'ധോണി'നായികയുടെ കിടിലൻ കാർ കളക്ഷൻ കാണാം

കൈനിറയെ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുളള നടിയാണ് ദിഷ പഠാനി.താരത്തിൻ്റെ മികച്ച സിനിമകളിലൊന്നാണ് ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന സിനിമ. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകരുടെ മനം കവർന്നവയാണ് താനും. അഭിനയത്തോടൊപ്പം തന്നെ താരത്തിന് വാഹനങ്ങളോടും വലിയ കമ്പമുളള വ്യക്തിയാണ്. താരം തന്നെയാണ് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത്. അത്രയ്ക്ക് ഇഷ്ടമാണ് താരത്തിന് വാഹനങ്ങളോട്.

കഴിഞ്ഞ വർഷങ്ങളിലാണ് താരം തൻ്റെ ഗാരേജ് ഒന്ന് പുതുക്കിയത്. നിരവധി ആഡംബര വാഹനങ്ങൾ താരത്തിന് സ്വന്തമായിട്ടുണ്ട്, എന്നാൽ വളരെ എളിമയുളള വ്യക്തി കൂടിയാണ് ദിഷ പഠാനി. താരത്തിൻ്റെ ഗാരേജിലെ ആഡംബര വാഹനങ്ങളും പുതുതായി താരം സ്വന്തമാക്കിയ കാറുകളെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം.

ധോണിനായികയുടെ കിടിലൻ കാർ കളക്ഷൻ കാണാം

ബോളിവുഡ് സിനിമാ താരങ്ങളുടെ ഒരു ഇഷ്ട വാഹനമാണ് ലാൻഡ് റോവർ റേഞ്ച് റോവർ എച്ച്എസ്ഇ സ്പോർട്ട് എന്നത്. 86.71 ലക്ഷം മുതൽ Rs 2.05 കോടി രൂപ വരെ എക്‌സ്‌ഷോറൂം വില വരുന്ന 11 വേരിയന്റുകളിലാണ് ലാൻഡ് റോവർ റേഞ്ച് റോവർ സ്പോർട്ടിനെ ഇന്ത്യയിൽ വിൽക്കുന്നത്. 2.0 ലിറ്റർ, 3.0 ലിറ്റർ, 5.0 ലിറ്റർ പെട്രോൾ എൻജിൻ ഓപ്ഷനുകളിലും, 3.0 ലിറ്റർ, 4.0 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളിലും റേഞ്ച് റോവർ സ്പോർട്ട് ഇന്ത്യയിൽ ലഭ്യമാണ്. ഇതിൽ പെട്രോൾ HSE വേരിയന്റാണ് ദിഷ സ്വന്തമാക്കിയിരിക്കുന്നത്.

296 ബിഎച്പി പവറും 400 എൻഎം ടോർക്കും ലഭിക്കുന്ന 2.0-ലിറ്റർ പെട്രോൾ HSE മോഡലിന് 1 കോടി രൂപയും, 335 ബിഎച്പി പവറും 450 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 3.0-ലിറ്റർ പെട്രോൾ HSE വേരിയന്റിന് 1.32 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വില. ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ സെലിബ്രിറ്റികളുടെ ഇടയിൽ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ്.

ധോണിനായികയുടെ കിടിലൻ കാർ കളക്ഷൻ കാണാം

മെർസിഡീസ് ബെൻസ് S450 എന്ന ആഡംബര സെഡാനും ദിഷ പഠാനിയുടെ ഗാരേജിൽ ഉണ്ട്. ഒരു മാറ്റ് ബ്ലാക്ക് ഫിനിഷാണ് താരത്തിൻ്റെ വാഹനത്തിൻ്റെ നിറം. കാർ പൊതിഞ്ഞ ദിശയിലാണ് വാഹനം ഡി-ക്രോം ചെയ്തിരിക്കുന്നത്. ഇത് തീർച്ചയായും വളരെ രസകരമായി തോന്നുന്നു. താരത്തിൻ്റെ കൈവശമിരിക്കുന്ന മോഡൽ എന്ന് പറയുന്നത്, അവസാന തലമുറ എസ്-ക്ലാസ് ആണ്, എങ്കിലും ഇപ്പോഴും ആഡംബരവും അത് പോലെ കംഫർട്ടും സെഗ്‌മെന്റിലെ മറ്റേതൊരു കാറിലും ഇല്ലാത്ത സുഖസൗകര്യങ്ങളും വാഹനം നൽകുന്നുണ്ട്.

എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകൾ, സുഗമവും തടസ്സമില്ലാത്തതുമായ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പനോരമിക് ഗ്ലാസ് റൂഫ്, കീലെസ് ഗോ, ഭാരം കുറഞ്ഞ അലോയ് വീലുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയൊക്കെയാണ് എസ് ക്ലാസിൻ്റെ എടുത്ത് പറയേണ്ട സവിശേഷതകൾ.

ധോണിനായികയുടെ കിടിലൻ കാർ കളക്ഷൻ കാണാം

2006 -ലാണ് സിവിക്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഹോണ്ട ആദ്യം തീരുമാനിച്ചത്. അന്നുവന്നത് കാറിന്റെ എട്ടാംതലമുറ. കൂപ്പെ ശൈലിയുള്ള കരുത്തന്‍ സിവിക് ഇന്ത്യന്‍ വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചെങ്കിലും വില്‍പ്പനയില്‍ മുന്നേറ്റം നടത്താന്‍ കാറിന് കഴിയാതെ പോയി. ഫലമോ, അടുത്തതലമുറയെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടതില്ലെന്ന് ഹോണ്ടയും തീരുമാനിച്ചു. താരത്തിൻ്റെ പക്കൽ ഹോണ്ട സിവിക്കിൻ്റെ ആദ്യ മോഡലാണ് ഉളളത്.

1.8 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആദ്യ ഹോണ്ട സിവിക്കിൽ കമ്പനി അവതരിപ്പിച്ചത്. താരത്തിൻ്റെ സിനിമ ജീവിതത്തിൻ്റെ തുടക്കത്തിൽ സ്ഥിരമായി യാത്ര ചെയ്തിരുന്നത് ഹോണ്ട സിവിക്കിലായിരുന്നു. മോഡലിന്റെ ഏകദേശം 50,000 യൂണിറ്റുകൾ വിൽക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞെങ്കിലും സെഡാൻ കാര്യമായ പ്രകടനം നടത്തിയില്ല. ഹോണ്ട ഒരു തലമുറയെ ഒഴിവാക്കി, പുതിയ സിവിക് ഇന്ത്യൻ വിപണിയിൽ എത്തിച്ചു, ആ സെഡാൻ പോലും ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം നടത്തിയില്ല.

ധോണിനായികയുടെ കിടിലൻ കാർ കളക്ഷൻ കാണാം

ദിഷയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഡി-സെഗ്‌മെന്റ് കാറാണ് ഷെവർലെ ക്രൂസ്. 2009 മുതൽ 2017 വരെയായിരുന്നു ക്രൂസ് നിരത്തിലെത്തിയിരുന്നത്. ശരിക്കും ഒരു റോക്കറ്റ് പെർഫോമൻസാണ് കാറിൽ അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെ ഒരുക്കിയിരുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ ഹിറ്റായതിനു ശേഷമാണ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവന്നത്.

1998 സിസി ഡീസൽ എഞ്ചിന് പരമാവധി 163.7 bhp കരുത്തിൽ 360 Nm torque വരെ ഉത്പാദിപ്പിക്കാനാവുമായിരുന്നു. മുൻനിര വേരിയന്റുകൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയപ്പോൾ ബാക്കിയുള്ള മോഡലുകൾക്ക് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനാണ് കമ്പനി സമ്മാനിച്ചിരുന്നത്. വെറും 9.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 വരെ വേഗത കൈവരിക്കാനും ക്രൂസ് പ്രാപ്‌തമായിരുന്നു. അതേസമയം സെഡാന്റെ ഉയർന്ന വേഗത മണിക്കൂറിൽ 184 കിലോമീറ്ററായിരുന്നു.

More from DriveSpark

Article Published On: Thursday, March 23, 2023, 16:36 [IST]
English summary
Car collection owned by bollywood actress disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X