കാറുകള്‍ ഫൂട്‌ബോൾ കളിക്കുമ്പോള്‍
ഇനി കുറച്ചുനാളത്തേക്ക് ലോകം ഒരു കാല്‍പന്ത് മാത്രമാണ്! ക്രിക്കറ്റ് പ്രേമികളും വോളിബോള്‍ ഭ്രാന്തന്മാരും ടെന്നിസ് ആരാധകരുമെല്ലാം ഇനി കുറച്ചുനാളത്തേക്ക് ഫൂട്‌ബോള്‍ ലഹരിയടിച്ച് കിറുങ്ങും. ഈ ആരവങ്ങളില്‍ പങ്കുചേരാതിരിക്കാന്‍ കാറുകള്‍ക്കു പോലും സാധിക്കില്ല.
ബിബിസി ടോപ്ഗിയര്‍ 2008ല്‍ നടത്തിയ കാറുകളുടെ ഫൂട്‌ബോള്‍ കളിയാണ് താഴെയുള്ള പത്തുമിനിട്ട് വീഡിയോയിലുള്ളത്. ടോപ്ഗിയറിന്റെ റിച്ചാര്‍ഡ് ഹാമണ്ട് കാപ്റ്റനായ ടീമും ജേംസ് മേ കാപ്റ്റനായ മറ്റൊരു ടീമും കൂടിയാണ് കളി.
അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജെഴ്‌സികളുടെ ലിവറിയിലാണ് കാറുകള്‍ ഗ്രൗണ്ടിലിറങ്ങിയിരിക്കുന്നതെന്നു കാണാം. ടൊയോട്ട ആയ്‌ഗോ, ഫോക്‌സ്‌വാഗണ്‍ ഫോക്‌സ് എന്നീ കാറുകള്‍ തമ്മിലുള്ള മത്സരം കാണാം ഇനി.
<center><iframe width="100%" height="450" src="//www.youtube.com/embed/SIeu7_-iwdw" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








