കാർ ക്യാബിനിലെ വായു ക്യാൻസറിന് കാരണമാകുന്നു, പുതിയ പഠന റിപ്പോർട്ടിൽ ആശങ്ക
പലർക്കും ഇഷ്ടപ്പെടാത്ത ഒരു മണമായിരിക്കാം കാറിൻ്റെ ക്യാബിനുളളിലെ, എന്നാൽ ഇപ്പോൾ പുതയ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത് നിങ്ങളുടെ കാറിലെ വായു ക്യാൻസറിന് കാരണമാകും എന്നാണ്. വാഹനങ്ങളുടെ സീറ്റ് കുഷ്യനുകളിലും പാഡിംഗിലും ഫ്ലേം റിട്ടാർഡൻ്റായി സാധാരണയായി ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫേറ്റ് എസ്റ്റേഴ്സ് എന്ന ഒരു കൂട്ടം രാസവസ്തുക്കളിലാണ് പഠനം നടത്തിയത്. പരിശോധിച്ച 99 ശതമാനം വാഹനങ്ങളിലും ടിസിഐപിപി ഉൾപ്പെടെയുള്ള ഈ രാസവസ്തുക്കൾ കണ്ടെത്തുകയും ചെയ്തു.
അർബുദത്തിന് കാരണമായേക്കാവുന്നതാണ് ടിസിഐപിപി എന്നത് കൊണ്ട് യു.എസ്. നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം സ്ഥിരമായി നിരീക്ഷിക്കാറുണ്ട്.ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഗൈനക്കോളജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റും റോബോട്ടിക് സർജനുമായ ഡോ.പഖീ അഗർവാൾ ഈ വിഷയത്തിൽ വർഷങ്ങളായി പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്ന വ്യക്തിയാണ്.

ഈ വിഷയത്തിൽ എങ്ങനെ ഒരു പരിഹാരം കണ്ടെത്താമെന്നാണ് ശാസ്ത്രലോകം അന്വേഷിക്കുന്നത്. ഇതിനൊരു പോംവഴിയായി ഡോ.പഖീ അഗർവാൾ നിർദേശിക്കുന്നത് ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ പോലുള്ള വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ വാഹന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അതൊരു മികച്ച വഴിയാണ്.
അത് പോലെ തന്നെ പുതിയതും നിലവിലുള്ളതുമായ വാഹനങ്ങൾക്ക് കർശനമായ എമിഷൻ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത് വായുവിലേക്ക് വിടുന്ന മലിനീകരണത്തിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. വാഹനങ്ങളുടെ ശരിയായ അറ്റകുറ്റപ്പണിയും പരിശോധനയും, പതിവ് ട്യൂൺ-അപ്പുകൾ, എമിഷൻ ടെസ്റ്റുകൾ എന്നിവയുൾപ്പെടെ, എഞ്ചിനുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും മലിനീകരണം കുറയ്ക്കുന്നതായും ഉറപ്പാക്കുന്നത് വഴിയും ഇത്തരം പ്രശ്നങ്ങൾക്ക് പോംവഴിയാണ്.

പൊതുഗതാഗതം, കാർപൂളിംഗ്, സൈക്ലിങ്ങ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് റോഡിലെ മൊത്തത്തിലുള്ള വാഹനങ്ങളുടെ എണ്ണവും അവയിൽ നിന്ന് പുറന്തളളുന്ന മലിനീകരണത്തിൻ്റെ അളവും കുറയ്ക്കാൻ സഹായിക്കും. പുതിയ എമിഷൻ മാനദണ്ഡങ്ങൾ വന്നതോടെ പഴയ വാഹനങ്ങളുടെ കാര്യത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.
വാഹനങ്ങളിലെ സീറ്റുകളിൽ തീപിടിത്തം തടയാൻ സഹായിക്കുന്ന തരത്തിലുളള പഞ്ഞി ക്യാൻസറിന് കാരണമാകുന്നുവെന്ന പഠനങ്ങളും പുറത്ത് വന്നിരുന്നു. ചൂടുള്ള ദിവസങ്ങളിൽ ദോഷകരമായ രാസവസ്തുക്കളുടെ അളവ് കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വേനൽക്കാലത്ത് ലെവലുകൾ കൂടുതലായിരിക്കുന്നത് കാരണം ഊഷ്മാവ് ഓഫ്-ഗ്യാസിംഗിൻ്റെ വർദ്ധനവിന് കാരണമാകുകയും ഇത് കാറിൻ്റെ ഇൻ്റീരിയറിൽ നിന്ന് രാസവസ്തുക്കൾ പുറത്തുവിടാനും കാരണമാകുന്നു. വെയിലത്ത് പാർക്ക് ചെയ്തതിന് ശേഷമായിരിക്കും ഇത്തരം സംഭവങ്ങൾ നടക്കുക.
ചൂട് കാലമായത് കൊണ്ട് തന്നെ പുതിയൊരു വാഹനം സ്വന്തമാക്കാൻ പോകുന്ന ഒരു ഉപഭോക്താവ് ആദ്യം ചോദിക്കുന്നത് വെൻ്റിലേറ്റഡ് സീറ്റുകളുണ്ടോ എന്നാണ്. വെൻ്റിലേറ്റഡ് സീറ്റുകൾ, സീറ്റ് കുഷ്യനുകളിൽ ഫാനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, അത് തുണിയുടെയോ ലെതറിൻ്റെയോ ഒരു പെർമിബിൾ പാളിയിലൂടെ വായു വീശുകയും ഈ വായു സീറ്റിൻ്റെ ഉപരിതലത്തെ തണുപ്പിക്കുകയും ചെയ്യുന്നതാണ് പ്രധാനമായും വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രവർത്തനം എന്നു പറയുന്നത്.
വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രധാന ഗുണം വേനൽക്കാലത്ത് നിങ്ങളെ തണുപ്പിക്കുകയും അമിതമായ വിയർപ്പ് മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ്. കാർ ക്യാബിൻ പുതുമയുള്ളതും ദുർഗന്ധമില്ലാത്തതും നിലനിർത്തുന്നതിനും നിങ്ങളുടെ ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനും അവ സഹായിക്കുന്നു.
പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും. അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടങ്ങളിൽ കൂടുതലും വെളുപ്പിനെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് സംഭവിക്കുന്നത് എന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് നിങ്ങളുടെ കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടുക.


Click it and Unblock the Notifications








