ട്രംപിന്റെ വ്യാപാരയുദ്ധം ലോകത്തെ മാറ്റി: അമേരിക്കയെ വെട്ടിച്ച് കാനഡ–ചൈന EV സഖ്യം
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതുമുതൽ ആഗോള സാമ്പത്തിക മേഖലയിൽ നിരവധി അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഒരുപാട് ലോകരാജ്യങ്ങൾക്കെതിരെ അദ്ദേഹം വ്യാപാരയുദ്ധം പ്രഖ്യാപിച്ചു. ഇതിൽ അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷികൾ പോലും ഒഴിവാക്കപ്പെട്ടില്ല എന്നതാണ് ഹൈലൈറ്റ്. അമേരിക്കയുടെ അയൽരാജ്യവും ദീർഘകാല സഖ്യകക്ഷിയുമായ കാനഡ ഇതിനൊരു ഉദാഹരണമാണ്. കാനഡയുടെ ഉൽപ്പന്നങ്ങൾക്കും ഡൊണാൾഡ് ട്രംപ് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയിരിക്കുകയാണ്. കാനഡ അമേരിക്കയുമായി ലയിക്കണമെന്നും തങ്ങളുടെ രാജ്യത്തിന് കനേഡിയൻ ഉൽപ്പന്നങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം ചില സന്ദർഭങ്ങളിൽ തുറന്നുപറഞ്ഞു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
അമേരിക്കയും കാനഡയും തമ്മിലുണ്ടായ ഈ അകൽച്ച ഇപ്പോൾ ചൈനയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. ട്രംപിന്റെ വ്യാപാര യുദ്ധം ലോകമെമ്പാടും അനിശ്ചിതത്വം സൃഷ്ടിച്ച പശ്ചാത്തലത്തിൽ, കാനഡയും ചൈനയും വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. നിലവിലുള്ള വ്യാപാര തടസ്സങ്ങൾ കുറയ്ക്കാനും പുതിയ വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കാനും ഇരു രാജ്യങ്ങളും ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഈ നീക്കങ്ങളുടെ ഭാഗമായി, ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) കാനഡ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചിട്ടുണ്ട്. കാനഡ മുൻപ് ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇത് നിലവിൽ 6.1 ശതമാനമായി കാനഡ കുറച്ചിരിക്കുന്നു. എന്നാൽ, ചൈനയിൽ നിർമ്മിക്കുന്ന 49,000 ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമേ ഈ നികുതിയിളവ് ബാധകമാകൂ.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കാനഡ-ചൈന ബന്ധത്തിലെ ഒരു പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നു. മുൻപ് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്നപ്പോൾ, ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തിയിരുന്നു.
നിലവിൽ, 6.1 ശതമാനം നികുതിയിളവ് 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നതെങ്കിലും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ ആനുകൂല്യം 70,000 വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കാനഡയുടെ പദ്ധതി. ഇത് കാനഡയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇറക്കുമതി തീരുവ കുറച്ചതോടെ, കനേഡിയൻ വിപണിയിൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും. ഇത് സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കുക എന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയങ്ങൾക്ക് കരുത്തേകും. എന്നാൽ, അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ഇത് കടുത്ത വെല്ലുവിളിയുണ്ടാക്കും. കനേഡിയൻ വിപണിയിൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതോടെ, അമേരിക്കൻ കമ്പനികൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.
അമേരിക്കൻ പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹം എന്ന് പറയുന്നത് നാൽപ്പതിലധികം വാഹനങ്ങൾ ഉൾപ്പെടുന്നതാണ്. കാഡിലാക് വൺ അല്ലെങ്കിൽ ഫസ്റ്റ് കാർ എന്നും അറിയപ്പെടുന്ന ബീസ്റ്റ്, പ്രത്യേകം പരിഷ്കരിച്ച കാഡിലാക്ക് ആണ്. ബ്ലാസ്റ്റ് പ്രൂഫ്, ബുള്ളറ്റ് പ്രൂഫ് എന്നിങ്ങനെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഇതിന് അതിൻ്റേതായ സംവിധാനമുണ്ട്, കൂടാതെ ഹെർമെറ്റിക്കലി സീൽ ചെയ്തിരിക്കുന്നവയാണ്. 7,000 കിലോഗ്രാം (15,400 പൗണ്ട്) ഭാരമുള്ള ഈ വാഹനത്തിന് ഏകദേശം 1.5 മില്യൺ ഡോളറാണ് വില.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








