വണ്ടിപ്രാന്തന്‍മാര്‍ക്ക് പോലും ഇതറിയില്ല! ഹെഡ്റെസ്റ്റ് നമ്മളുദ്ദേശിക്കുന്ന ആളല്ല സാര്‍...

ഒരു കാറില്‍ നമുക്കെല്ലാം സുപരിചിതമായ ഭാഗമാണ് ഹെഡ്‌റെസ്റ്റുകള്‍. നമ്മുടെ യാത്രയില്‍ തലയുടെ കംഫര്‍ട്ടിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഈ ഹെഡ്‌റെസ്റ്റുകള്‍ രണ്ട് തരത്തിലുണ്ട്. ഫിക്‌സഡും നീക്കം ചെയ്യാന്‍ സാധിക്കുന്നതും. ഹെഡ്‌റെസ്റ്റുകള്‍ തങ്ങളുടെ ശരീര ഘടനക്ക് പറ്റിയതല്ലെന്ന് പറഞ്ഞ് നീക്കം ചെയ്യുന്ന ചിലരുണ്ട്. ഇങ്ങനെ ചെയ്യുന്നത് ശരിയാണോ?.

അങ്ങനെ ചെയ്താലുള്ള ദോഷങ്ങള്‍ എന്തൊക്കെയാണ് എന്നീ കാര്യങ്ങളാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഡ്രൈവര്‍ സീറ്റിനും ഫ്രണ്ടിലെ പാസഞ്ചര്‍ സീറ്റിനും ഹെഡ്റെസ്റ്റുകള്‍ നല്‍കിയതായി നമുക്ക് കാണാം. ചെറിയ കാറുകളില്‍ ഹെഡ്റെസ്റ്റോടെയാണ് സീറ്റും ഡിസൈന്‍ ചെയ്തിരിക്കുക. എന്നാല്‍ വില കൂടിയ കാറുകളില്‍ ഈ ഹെഡ്്‌റെസ്റ്റുകള്‍ നീക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ചില വിരുതന്‍മാര്‍ ഇത് മുതലെടുത്ത് കൊണ്ട് ഹെഡ്‌റെസ്റ്റ് ഒഴിവാക്കി വണ്ടി ഓടിച്ച് നടക്കുന്ന കാഴ്ച നമുക്ക് കാണാം.

headrest

വാഹനത്തിലെ പല ഫീച്ചറുകളും പലപ്പോഴും കംഫര്‍ട്ടല്ലെന്ന് ചില ആളുകള്‍ക്കെങ്കിലും പരാതിയുണ്ടാകും. എന്ന് കരുതി നമ്മുടെ ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഈ ഫീച്ചറുകള്‍ ഒഴിവാക്കി കളയുന്നത് മണ്ടത്തരമാണെന്നേ പറയാന്‍ സാധിക്കൂ. സിമ്പിളായി പറഞ്ഞാല്‍ തല ചായ്ക്കാനുള്ള വെറുമൊരു ഭാഗം മാത്രമല്ല മറിച്ച് ഹെഡ്‌റെസ്റ്റ് ഒരു സേഫ്റ്റി ഫീച്ചര്‍ കൂടിയാണെന്നത് ചിലര്‍ മറന്നുപോകുന്നു.

അപകടമുണ്ടായാല്‍ ഡ്രൈവറുടെയും പാസഞ്ചര്‍ സീറ്റിലിരിക്കുന്നവരുടെയും കഴുത്ത് സംരക്ഷിക്കാനായാണ് ഇത് നിലകൊള്ളുന്നത്. കഴുത്തിലെ അസ്ഥിയൊടിഞ്ഞാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന കാര്യം പറയേണ്ടതില്ലെല്ലോ. അതിനാല്‍ തന്നെ അപകടകരമായ സാഹചര്യത്തില്‍ നിങ്ങളുടെ ജീവനുള്ള കാവല്‍ മാലാഖയായാണ് ഹെഡ്‌റെസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മാത്രമല്ല ലോംഗ് ഡ്രൈവിംഗിനിടെ ക്ഷീണം അനുഭവപ്പെട്ടാല്‍ ജാഗ്രത പാലിക്കാനും ഇത് സഹായിക്കുന്നു.

headrest

വളയം പിടിക്കുന്നതിനിടെ ഡ്രൈവര്‍ ക്ഷീണിച്ചാല്‍ തല നേരെയാക്കാന്‍ ഹെഡ് റെസ്റ്റ് സ്വയമേവ പിന്നിലേക്ക് ചരിയുന്നു. ഇതുവഴി ഉറക്കം തടയാനും അതുവഴി അപകട സാധ്യത കുറയ്ക്കാനും സാധിക്കും. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഹെഡ്റെസ്റ്റുകള്‍ രണ്ടുതരമുണ്ട്. ഒന്ന് ഫിക്‌സഡും രണ്ടാമത്തേത് ക്രമീകരിക്കാവുന്നതും. ബജറ്റ് ഫ്രണ്ട്‌ലി കാറുകളില്‍ ഫിക്‌സഡ് ഹെഡ്‌റെസ്റ്റുകളാണ് വരുന്നത്. ഇതില്‍ യാതൊരു തരത്തിലുള്ള മാറ്റവും വരുത്താന്‍ സാധിക്കില്ല.

അതേസമയം അല്‍പ്പം വില കൂടിയ കാറുകളിലുള്ള ഹെഡ്‌റെസ്റ്റുകള്‍ നമ്മുടെ വലിലപ്പത്തിനും കംഫര്‍ട്ടിനും അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റും. ചിലര്‍ ഹെഡ്‌റെസ്റ്റുകള്‍ ഒരു ശല്യമായിക്കണ്ട് ഇത് നീക്കുന്നു. ഇത് എല്ലാവരുടെയും കാര്യമല്ല, എന്നാല്‍ കുറച്ച് പേര്‍ ഈ പ്രവര്‍ത്തി ചെയ്യുന്നുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. എന്നാല്‍ ഇതൊരു സേഫ്റ്റി ഫീച്ചര്‍ ആണെന്ന് അറിയാതെ ആയിരിക്കും ചിലരെങ്കിലും ഇങ്ങനെ ചെയ്യുന്നത്.

headrest

കാറിന്റെ ലുക്ക് കൂട്ടാന്‍ വേണ്ടി ഇങ്ങനെ ചെയ്യുന്നവര്‍ ഉണ്ട്. എന്നാല്‍ അത്തരക്കാര്‍ മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാല്‍, സ്വന്തം ജീവന്‍ വെച്ചാണ് നിങ്ങള്‍ പന്താടുന്നത് എന്നതാണ്. ഇന്നത്തെ കാറുകളില്‍ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ വരുന്നുണ്ട്. അതില്‍ ഏതെങ്കിലും ഒന്ന് നമുക്ക് അലോസരമുണ്ടാക്കുന്നുവെന്ന് കരുതി ഒഴിവാക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്ന പോലെയാണ്.

കാറിനകത്തെ ഏറ്റവും പ്രധാനപ്പെട്ട സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നാണ് ഹെഡ്റെസ്റ്റ് എന്ന കാര്യം മറക്കരുത്. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ചില കാര്‍ നിര്‍മാതാക്കള്‍ ഫിക്‌സഡ് ഹെഡ്‌റെസ്റ്റുകള്‍ നല്‍കുന്നത്. ആഡംബരം കാറുകളില്‍ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ് നല്‍കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഹെഡ്‌റെസ്റ്റ് ഊരിമാറ്റി ക്ലീന്‍ ചെയ്യാനാണ് ഈ സൗകര്യം ഉപകരിക്കുക.

headrest

വാഹനം വൃത്തിയാക്കുന്ന ജോലി കഴിഞ്ഞാല്‍ അത് പഴയപടിയാക്കുന്നതാണ് സുരക്ഷിതം. ഹെഡ്‌റെസ്റ്റ് ഘടിപ്പിക്കാതെയുള്ള യാത്ര അത്യന്തം അപകടകരമാണ്. നന്നായി വണ്ടി ഓടിക്കുന്നവര്‍ക്ക് പോലും പല ഫീച്ചറുകളുടെ ധര്‍മം അറിയില്ല. നമ്മുടെ ജീവന്റെ വില മനസ്സിലാക്കി കാറിനകത്തെ സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് ഒരു കൃത്യമായ ധാരണയുണ്ടാക്കണം.

ഇന്ന് നമ്മള്‍ വാഹനങ്ങളുടെ സേഫ്റ്റിക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും സേഫ്റ്റിയുള്ള കാറുകളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ തദ്ദേശീയമായി ഭാരത് NCAP-ന് രൂപം നല്‍കിയത് ഇതിന്റെ ഭാഗമാണ്. കാറിന് സേഫ്റ്റി റേറ്റിംഗ് ഉണ്ടെങ്കില്‍ കൂടി വണ്ടി അപകടത്തില്‍ പെട്ടേക്കാം. അത്തരം സാഹചര്യങ്ങളില്‍ സേഫ്റ്റി ഫീച്ചറുകള്‍ ആയിരിക്കും ജീവന്‍ രക്ഷിക്കുക. അതിനാല്‍ തന്നെ ഹെഡ്‌റെസ്റ്റുകള്‍ പോലെയുള്ള അധികം അറിയപ്പെടാത്ത സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവേണം.

More from DriveSpark

Article Published On: Monday, December 25, 2023, 10:00 [IST]
English summary
Car headrests importance and purpose explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X