ഭാവി അമേരിക്കൻ പ്രസിണ്ടന്റിന്റെ ലിമോസിൻ;സുരക്ഷയിൽ നമ്പർ1
അമേരിക്കയിൽ പ്രസിഡന്‍ഡ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ പുതിയ പ്രസിണ്ടന്റിനായുള്ള ഔദ്യോഗിക വാഹനവും ഒരുങ്ങുന്നു. പുതിയ കാഡില്ലാക് ലിമോസിൻ പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള ചാരപ്പടങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുക്കൊണ്ടിരിക്കുകയാണ്. നിലവിൽ 'ബീസ്റ്റ് ' എന്ന വിളിപ്പേരിലുള്ള കാഡില്ലാക് ലിമോസിനാണ് ബാരാക് ഒബാമയുടെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ച് വരുന്നത്.
അമേരിക്കൻ പ്രസിണ്ടന്റിനായി പുത്തനൊരു പറക്കും വൈറ്റ്ഹൗസ്
ഒരു സെഡാൻ കാറിന്റെ രൂപവുമായി സാമ്യമുള്ള രീതിയിൽ പരുക്കൻ രൂപഭാവത്തോടെയാണ് പുതിയ ഔദ്യോഗിക വാഹനം ലിമോസിൻ നിരത്തിലെത്തിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം കാറിന്റെ സുരക്ഷാ സന്നാഹങ്ങളിലും പരിഷ്കാരം വരുത്തിയിട്ടുണ്ട്.

മുൻ ഔദ്യോഗിക വാഹനം നിർമിച്ചതുപോലെ ഹെവി-ഡ്യൂട്ടി ട്രക്ക് പ്ലാറ്റ്ഫോമിൽ ജനറൽ മോട്ടേഴ്സ് തന്നെയാണ് പ്രസിണ്ടന്റിനായുള്ള പുതിയ വാഹനവും നിർമ്മിച്ച് നൽകുന്നത്.

നിലവിലെ കാഡിലാക്ക് എസ്ടിഎസ്-ന്റെ ഡിസൈൻ ഫിലോസഫി പിൻതുടരാതെ കാഡിലാകിന്റേത് തന്നെയായ എസകലേഡ്, സിടി6സെഡാൻ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ ലിമോസിൻ.

അമേരിക്കന്‍ കാര്‍ നിർമാതാവായ ജനറല്‍ മോട്ടോഴ്‌സിന്റെ ആഡംബര കാര്‍ വിഭാഗത്തിലെ ഏറ്റവും കൂടിയ ഇനങ്ങളില്‍ ഒന്നാണ് കാഡില്ലാക്ക്.

ഏഴുപേരെ ഉൾക്കൊള്ളാവുന്ന തരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ലിമോസിനെ ഒരുക്കിയിരിക്കുന്നത്.

ഈ വാഹനത്തിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമെന്നത് സംബന്ധിച്ച ഊഹങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ.

മിസൈല്‍ ആക്രമണം തടയാനും, വെടിയുണ്ട, ബോംബ് തുടങ്ങിയവയെ പ്രതിരോധിക്കാനും കാറ്റൊഴിഞ്ഞ ടയറില്‍ ഓടാനുമൊക്കെയുള്ള ശേഷിയുണ്ടെന്നാണ് വ്യക്തമാകുന്നത്.

ബയോകെമിക്കല്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ഈ ലിമോസിന് കഴിയുമത്രെ.

വാഹനത്തിനകത്തെ ഓക്സിജന്‍ വിതരണം പൂര്‍ണമായും നിര്‍വഹിക്കുന്നത് പ്രത്യേക സാങ്കേതികസംവിധാനമാണ്. പുറത്തുനിന്ന് വായുവിലൂടെയുള്ള യാതൊരാക്രമണവും വാഹനത്തിനകത്തേക്ക് എത്തുകയില്ലെന്ന് ഇത് ഉറപ്പുനല്‍കുന്നു.

എന്നാല്‍ ഇത്രയുംകൊണ്ട് പ്രസിഡണ്ട്‌സ് ലിമോസിന്റെ സവിശേഷതകള്‍ തീരുന്നില്ല. ഇവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാന്‍ ജനറല്‍ മോട്ടോഴ്സോ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയോ തയ്യാറല്ല എന്നുള്ളതാണ് വാസ്തവം.

ഒബാമയ്ക്ക് സമം മോദി; ലോകം ചുറ്റിക്കറങ്ങാൻ 'എയർ ഇന്ത്യ വൺ'

യൂറോ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടക്കുതിര


Click it and Unblock the Notifications








