വാങ്ങിയത് 100 കോടിയുടെ വിമാനവും 5 ബെന്‍സും; ലോട്ടറിയടിച്ചതോടെ പണം വാരി വിതറി 18കാരി

ഇന്നും നമ്മുടെ ചുറ്റുമുള്ള പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും ഒരിക്കലെങ്കിലും വിമാനത്തില്‍ പറക്കണമെന്നുള്ളത്. എന്നാല്‍ ബസ് ടിക്കറ്റോ ട്രെയിന്‍ ടിക്കറ്റോ പോലെ അല്ലെല്ലോ വിമാന ടിക്കറ്റ്. അതിന് ആയിരങ്ങള്‍ കൊടുക്കാനില്ലാത്തതിനാല്‍ പലരും ആ ആഗ്രഹം ഉള്ളില്‍ അടക്കി നിര്‍ത്തും. ഇത്തരം സ്വപ്നങ്ങള്‍ പലര്‍ക്കും കാണും.

നടന്ന് പോകുന്നവന്റെ സ്വപ്‌നമാകും ഒരു സൈക്കിള്‍. എന്നാല്‍ ഒരു സൈക്കിളില്‍ പോകുന്നവന്‍ കൊതിക്കുന്നത് ഒരു മോട്ടോര്‍സൈക്കിള്‍ വാങ്ങാനായിരിക്കും. ഒരു മോട്ടോര്‍സൈക്കിള്‍ മാത്രമുള്ളവന്റെ സ്വപ്‌നങ്ങളില്‍ നിറയെ ഒരു കാര്‍ സ്വന്തമാക്കണമെന്ന ലക്ഷ്യമാകും. പലരും ആ സ്വപ്നം പൂവണിയിക്കാന്‍ രാവും പകലും കഷ്ടപ്പെടുന്നു. ഇത്തരത്തില്‍ ഇഷ്ടവാഹനങ്ങളും സ്വപ്‌നങ്ങളും പൂര്‍ത്തിയാക്കാന്‍ കൊതിച്ചിരിക്കുന്നവര്‍ക്ക് അസൂയ ഉണ്ടാക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. വെറും 18 വയസ് മാത്രം പ്രായമായ കനേഡിയന്‍ പെണ്‍കുട്ടിയാണ് കഥാപാത്രം.

വാങ്ങിയത് 100 കോടിയുടെ വിമാനവും 5 ബെന്‍സും; ലോട്ടറിയടിച്ചതോടെ പണം വാരി വിതറി 18കാരി

തന്റെ 18ാം വയസില്‍ സ്വന്തമായി ഒരു വിമാനവും 5 മെര്‍സിഡീസ് ബെന്‍സ് കാറുകളും സ്വന്തമാക്കിയിരിക്കുകയണവര്‍. ഒരു നിമിഷം മതി ജീവിതം മാറിമറിയാന്‍ എന്നല്ലെ. ജൂലിയറ്റ് ലാമോര്‍ എന്ന കനേഡിയന്‍ പെണ്‍കുട്ടിക്ക് ഭാഗ്യം വന്നത് ഒരു ലോട്ടറിയുടെ രൂപത്തിലായിരുന്നു. കാനഡയിലെ ഒന്റാരിയോ സ്വദേശിനിയാണ് ജൂലിയറ്റ് ലാമോര്‍. അടുത്ത ദിവസമാണ് കൗമാരക്കാരി തന്റെ 18-ാം ജന്മദിനം ആഘോഷിച്ചത്. പിറന്നാള്‍ ആയതിനാല്‍ എന്തെങ്കിലും സ്‌പെഷ്യലായി വാങ്ങാനായി ജൂലിയറ്റ് ഒരു കടയില്‍ കയറി.

എന്നാല്‍ എന്ത് വാങ്ങണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. ആശയക്കുഴപ്പത്തിലായ ജൂലിയറ്റിന്റെ സഹായത്തിനായി മുത്തച്ഛന്‍ എത്തി. മുത്തച്ഛനാണ് കൊച്ചുമകളോട് ലോട്ടറി എടുക്കാന്‍ ഉപദേശിച്ചത്. മുത്തച്ഛന്റെ ആ ഒരു വാക്കാണ് ജൂലിയറ്റിന്റെ തലവര തന്നെ മാറ്റിമറിച്ചത്. സത്യം പറഞ്ഞാല്‍ അന്നേവരെ ഒരു ലോട്ടറി എടുത്തിട്ടില്ലാത്ത ജൂലിയറ്റിന് അതിന്റെ രീതികള്‍ വശമില്ലായിരുന്നു. അതിനാല്‍ അവിടെയും മുത്തച്ഛന്‍ സഹായിച്ചു. ലോട്ടറി വാങ്ങി എന്നല്ലാതെ അവള്‍ അക്കാര്യം തന്നെ മറന്നുപോയി.

വാങ്ങിയത് 100 കോടിയുടെ വിമാനവും 5 ബെന്‍സും; ലോട്ടറിയടിച്ചതോടെ പണം വാരി വിതറി 18കാരി

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം തന്റെ അയല്‍ക്കാരില്‍ ഒരാള്‍ക്ക് ലോട്ടറിയടിച്ചതായി കേട്ടപ്പോള്‍ ആണ് 18 കാരിക്ക് താനും ലോട്ടറി എടുത്തിരുന്ന കാര്യം ഓര്‍മയില്‍ വന്നത്. ഇനി തനിക്കും സമ്മാനം അടിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ ആപ്പില്‍ കയറി പരിശോധിച്ച വേളയിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. ജൂലിയറ്റ് ലാമോറിന് ഏകദേശം 290 കോടി ഇന്ത്യന്‍ രൂപയാണ് ലോട്ടറിയടിച്ചത്. ഇതോടെ അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഉടന്‍ തന്നെ അവള്‍ സന്തോഷവാര്‍ത്ത തന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി പങ്കുവച്ചു.

ഇതിനുശേഷമാണ് കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും ഓരോ മെര്‍സിഡീസ് ബെന്‍സ് കാര്‍ അവള്‍ വാങ്ങി നല്‍കിയത്. 2 കോടി രൂപ വില വരുന്ന കാറുകളാണ് 5 കുടുംബാംഗങ്ങള്‍ക്ക് അവര്‍ സമ്മാനിച്ചത്. ഒപ്പം തന്നെ ഏകദേശം 100 കോടി രൂപ വിലയുള്ള ഒരു ചാര്‍ട്ടേര്‍ഡ് വിമാനവും ജൂലിയറ്റ് സ്വന്തമാക്കി.
സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ കഴിയാതെ, ഒരിക്കല്‍ പോലും വിമാനത്തില്‍ പറക്കാന്‍ കഴിയാതെ പലരും വിഷമിക്കുന്ന കാലത്താണ് 18ാം വയസില്‍ ലോട്ടറിയിലൂടെ ഇത്രയും വലിയ ഭാഗ്യം തേടിവന്നത് ആഘോഷമാക്കുന്ന ഒരു പെണ്‍കുട്ടിയെ നമുക്ക് കാണാനാകുന്നത്.

ഇതൊന്നും കൂടാതെ ലണ്ടന്‍ നഗരത്തില്‍ ഒരു ആഢംബര ബംഗ്ലാവും പെണ്‍കുട്ടി സ്വന്തമാക്കി. ഇതിന് ഏകദേശം 40 കോടി രൂപ വരും. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നതിനാല്‍ ബാക്കി വരുന്ന പണം തന്റെ ഭാവി സുരക്ഷിതമാക്കാന്‍ സ്വരൂപിച്ച് വെക്കാനാണ് ജൂലിയറ്റിന്റെ തീരുമാനം. നമ്മുടെ നാട്ടിലും ലോട്ടറിയിലൂടെ അത്ഭുതങ്ങള്‍ സംഭവിച്ച പല ഉദാഹരണങ്ങളും നമുക്ക് കാണാനാകും. എന്നാല്‍ ലോട്ടറി പലരുടെയും ജീവിതത്തെ ദോഷകരമായും ബാധിക്കുന്നുണ്ട്.

അതിനാല്‍ തന്നെ അടുത്ത കാലത്തായി ഭാഗ്യക്കുറിയില്‍ നിന്ന് സമ്മാനം ലഭിച്ച പലരും സ്വന്തം വ്യക്തി വിവരങ്ങള്‍ പരസ്യപ്പെടുത്താറില്ല. ഓട്ടോ ഡ്രൈവര്‍മാരെപ്പോലുള്ള പാവപ്പെട്ട ആളുകള്‍ ലോട്ടറി അടിച്ചതിനെ തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി മാറിയ സംഭവങ്ങള്‍ ഉണ്ട്. ഇത്തരം അത്ഭുതങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമ്മളും കൊതിച്ചുപോകും. നിങ്ങള്‍ക്ക് ഒരു ലോട്ടറി അടിച്ചാല്‍ എന്താകും ചെയ്യുക. ഇതുപോലെ ഇഷ്ട വാഹനങ്ങള്‍ വാങ്ങി പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുമോ അതോ വേറെ എന്തെങ്കിലും പ്ലാനുണ്ടോ?. കമന്റിലൂടെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, February 9, 2023, 19:01 [IST]
English summary
Canadian girl bought 5 mercedes benz cars charter plane of 100 cr after winning rs 290 crore lottery
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X