ഇങ്ങനെ ബ്രേക്കിട്ടാൽ പണി കിട്ടുമേ; സെലേറിയോയുടെ അവസ്ഥ കണ്ടോ, വീഡിയോ വൈറൽ
വാഹനമോടിക്കുമ്പോൾ നമ്മൾ പ്രത്യേകം പരിഗണന കൊടുക്കേണ്ടത് വഴിയാത്രക്കാർക്കാണ്. അത് പോലെ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും അവരെ തന്നെയാണ്, മറ്റൊന്നും കൊണ്ടല്ല, എപ്പോഴാണ് എങ്ങോട്ടാണ് റോഡ് മുറിച്ചു കടക്കാൻ തുടങ്ങുന്നത് എന്ന് അറിയാൻ പറ്റില്ല അതുകൊണ്ടാണ്. സീബ്രാ ക്രോസിൽ ആളുകൾ റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുകയാണെങ്കിൽ വാഹനം വേഗത കുറച്ച് നിർത്തണം എന്നാണ് നിയമം. സഡൻ ബ്രേക്ക് ഇട്ടു വാഹനം നിർത്തിയാൽ എന്ത് സംഭവിക്കും.
അതാണ് കഴിഞ്ഞ ദിവസം ഇരിഞ്ഞാലക്കുടയിലും നടന്നത്, മുന്നിലുളള മാരുതി സുസുക്കി സെലേറിയോ സീബ്രാ ക്രോസിന് മുൻപായി പെട്ടെന്ന് നിർത്തിയപ്പോൾ പിറകെ എത്തിയ ലോറി ഡ്രൈവർ ബ്രേക്കിടുകയും വണ്ടി നിരങ്ങി നീങ്ങി കാറിനടുത്ത് നിന്നുവെങ്കിലും ലോറിയുടെ പിന്നിലായി കെഎസ്ആർടിസി ബസ് ഇടിച്ചതോടെ ലോറി കാറിൽ ഇടിക്കുകയായിരുന്നു. സീബ്രാ ക്രോസിൽ ആളുകൾ ഉണ്ടെങ്കിൽ വാഹനം നിർത്തുന്നതിന് മുൻപായി പിന്നിലെ വാഹനങ്ങളുടെ അവസ്ഥയും നിർത്തുന്നതിന് സാവകാശം കൊടുക്കുകയും വേണം.

അപകടസമയത്ത് കാൽനടയാത്രക്കാരാരും റോഡ് മുറിച്ചുകടക്കാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ട്രക്ക് നിർത്തിയതോടെ സൈഡിൽ കാത്തുനിന്നവർ റോഡ് മുറിച്ചുകടക്കാൻ തുടങ്ങി. ഭാഗ്യവശാൽ, ഈ അപകടത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സീബ്രാ ക്രോസിങ്ങിൽ ആളുകൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ നിർത്താതെ പോകുന്നത് ഇന്ത്യയിൽ ഒരു സാധാരണ പ്രശ്നമാണ്.
കാൽനടയാത്രക്കാരുടെ ക്രോസിംഗുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള റോഡിന്റെ വിഭാഗങ്ങളാണ് സീബ്രാ ക്രോസിംഗുകൾ. കാൽനടയാത്രക്കാർ കാത്തുനിൽക്കുമ്പോഴും ട്രാഫിക് സിഗ്നലില്ലാത്തപ്പോഴും സീബ്രാലൈനിനുമുമ്പ് വാഹനങ്ങൾ നിർത്തണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും മിക്ക വാഹനയാത്രികരും ഈ നിയമം അവഗണിക്കുകയോ അറിയുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം.

ഒരു റോഡ് മുറിച്ചുകടക്കാന്‍ നിയുക്ത സ്ഥലങ്ങളായ സീബ്രാലൈനുകള്‍ക്കായി പൊതുജനങ്ങള്‍ തിരയേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സീബ്രാലൈനോ ട്രാഫിക് സിഗ്‌നലോ ഇല്ലാത്തത് പ്രോസിക്യൂഷന്‍ സാക്ഷികളുടെയോ പ്രതികളുടെയോ നിയന്ത്രണത്തിലല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇന്ത്യയില്‍ റോഡുകള്‍ക്കും തെരുവുകള്‍ക്കുമായി പ്രത്യേക നിയമങ്ങളൊന്നുമില്ലെങ്കിലും, അത്തരം വ്യത്യസ്ത നിയമങ്ങള്‍ പ്രത്യക്ഷപ്പെടുന്ന നിരവധി രാജ്യങ്ങളുണ്ട്.
നിയമത്തെ നമ്മള്‍ കര്‍ശനമായി വ്യാഖ്യാനിക്കുകയാണെങ്കില്‍, സീബ്രാ ക്രോസിംഗുകള്‍ ഉള്ളിടത്ത് ഒഴികെ മറ്റെവിടെയും ഒരു തെരുവോ റോഡോ കടക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല എന്നാണ് അര്‍ത്ഥം. എന്നിരുന്നാലും, ധാരാളം ഇടറോഡുകളും ചെറിയ റോഡുകളുമുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് തികച്ചും അപ്രായോഗികമാണെന്ന് നമുക്കറിയാം.
സീബ്രാ ക്രോസിംഗുകള്‍ മാത്രമാണ് റോഡ് മുറിച്ച് കടക്കാനുള്ള സ്ഥലങ്ങള്‍ എന്ന ആശയം കേവലമല്ലെന്ന് കോടതി പറഞ്ഞതായാണ് ലളിതമായയി വിധിയില്‍ നിന്ന് വായിച്ചെടുക്കാക്കാന്‍ സാധിക്കുന്നത്. റോഡുകള്‍ വാഹനങ്ങള്‍ക്ക് അനുയോജ്യമായതും വേഗത്തിലുള്ള സഞ്ചാരത്തിന് മുന്‍ഗണന നല്‍കുന്നതുമാണ്. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ 1000 കാല്‍നട യാത്രക്കാരാണ് റോഡപകടത്തില്‍ മരിച്ചത്.
ഓരോ വര്‍ഷവും 1.5 ലക്ഷം പേര്‍ക്ക് റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരും, പൊലീസ് അധികാരികളും ഈ എണ്ണം കുറയ്ക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. വ്യക്തികള്‍ എന്ന നിലയില്‍ നമ്മളും നമ്മുടെ പങ്ക് നിര്‍വഹിക്കേണ്ടതുണ്ട്. പരിശീലന ഘട്ടം മുതല്‍ തന്നെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങള്‍ പരിശീലിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.
റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വച്ചാൽ, നടപ്പാത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക, നടപ്പാത ഇല്ലാത്തിടത്ത് മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണുന്ന രീതിയില്‍ റോഡിന്റെ വലതുവശത്തുകൂടി നടക്കുക. റോഡില്‍ കൂട്ടമായി നടക്കാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രിയില്‍ റോഡിലൂടെ നടക്കുമ്പോള്‍ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക. റോഡ് മുറിച്ചുകടക്കുന്നതിനു മുമ്പ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കാവു.
സീബ്രാ ക്രോസിങ്ങ് വഴി ഒരിക്കലും ഓടരുത്, അത് പോലെ തന്നെ കാല്‍നടക്കാര്‍ക്കായി പച്ച ലൈറ്റ് തെളിയുമ്പോള്‍ മാത്രമേ റോഡ് മുറിച്ച് കടക്കാവു. സഞ്ചരിക്കുന്ന വാഹനങ്ങളില്‍ ഓടിക്കയറാതിരിക്കുക എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഒരു വാഹനം പോയാൽ വേറെ വരും, എന്നാൽ ജീവൻ പോയാൽ അങ്ങനെയല്ല. വാഹനങ്ങളുടെ പിന്നിലൂടെ ഒരിക്കലും റോഡിലേക്കു കടക്കരുത്.
റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കരുത്. റോഡുകള്‍ കളിസ്ഥലങ്ങളാക്കാതിരിക്കുക എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്, കാരണം ബോളുകൾ വാഹനത്തിൻ്റെ ഗ്ലാസിൽ പതിച്ചാൽ അത് മറ്റൊരു വലിയ അപകടത്തിന് വഴി വച്ചേക്കാം.ബസിലും മറ്റും കയറുമ്പോള്‍ തിക്കും തിരക്കും കൂട്ടാതെ വരി വരിയായി കയറുക. ഇതൊക്കെ പറയാം എന്നല്ലാതെ ആരും അനുസരിക്കാൻ വഴിയില്ല എന്നതാണ് സത്യം, സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന്കൂടി ഓർക്കുക.


Click it and Unblock the Notifications








