നിങ്ങളുടെ കാറിൽ സ്മാർട് കണക്ടിവിറ്റി ഫീച്ചറുകളുണ്ടോ! കളളൻമാരെ സൂക്ഷിക്കണേ

പുത്തൻ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളാണ് സ്മാർട് കണക്ടിവിറ്റി ഫീച്ചറുകൾ. വാഹനത്തിൻ്റെ ഡോർ തുറക്കുന്നത് മുതൽ വാഹനം താക്കോൽ ഇല്ലാതെ സ്റ്റാർട്ട് ചെയ്യാൻ വരെ സ്മാർട് കീ ഉപയോഗിച്ച് സാധിക്കും. ഗുണത്തോടൊപ്പം തന്നെ ഇതിന് ദോഷവശങ്ങളുമുണ്ട് എന്ന മനസിലാക്കുന്നത് നല്ലതായിരിക്കും. ഒരു സ്മാർട് കീ കൊണ്ട് എന്ത് ദോഷം വരാനാണ് എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. ദുൽഖർ സൽമാൻ്റെ കണ്ണും കണ്ണും കൊളള അടിയ്ത്താൽ എന്ന ചിത്രത്തിൽ ടെക്നോളജി കൊണ്ട് നടത്തുന്ന മോഷണങ്ങളാണ് കാണിക്കുന്നത്. സിനിമയിൽ മാത്രമല്ല സത്യത്തിൽ ഇത്തരം ടെക്നോളജി കൊണ്ട് തന്നെയാണ് മോഷ്ടാക്കൾ മോഷണം നടത്തുന്നത്.

വാഹന ഉടമയുടെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വഴിയാണ് കാറുമായി ബന്ധിപ്പിക്കുന്നത്. ഈ കണക്റ്റുചെയ്‌ത കാറുകൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാനും ലൈവായി ട്രാഫിക് വിവരങ്ങളും അതോടൊപ്പം തന്നെ മൊബൈൽ ആപ്പുകൾ വഴി റിമോട്ട് കൺട്രോൾ ഫീച്ചറുകൾ നൽകാനും കഴിയുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഉപഭോക്താവിൻ്റെ ഗുണത്തിന് വേണ്ടിയാണ് ഈ കാര്യങ്ങളൊക്കം ഉളളതെങ്കിലും ഇതുവഴി സൈബർ കുറ്റവാളികൾക്ക് ഇതൊരു അവസരമാകുകയാണ്.

car connectivity

ഇൻ്റർനെറ്റുമായി ബന്ധപ്പെട്ട ഏതിനേയും ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അത് പോലെ തന്നെയാണ് നിങ്ങളുടെ കണക്റ്റട് കാറുകളുടെ അവസ്ഥയും. നിങ്ങളുടെ കാറിനുളളിലെ സോഫ്‌റ്റ്‌വെയറിലൂടെ അനധികൃത ആക്‌സസ് നേടാൻ കഴിവുള്ള ഒട്ടനവധി സൈബർ ഹാക്കേഴ്സ് ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. വാഹനത്തിൻ്റെ കൺട്രോൾ പോലും അവർക്ക് കൈകടത്താൻ സാധിക്കും.

റിമോട്ട് ഹൈജാക്കിങ്ങ് എന്നതാണ് അതിൽ ഏറ്റവും സാധാരണയായ കാര്യം. ഹാക്കർമാർക്ക് കാറിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ലഭിക്കുന്നു.വാഹനത്തിൻ്റെ സ്റ്റിയറിംഗ്, ബ്രേക്കിംഗ്, ആക്സിലറേഷൻ എന്നിവ നിയന്ത്രിക്കാൻ ഹാക്കർമാർക്ക് കഴിയുന്നതോടെ ഇത് വളരെ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് മാത്രമല്ല ഇത് വഴി നിങ്ങളെ അപകടത്തിൽപ്പെടുത്താൻ പോലും ഹാക്കറിന് സാധിക്കും.

car connectivity

ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നല്ലേ നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. ഇതിനുളള കുറച്ച് പോംവഴികളും നിങ്ങളുമായി പങ്കുവയ്ക്കാം. കൃത്യമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വളരെ ശക്തമായതും അത് പോലെ വളരെ കഠിനവുമായ പാസ്‌വേർഡുകൾ നിങ്ങളുടെ ഫോണുകൾക്ക് ഇടുക എന്നതാണ് മറ്റൊരു കാര്യം.

പല വാഹന നിർമാതാക്കളും ഈ കാര്യത്തിൽ വളരെ ജാഗരൂഗരാണ്. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന പഠനത്തിൽ കിയയും ഹ്യുണ്ടായിയും വാഹനങ്ങൾ മോഷ്ടിക്കാൻ എളുപ്പമാണ്, അല്ലെങ്കിൽ വാഹനങ്ങളുടെ സുരക്ഷയിൽ വീഴ്ച്ചയുണ്ട് എന്നായിരുന്നു അത്. ഹ്യുണ്ടായിയും കിയയും മറ്റ് വാഹന നിർമ്മാതാക്കളെ പോലെ സ്റ്റാൻഡേർഡ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ അല്ലെന്നും വളരെ പിന്നിലാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

car connectivity

2023-ലെ വാഹന മോഷണ റിപ്പോർട്ട് അനുസരിച്ച് മാരുതി സുസുക്കി വാഗൺആർ ഹാച്ച്ബാക്കാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ. വാഗൺആറിന് പുറമെ മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റൊരു മോഡലായ സ്വിഫ്റ്റ് കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. രാജ്യത്ത് മോഷ്ടിക്കപ്പെട്ട കാറുകളുടെ 47 ശതമാനവും മാരുതി സുസുക്കിയിൽ നിന്നുള്ളവയാണെന്നാണ് സർവേ അവകാശപ്പെടുന്നത്.

വാഗൺആറും സ്വിഫ്റ്റും മോഷ്ടാക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കാറുകളാണെങ്കിലും ഹ്യുണ്ടായി ക്രെറ്റ, ഗ്രാൻഡ് i10, മാരുതി ഡിസയർ എന്നിവയാണ് മോഷണത്തിന് ഏറ്റവും കൂടുതൽ ഇരയായ മറ്റ് വാഹനങ്ങൾ. മിക്കവാറും ഇവയ്ക്ക് മാർക്കറ്റിൽ ലഭിക്കുന്ന ഉയർന്ന റീസെയിൽ വാല്യുവായിരിക്കാം കള്ളൻമാർ ഉന്നംവെക്കുന്ന പ്രധാനപ്പെട്ട കാര്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ മോഷണം നടക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയാണ് മുന്നിൽ

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 12, 2024, 11:13 [IST]
English summary
Car connectivity is it good or bad details explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X