ഷൂ മുഖ്യം ബിഗിലേ... വിമാനത്തില്‍ നഗ്‌നപാദരായി യാത്ര ചെയ്യരുതെന്ന് പറയാന്‍ കാരണം?

ദീര്‍ഘദൂര യാത്രകള്‍ക്ക് ഭൂരിഭാഗം ആളുകളും വിമാനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. പുറംരാജ്യങ്ങളിലേക്കും രാജ്യത്തെ തന്നെ ദൂരദിക്കിലേക്കും പെട്ടെന്ന് എത്തിച്ചേരാന്‍ ഏറ്റവും എളുപ്പം വിമാന യാത്രകളാണ്. എന്നാല്‍ പലര്‍ക്കും വിമാന യാത്രകള്‍ വളരെ വിരസമായാണ് അനുഭവപ്പെടാറുള്ളത്.

വിമാനത്തില്‍ പറന്നവരാണ് നിങ്ങളെങ്കില്‍ ധരിച്ചിരിക്കുന്ന ഷൂ അഴിച്ച് മാറ്റുന്നത് കുറച്ച് കൂടി ആശ്വാസകരമായിരുന്നേനേ എന്ന് ചിന്തിച്ചിട്ടുണ്ടാകാം. എന്നാല്‍ ഫൈ്‌ലറ്റ് യാത്രക്കിടെ ഷൂസ് അഴിക്കുന്നത് ഉത്തമമല്ലെന്നാണ് വിമാനത്തിന്റെ ക്യാബിന്‍ ക്രൂ അംഗങ്ങളായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതിന് അവര്‍ കൃത്യമായ കാരണങ്ങളും പറയുന്നുണ്ട്. വിമാന യാത്രക്കിടെ ഷൂസ് അഴിക്കുന്നതോ അല്ലെങ്കില്‍ നഗ്‌നപാദരായിരിക്കുകയോ ചെയ്യരുതെന്ന് പറയുന്നതിനുള്ള കാരണമാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

മുഖ്യം ബിഗിലേ... വിമാനത്തില്‍ നഗ്‌നപാദരായി യാത്ര ചെയ്യരുതെന്ന് പറയാന്‍ കാരണം?

നഗ്‌നപാദനായി വിമാനത്തില്‍ യാത്ര ചെയ്യുന്നത് അപകടകരമാണെന്നത് മാത്രമല്ല വൃത്തിഹീനവുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ വിമാനത്തില്‍ വെച്ച് ഒരിക്കലും ഷൂ അഴിക്കരുത്. ലോകത്തിലെ ഏറ്റവും നിഗൂഢമായ വിമാന ദുരന്തങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കിയ ക്രിസ്റ്റീന്‍ നെഗ്രോണി വിമാനയാത്രയ്ക്കിടെ ചെരിപ്പ് ധരിക്കുന്നതിനേക്കാള്‍ ഷൂസ് ധരിക്കുന്നതാണ് ഉത്തമമെന്നാണ് പറയുന്നത്.

'ടേക്ക് ഓഫിന്റെയും ലാന്‍ഡിംഗിന്റെയും സമയത്ത് ഷൂസ് ധരിക്കുക എന്നതാണ് ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം. ഇത് ഇപ്പോഴും പല എയര്‍ലൈനുകള്‍ക്കും ബാധകമല്ല. എങ്കിലും അതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു' ക്രിസ്റ്റീന്‍ ദി സണിനോട് പറഞ്ഞു. വിമാനം വല്ല അപകടത്തില്‍ പെട്ടാലുള്ള സാഹചര്യങ്ങളെ കുറിച്ചാണ് അവര്‍ വിവരിക്കുന്നത്. ഒരു വിമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തറ നല്ല ചൂടായോ തണുപ്പായോ ആയിരിക്കും ഇരിക്കുന്നത്.

മുഖ്യം ബിഗിലേ... വിമാനത്തില്‍ നഗ്‌നപാദരായി യാത്ര ചെയ്യരുതെന്ന് പറയാന്‍ കാരണം?

ഒരുപക്ഷേ ഓയില്‍ ചോര്‍ന്ന് തീ കത്തിയെന്നും വരാം. ഇത്തരം സാഹചര്യങ്ങളില്‍ നഗ്‌നപാദരായിരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. മറ്റ് ചില വിമാന ജീവനക്കാരും ഇതേ സ്വരം ആവര്‍ത്തിക്കുന്നു. വിമാനത്തില്‍ ചെരിപ്പുകള്‍, സാന്‍ഡലുകള്‍, സ്ലിപ്പറുകള്‍ എന്നിവ ഉപയോഗിക്കരുതെന്നാണ് അമേരിക്കന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ആന്‍ഡ്രിയ ഫിഷ്ബാക്ക് ഉപദേശിക്കുന്നത്.

'സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി വിമാനങ്ങളില്‍ ഹൈ ഹീല്‍സ് അല്ലെങ്കില്‍ ഫ്‌ലിപ്പ്-ഫ്‌ലോപ്പുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും ചെരിപ്പുകള്‍ ഉപയോഗിക്കുന്നതിനെ ഞാന്‍ നിരുത്സാഹപ്പെടുത്തും. ഒരു ഒഴിപ്പിക്കല്‍ ഉണ്ടായാല്‍ സ്ലൈഡുകള്‍ ആവശ്യമായി വരും. സ്ലൈഡുകള്‍ കീറാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങളുടെ ഹൈ ഹീല്‍സ് ഊരേണ്ടതായി വരും' ആന്‍ഡ്രിയ പറഞ്ഞു. ഒപ്പം തന്നെ വിമാനങ്ങള്‍ക്കകത്തെ ടോയ്‌ലെറ്റുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ചെരിപ്പുകള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ആന്‍ഡ്രിയ പറയുന്നു.

മുഖ്യം ബിഗിലേ... വിമാനത്തില്‍ നഗ്‌നപാദരായി യാത്ര ചെയ്യരുതെന്ന് പറയാന്‍ കാരണം?

ഫൈ്‌ലറ്റ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമല്ലെങ്കിലും വിമാനത്തില്‍ ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ പാദരക്ഷകള്‍ അത്യന്താപേക്ഷിതമാണെന്ന് മുന്‍ ക്യാബിന്‍ ക്രൂ അംഗമായ ടോണി ഇന്റര്‍നെറ്റില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കവെ എഴുതിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തില്‍ പെട്ടിയ ചില്ലുകള്‍, തീ, ലോഹക്കഷ്ണങ്ങളും എന്നിവക്കിടയിലൂടെ ഓടുന്നത് സങ്കല്‍പ്പിച്ച് നോക്കാനാണ് അദ്ദേഹം പറയുന്നത്. അതിനാല്‍ തന്നെ വിദഗ്ധരുടെ ഉപദേശങ്ങള്‍ മാനിച്ച് കുറച്ച് അസഹനീയമാണെങ്കിലും വിമാനങ്ങളില്‍ നഗ്‌നപാദരായി യാത്ര ചെയ്യരുത്.

യാത്രക്കാരുടെ സുരക്ഷക്കായി ഏറ്റവും മികച്ചത് വിമാനത്തില്‍ ഷൂ ധരിച്ച് യാത്ര ചെയ്യുന്നതാണ്. അതിനാല്‍ തന്നെ വിമാന യാത്രകളില്‍ ഷൂ ഒരു പതിവാക്കുന്നത് നന്നായിരിക്കും. അതുപോലെ തന്നെ വിമാന യാത്രക്കിടെ കണ്ടുവരുന്ന മറ്റൊരു കാര്യം കൂടി ഒഴിവാക്കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഉപദേശിക്കുന്നു. ഏത് യാത്രയിലായാലും വിന്‍ഡോ സീറ്റ് തന്നെ വേണമെന്ന് വാശി പിടിക്കുന്ന ചിലരുണ്ട്.

എന്നാല്‍ അവര്‍ തന്നെ കുറച്ച് സമയം കഴിഞ്ഞാല്‍ ഉറക്കം തൂങ്ങുന്നത് കാണാം. വിമാനയാത്രക്കിടെ വിന്‍ഡോ സീറ്റിലിരുന്ന് ഉറങ്ങുന്നത് നല്ലതല്ലെന്നാണ് വിദഗ്ധ ഉപദേശം. 24 വര്‍ഷം ഫൈ്‌ലറ്റ് അറ്റന്‍ഡന്റായി സേവനമനുഷ്ഠിച്ച ലിന്‍ഡ ഫെര്‍ഗൂസനാണ് വിമാന യാത്രക്കിടെ വിന്‍ഡോയുടെ അരികില്‍ ഉറങ്ങരുതെന്ന് പറയുന്നത്. ഉറങ്ങുന്ന സമയത്ത് അറിയാതെ ഒരുപക്ഷേ ഉമിനീരോ മറ്റ് സ്രവങ്ങളോ വിമാനത്തില്‍ പതിച്ചാല്‍ അത് യാത്രക്കാരെ മൊത്തം ബാധിക്കാന്‍ ഇടയുണ്ടെന്നാണ് അവര്‍ പറയുന്നത്.

താന്‍ ജോലി ചെയ്യുന്ന സമയത്ത് നിരവധിയാളുകള്‍ തങ്ങളുടെ ഇരിപ്പിടത്തിന്റെ ഭാഗം വൈപ്പുകള്‍ വെച്ച് വൃത്തിയാക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. വിമാനയാത്രക്കിടെ രോഗാണുക്കള്‍ ഏറ്റവും വേഗത്തില്‍ പരക്കാന്‍ സാധ്യതയുള്ളതിനാല്‍ സഹയാത്രികരുടെ കൂടി സുരക്ഷ മുന്‍ നിര്‍ത്തി വിന്‍ഡോയുടെ സമീപം ഉറങ്ങരുതെന്നാണ് അവര്‍ ഉപദേശിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 21, 2023, 16:30 [IST]
English summary
Cabin crew and experts advise to wear shoes during a flight do you know the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X