇതുവരെ അറ്റോയുടെ 3,100 യൂണിറ്റുകളാണ് ഇന്ത്യയിൽ ബ്രാൻഡ് വിറ്റഴിച്ചിരിക്കുന്നത്. ഇനി ബിവൈഡിയുടെ ഇലക്ട്രിക് സ്പോർട്‌സ് സെഡാന്റെ 2025 മോഡലിലേക്ക് നോക്കിയാൽ പവർ സൺഷെയ്ഡും സിൽവർ പൂശിയ ഡിമ്മിംഗ് കാനോപ്പിയും സീൽ ഇവിയിലേക്ക് ചേർത്തതാണ് എക്സ്റ്റീരിയറിലെ മാറ്റം.

ഒപ്പം വലിയ കംപ്രസറും നൂതനമായ എയർ പ്യൂരിഫിക്കേഷൻ മൊഡ്യൂളും ഉള്ള നവീകരിച്ച എയർ കണ്ടീഷനിംഗ് സിസ്റ്റവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ടെസ്‌ലയുടെ എതിരാളി പറയുന്നു. റൈഡ് ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനായി സീൽ സെഡാൻ്റെ പ്രീമിയം വേരിയന്റിൽ ഇപ്പോൾ ഫ്രീക്വൻസി സെലക്ടീവ് ഡാംപറുകൾ (FSD) ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം മികച്ച ഹാൻഡ്‌ലിംഗിനും സുഖസൗകര്യങ്ങൾക്കുമായി പെർഫോമൻസ് വേരിയന്റിൽ DiSus-C ഇന്റലിജന്റ് ഡാംപിംഗ് സിസ്റ്റം ലഭിക്കുന്നു. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഇപ്പോൾ സ്റ്റാൻഡേർഡായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ക്യാബിനുള്ളിലെ അക്കൗസ്റ്റിക് അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ സൌണ്ട് വേഗ് ഫംഗ്‌ഷനും 2025 ബിവൈഡി സീൽ സെഡാനിൽ ചേർത്തിട്ടുണ്ട്. അറ്റോ 3 ഇവിക്ക് 49.92kWh അല്ലെങ്കിൽ 60.48kWh ബാറ്ററി പായ്ക്കുകളാണ് കരുത്ത് പകരുന്നത്. ഇവ സിംഗിൾ ചാർജിൽ യഥാക്രമം 468 കിലോമീറ്റർ, 521 കിലോമീറ്റർ റേഞ്ചാണ് സമ്മാനിക്കുക.

ബിവൈഡിയുടെ സിലയൺ എന്ന മോഡലിലേക്ക് നോക്കിയാൽ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 70000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാവുന്നതാണ്. കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ ഷേഡുകളില്‍ ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നു.

നല്ല വലിപ്പമുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു 7 സീറ്റര്‍ വാഹനമല്ല. ഡിസൈന്‍ വശം നോക്കുമ്പോള്‍ ആദ്യ കാഴ്ച്ചയിയി സീല്‍ സെഡാന്റെ എസ്യുവി പതിപ്പല്ലേ സീലയണ്‍ എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. സീലിനോട് സാമ്യമുള്ള ഫ്രണ്ട് ബമ്പര്‍, ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു. ആംഗുലര്‍ ഹെഡ്ലാമ്പ് ക്ലസ്റ്ററുകള്‍ക്ക് താഴത്തായി ഡിആര്‍എല്ലുകള്‍ കൊടുത്തിരിക്കുന്നു.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈന്‍, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ഘടകങ്ങള്‍, എയറോഡൈനാമിക് കോണ്ടൂര്‍സ്, എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സീലയണ്‍ 7 പ്രീമിയം വേരിയന്റില്‍ 19 ഇഞ്ച് അലോയ് വീലുകളും പെര്‍ഫോമന്‍സില്‍ 20 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. അകത്തളത്തിലേക്ക് നോക്കിയാല്‍ മോഡേണ്‍ ഫീച്ചറുകളുടെ നീണ്ട നിര കാണാനാകും.

15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇവിയുടെ ക്യാബിനില്‍ ഉള്ളത്. ഇതിനുപുറമെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍ഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് (V2L) ഫംഗ്ഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും ബിവൈഡി ഇലക്ട്രിക് എസ്‌യുവി മികച്ച് നില്‍ക്കുന്നു. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളിലെ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.

ഇവ കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ്, റിയര്‍ കൊളീഷന്‍ മുന്നറിയിപ്പുകള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ടുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡി സജ്ജീകരിച്ചിട്ടുണ്ട്. ബിവൈഡി സീലിയണിന് 82.56kWh ബാറ്ററി പായ്ക്കാണുള്ളത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തില്‍ 380 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, March 28, 2025, 13:02 [IST]
English summary
Byd unveiled first 1000 kw fast chargers all things to know
കൂടുതല്‍... #byd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X