ഒരു ഫുൾ മന്തിയുടെ കാശ് പോലുമാവില്ല! കാറിൽ വയ്ക്കുന്ന കിടിലൻ ആക്സസറികൾ പരിചയപ്പെടാം
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ എല്ലാ ഷോറൂമുകളിൽ നിന്നും കാറിൽ വയ്ക്കാവുന്ന ആക്സസറികൾ നൽകാറുണ്ട്. അത് ചിലപ്പോൾ കാർ പെർഫ്യൂം, രൂപങ്ങൾ എന്നിവയൊക്കെയായിരിക്കും, എന്നാൽ നിങ്ങളുടെ വാഹനത്തിൽ വലിയ വില കൊടുക്കാതെ തന്നെ ഘടിപ്പിക്കാൻ സാധിക്കുന്ന ചില ആക്സസറികൾ ആമസോണിൽ നിന്നും ലഭിക്കുന്ന വിവരം നിങ്ങൾക്ക് അറിയാമോ. ചില സാധനങ്ങൾ നിങ്ങളുടെ വാഹനത്തിൽ എപ്പോഴും വേണ്ടതാണ്. അത് എന്തൊക്കെയാണ് എന്നാണ് ഈ ലേഖനത്തിലൂടെ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 500 രൂപയിൽ താഴെ മാത്രം വില വരുന്ന നിരവധി ആക്സസറികൾ ആമസോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. ചിലപ്പോൾ ഇത് നിങ്ങളുടെ വാഹനത്തിലുണ്ടാകാനും സാധ്യതയുണ്ട്.
ആദ്യമായി പരിചയപ്പെടുന്നത് നിങ്ങൾക്ക് എല്ലാവർക്കും ഏറെ സുപരിചിതമായ മൈക്രോ ഫൈബർ തുണിയാണ്. വാഹനത്തിൽ എപ്പോഴും ഒരു ടവൽ ഉണ്ടായിരിക്കണം. ഒരു ആവശ്യത്തിന് വേണ്ടി തുടയ്ക്കാനോ വൃത്തിയാക്കേണ്ടതായി വന്നാലോ ഇത് ഉപകാരപ്പെടും. പോളിമൈഡും പോളിയെസ്റ്ററും ചേര്‍ന്ന് നിര്‍മ്മിച്ച വളരെ സൂക്ഷ്മമായ (മനുഷ്യന്റെ മുടിയുടെ വ്യാസത്തിന്റെ 1/100-ല്‍) സിന്തറ്റിക് ഫൈബറാണ് മൈക്രോ ഫൈബര്‍. ഈ നാരുകള്‍ വ്യത്യസ്ത അനുപാതങ്ങളില്‍ ചേര്‍ക്കുന്നു, അങ്ങനെ മൈക്രോ ഫൈബറുകളുടെ വിശാലമായ ശ്രേണി സൃഷ്ടിക്കുന്നു.

നിങ്ങളുടെ കാര്‍ വൃത്തിയാക്കാന്‍ നിങ്ങള്‍ ഒരു കോട്ടണ്‍ ടവല്‍ ഉപയോഗിക്കുമ്പോള്‍, അത് ലിന്റ് ഇഴകള്‍ അവശേഷിപ്പിക്കുന്നു. ഗ്ലാസില്‍ തങ്ങിനില്‍ക്കുന്നവ ശല്യപ്പെടുത്തുന്നു. എന്നിരുന്നാലും, മൈക്രോ ഫൈബറുകളുടെ ഉയര്‍ന്ന ആഗിരണം ഗുണം കാരണം, നിങ്ങളുടെ വാഹനത്തിൻ്റെ ഗ്ലാസുകളിൽ നൂലുകൾ അവശേഷിക്കില്ല എന്നതാണ് ഗുണം. 5 പീസുകളുളള ടവലിന് 300 രൂപയിൽ താഴെ മാത്രമാണ് ആമസോണിൽ വില വരുന്നത്.
അടുത്തതായി മൊബൈൽ ചാർജറുകളാണ്. ഇന്ന് മൊബൈൽ ഫോണുകളും ഗാഡ്ജറ്റുകളും ഉപയോഗിക്കുന്നവർ കുറവാണല്ലോ. യാത്രക്കിടെ ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നമുക്ക് ഇന്നുണ്ട്. യാത്രക്കിടെ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ വേഗത്തിലും കാര്യക്ഷമമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു ആക്സസറിയാണ് കാര്‍ ഫാസ്റ്റ് ചാര്‍ജര്‍. ഇന്ന് 500 രൂപയില്‍ താഴെ വിലയില്‍ കാര്‍ ഫാസ്റ്റ് ചാര്‍ജര്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാന്‍ സാധിക്കും.

കാറോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമല്ലോ, എന്നാൽ ചില സമയത്ത് അത് പാലിക്കാൻ ചിലർ മറക്കുന്നു. സാരമില്ല മറവിക്കുള്ള ശിക്ഷ ചലാനായി മോട്ടോർ വാഹന വകുപ്പ് വീട്ടിലെത്തിക്കും. പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ ഗൂഗിൾ മാപ്പ് ഏറെ സഹായകരമാണ്. ഇടയ്ക്ക് ഇടയക്ക് ഫോണിൽ നോക്കുന്നത് ഒഴിവാക്കാൻ മൊബൈൽ ഫോൺ ഹോൾഡർ വാങ്ങുന്നത് നല്ലതായിരിക്കും. അതിനും 500 -ൽ താഴെ മാത്രമാണ് ആമസോണിൽ വില വരുന്നത്.
ഒരു ഐറ്റം കൂടെ ചേർത്ത് പറയുകയാണെങ്കിൽ കാറുകളില്‍ ഉണ്ടായിരിക്കേണ്ട ഒരു സംഗതിയാണ് WD40. ഇത് ഒരു മള്‍ട്ടിപര്‍പ്പസ് ലൂബ്രിക്കന്റും ക്ലീനറും ആണ്. കാറുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നതിനാല്‍ ഇതിന്റെ ഗുണം ചില്ലറയല്ല. ടൈറ്റായ ബോള്‍ട്ടുകള്‍ അഴിക്കാന്‍ ഇത് ഏറെ സഹായകമാണ്. തുരുമ്പെടുക്കുന്നത് തടയാനും പശ നീക്കം ചെയ്യാനും ഇത് ഉപകാരപ്പെടും. ഇതുപോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍ബന്ധമായും കാറില്‍ ഉണ്ടായിരിക്കുന്നത് ഏറെ ഗുണകരമാണ്. 500 രൂപയില്‍ താഴെ വിലയില്‍ ഇത് വാങ്ങാം.
അതോടൊപ്പം തന്നെ വാഹനം വൃത്തിയായി സൂക്ഷിക്കണമെന്ന് ആഗ്രഹമുളളവരാണ് എല്ലാവരും. നിങ്ങളുടെ വാഹനം വൃത്തിയിലും ചിട്ടയിലും സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ആക്സസറിയാണ് കാര്‍ ബിന്‍. നിങ്ങളുടെ കാറിന്റെ ഇന്റീരിയര്‍ അലങ്കോലപ്പെടുത്തുന്ന ചവറുകളോ, റാപ്പറുകള്‍ അല്ലെങ്കില്‍ മറ്റ് ആവശ്യമില്ലാത്ത സാധനങ്ങള്‍ എന്നിവ കളയാൻ വേണ്ടി ഇത് ഉപയോഗപ്പെടുത്താം. ഡോര്‍ പോക്കറ്റിലോ ഡാഷ്ബോര്‍ഡിലോ ഇത് ഘടിപ്പിക്കാന്‍ സാധിക്കും. 500 രൂപയില്‍ താഴെ വില നല്‍കിയാല്‍ മതിയാകും ഇതിന് എന്നതാണ് പ്രത്യേകത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








