മോട്ടോർ വാഹന വകുപ്പിന് കട്ട പണി, സി-ഡിറ്റ് സേവനങ്ങൾ നിർത്തിയതിൻ്റെ കാരണം ഇതായിരുന്നോ

കേരളത്തിലെ മോട്ടോർ വാഹനവകുപ്പുമായി സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ നടത്തിവന്ന സേവനങ്ങൾ നിർത്തിയിരിക്കുകയാണ്. എന്താണ് ഇങ്ങനെ പെട്ടെന്നുളള നീക്കത്തിന് കാരണമെന്നാണ് എ്ലാവരും ചിന്തിക്കുന്നത്. 7.2 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കാത്തതാണ് സേവനങ്ങള്‍ നിര്‍ത്താന്‍ ഇടയാക്കിയത് എന്നതാണ് കാരണം. ഇത്തരത്തിലുളള സേവനം നിർത്തലാക്കിയതോടെ ആർടിഓ ഓഫീസുകളിലെ എല്ലാ പ്രവർത്തനങ്ങളും അനിശ്ചതത്ത്വത്തിലാണ്. ഇതോടൊപ്പം തന്നെ സി-ഡിറ്റ് വിവിധ ആര്‍.ടി. ഓഫീസുകളില്‍ നിയോഗിച്ചിരുന്ന 200-ലധികം ജീവനക്കാരെയും പിന്‍വലിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങളും നെറ്റ്‌വർക്കിങ്ങ് സേവനങ്ങളും നല്‍കുന്നത് സി-ഡിറ്റ് നിര്‍ത്തുന്നതോടെ ഗുണഭോക്താക്കളായ പൊതുജനങ്ങളാണ് ബുദ്ധിമുട്ടുന്നത്.

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് വാർത്തകളിലേക്ക് കൂടി നോക്കിയാൽ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ. ടാക്‌സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും ഇക്കാര്യം നിർബന്ധമാക്കിയിരിക്കുകയാണ്.

-

ഇതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും. അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ വിശദാംശങ്ങൾ എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരുപക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക .

തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്യുമെന്റും കൂടി പ്രിന്റ് എടുത്ത് ഫൈനൽ സബ്മിഷൻ ചെയ്ത് അതാത് ആർടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കൺസേൺഡ് രജിസ്റ്റെറിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിച്ച ഡോക്യുമെന്റും അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയുംമൊബൈൽ നമ്പർ അപ്ഡേറ്റ് എന്ന ഐക്കണിലൂടെ അപ്‌ലോഡ് ചെയ്യാം.

ഇതിനുശേഷം അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം. ഏതെങ്കിലും സ്ഥാപനത്തിന്റെ അല്ലെങ്കിൽ ഡിപ്പാർട്ട്മെൻ്റിൻ്റെ പേരിലുള്ള വാഹനമായാലും ഓൺലൈൻ വഴി അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഓപ്ഷനിലൂടെ അപ്ലൈ ചെയ്തു അപേക്ഷ സമർപ്പിച്ചാൽ മാത്രമേ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ. ഇനി വാഹന ഉടമസ്ഥൻ വിദേശത്താണെങ്കിലും വഴിയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 23, 2024, 19:55 [IST]
English summary
C dit stops the service for motor vehicle department of kerala this is the reason behind this
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X